പലസ്തീന്റെ സമ്പൂര്‍ണ ഉന്മൂലനം ലക്ഷ്യമിട്ട് ഇസ്രയേൽ; ജനങ്ങള്‍ ഗാസ വിട്ടു പോകണം

ജറുസലേം: പലസ്തീനെതിരെയുള്ള സംഘര്‍ഷം കനക്കുന്നതിന്റെ കൂടുതൽ തിരിച്ചടി നൽകാനൊരുങ്ങി ഇസ്രയേല്‍. 23 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലേക്കുള്ള വൈദ്യുതി, ഇന്ധനം, ചരക്കുകള്‍ എന്നിവയുടെ വിതരണം ഇസ്രയേല്‍ നിർത്തിവെച്ചു. വീടുകള്‍ വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രയേല്‍ നിർദേശം നൽകിയിട്ടുണ്ട്. പലസ്തീന്റെ സമ്പൂര്‍ണ ഉന്മൂലനം എന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തെക്കന്‍ ഇസ്രയേലില്‍ ഹമാസ് പ്രവര്‍ത്തകരും ഇസ്രയേല്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ ഇതിനോടകം തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെടുന്നു. ഗാസയെ പാടെ തകര്‍ക്കുന്ന നിലയിലാണ് നിലവില്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ പുരോഗമിക്കുന്നത്. ഇതിനിടെ വടക്കന്‍ ഇസ്രയേല്‍ മേഖലയില്‍ നടന്ന മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനനിലെ ഹിസ്ബുള്ള ഏറ്റെടുത്തു. ലെബനീസ് ഷെബാ ഫാംസ് ഏരിയയിലെ മൂന്ന് ഇസ്രായേലി അധിനിവേശ പ്രദേശങ്ങളാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹിസ്ബുള്ള പ്രസ്താവനയില്‍ അറിയിച്ചു. പിന്നാലെ ഹാസയോട് ചേര്‍ന്ന ലെബനീസ് അതിര്‍ത്തി മേഖലയിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ട്.

ഷെബാ ഫാമിലെ റഡാർ സൈറ്റ് ഉൾപ്പെടെ മൂന്ന് പോസ്റ്റുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഹിസ്ബുള്ള രേഖാമൂലമുള്ള പ്രസ്താവനയിൽ പറഞ്ഞു. 1967 മുതൽ തങ്ങളുടേതെന്ന് അവകാശപ്പെട്ട് ഇസ്രയേൽ അധിനിവേശം നടത്തിയ ലെബനാനിലെ സ്ഥലമാണ് ഷെബാ ഫാം. തെക്കൻ ലെബനാനിലെ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഹമാസിനെതിരെ തിരിച്ചടി ആരംഭിച്ചത്.

Read Also: കുരുതിക്കളമായി ഇസ്രയേൽ- പലസ്തീൻ യുദ്ധം; പുലർച്ചെ വരെയുള്ള കണക്കു പ്രകാരം കൊല്ലപ്പെട്ടവർ അഞ്ഞൂറിലധികം

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

നീലഗിരി യാത്രക്കാർ ജാഗ്രതൈ; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വാഹനം കണ്ടു കെട്ടും, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഇങ്ങനെ

ചെന്നൈ: നീലഗിരിയിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതി. യാത്രക്കാരിൽ ആരെങ്കിലും നിരോധിക്കപ്പെട്ട...

20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ആരും അറിയാതെ ബാങ്കിലെത്തി; വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സത്യൻ

കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 20 കോടി...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

സസ്പെൻഷന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം

സസ്പെൻഷനിലായതിന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഝാന്‍സിയിൽ...

തകരാർ പരിഹരിക്കു ന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ അടിച്ചുമാറ്റി ! ഇടുക്കിയിൽ മോഷ്ടാവ് പിടിയിൽ

പൊന്മുടിയിൽ തകരാർ പരിഹരിക്കുന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ മോഷ്ടിച്ച സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img