ഐശ്വര്യയുടേയും അഭിഷേകിൻ്റേയും വിവാഹമോചന വാര്‍ത്തകള്‍ ആരാധ്യയ്ക്കറിയില്ല
ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ആരാധകരുടെ പ്രിയ താരജോഡിയാണ്. ഇവരുടെ മകൾ ആരാധ്യയും പൊതുവേദികളിൽ സ്ഥിരം ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെ ഇരുവരും വേർപിരിയുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായിരുന്നു.
ഇരുവരും ഒരുമിച്ച് വിവിധ പരിപാടികളിൽ പങ്കെടുത്തതോടെയാണ് വിവാഹമോചന വാർത്തകൾ ശമിച്ചത്.
ഈ സാഹചര്യത്തിൽ, ഇത്തരത്തിലുള്ള വാർത്തകളിൽ നിന്ന് മകൾ ആരാധ്യയെ എങ്ങനെ അകറ്റി സൂക്ഷിക്കുന്നുവെന്നതാണ് ഇപ്പോൾ അഭിഷേക് ബച്ചൻ വ്യക്തമാക്കുന്നത്.
14 വയസ്സുള്ള ആരാധ്യയ്ക്ക് സ്വന്തമായി ഫോണില്ലെന്നും മാതാപിതാക്കളെക്കുറിച്ചുള്ള ഗൂഗിൾ തിരച്ചിലുകൾ അവൾക്ക് ശീലമില്ലെന്നും അഭിഷേക് പറയുന്നു.
“ഫിലിം ഇൻഡസ്ട്രിയെയും ഞങ്ങളുടെ ജോലിയെയും കുറിച്ച് മകളിൽ ആദരവുണ്ടാക്കാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ന് ഞങ്ങൾ എത്തിച്ചേർന്ന സ്ഥാനം സിനിമയും പ്രേക്ഷകരുമാണ് നൽകിയതെന്ന് അവൾ മകളെ പഠിപ്പിച്ചിട്ടുണ്ട്. ആരാധ്യക്കും സ്വന്തം അഭിപ്രായമുണ്ട്.
മറ്റു എല്ലാ ടീനേജർമാരെയും പോലെ തന്നെ അവളും തുറന്നു സംസാരിക്കും. ഞങ്ങളുടെ സ്വകാര്യ കാര്യങ്ങളെക്കുറിച്ചും പരസ്പരം തുറന്നുപറയുന്ന കുടുംബമാണ് ഞങ്ങൾ,” എന്നാണ് അഭിഷേകിന്റെ വിശദീകരണം.
“അവൾക്ക് 14 വയസ്സാണ്. സ്വന്തം ഫോണില്ല. സുഹൃത്തുക്കളോട് സംസാരിക്കണമെങ്കിൽ പോലും അമ്മയുടെ ഫോൺ വഴിയാണ് വിളിക്കേണ്ടത്.
അതിനെക്കുറിച്ചുള്ള തീരുമാനം ഞങ്ങൾ ഏറെ മുമ്പ് തന്നെ എടുത്തതാണ്. ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ടെങ്കിലും,
അത് പഠന ആവശ്യങ്ങൾക്കും റിസർച്ച് ജോലികൾക്കുമാത്രമാണ്. പഠനത്തിൽ വലിയ താൽപര്യമുണ്ട്,” എന്ന് അദ്ദേഹം പറയുന്നു.
അച്ഛനെയും അമ്മയെയും കുറിച്ചുള്ള വാർത്തകൾ മകളിലെത്താറില്ലെന്നും, വാർത്തകളെ വിശ്വസിക്കാത്ത ശീലമാണ് ആരാധ്യയ്ക്കുള്ളതെന്നും അഭിഷേക് പറയുന്നു.
“വായിക്കുന്നത് എല്ലാം വിശ്വസിക്കരുതെന്ന് അമ്മ അവളെ പഠിപ്പിച്ചിട്ടുണ്ട്. എന്റെ മാതാപിതാക്കൾ എന്നോട് സത്യസന്ധമായി പെരുമാറിയതുപോലെ, ഞങ്ങളും പരസ്പരം തുറന്നു സംസാരിക്കുന്നവരാണ്.
അതിനാലാണ് ഒരാൾക്കും മറ്റൊരാളെ ചോദ്യം ചെയ്യേണ്ട സാഹചര്യം വരാത്തത്,” എന്നാണ് അഭിഷേക് ബച്ചൻ കൂട്ടിച്ചേർത്തത്.
English Summary:
Aishwarya Rai Bachchan and Abhishek Bachchan recently faced rumours of separation, which subsided after the couple made joint public appearances. Abhishek has now opened up about how they shield their daughter Aaradhya from such news. The 14-year-old does not have her own phone and doesn’t look up news about her parents online.
Abhishek says Aishwarya has instilled respect in Aaradhya for the film industry and their profession. Aaradhya uses the internet only for studies and research, and values open, honest communication within the family. She doesn’t believe everything she reads online, a habit encouraged by her mother.
abhishek-bachchan-on-aaradhya-phone-rules-rumours
Abhishek Bachchan, Aishwarya Rai, Aaradhya, Bollywood, celebrity news, family, parenting









