വാദം അടച്ചിട്ട മുറിയില്‍; ബലാത്സംഗത്തിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കാന്‍ കോടതിയുടെ തീരുമാനം.
പരാതിക്കാരിക്ക് വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ട സാഹചര്യമുണ്ടെന്നും, തുറന്ന കോടതിയില്‍ അത് പറയാനാകില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ നിലപാട് കോടതി പരിഗണിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുലിന്റെ അഭിഭാഷകനും അടച്ചിട്ട കോടതിയിലായിരിക്കണം വാദം എന്ന ആവശ്യവുമായി എത്തിയിരുന്നതു കൊണ്ടും തര്‍ക്കമില്ലാത്തതിനാലും, കോടതി ഇന്‍–കാമറ വാദം അനുവദിച്ചു.
ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അതില്‍ ഗൗരവമായ ആരോപണങ്ങളുണ്ടെന്നാണ് ലഭ്യമായ സൂചന.
പരാതിക്കാരിയുടെ മൊഴി പ്രകാരം ബലാത്സംഗവും ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രവും നടന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ കാര്യങ്ങള്‍ക്ക് തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിക്കും.
സ്വാധീനമുള്ള രാഷ്ട്രീയ നേതാവായ രാഹുലിന് ജാമ്യം അനുവദിച്ചാല്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.
കൂടാതെ, രാഹുലിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിക്കും.
ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പെടുത്തി സമഗ്രമായ കേസ് രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും.
നാലു തവണ ബലാത്സംഗം നടന്നുവെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഇരുവരും ഉഭയസമ്മത ബന്ധത്തിലായിരുന്നുവെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
English Summary
The court has decided to hear the rape case against Rahul Mankootathil in an in-camera (closed) session. The prosecution informed the court that the survivor needs to disclose sensitive personal details that cannot be stated in open court. Rahul’s legal team had also requested a closed-door hearing in the anticipatory bail plea, and since both sides agreed, the court approved the in-camera procedure.
rahul-mankootathil-rape-case-in-camera-hearing
Kerala, Rahul Mankootathil, Rape Case, In-Camera Trial, Kerala Court, Prosecution Report, SIT Investigation, Bail Hearing, Crime, Politics









