web analytics

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ

കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിലെ ഏറെ പ്രതീക്ഷകൾ നിറക്കുന്ന ചിത്രം ‘ദൃശ്യം 3’യുടെ തിയേറ്ററിക്കൽ, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങൾ ബോളിവുഡ് നിർമ്മാണ കമ്പനി പനോരമ സ്റ്റുഡിയോസിന് വൻ തുകയ്ക്ക് വിറ്റുവെന്ന വിവരം ചർച്ചയാകുന്നു.

ആശിർവാദ് സിനിമാസ് റൈറ്റ്സ് വിറ്റതോടെയാണ് ‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ പ്രവേശിച്ചതെന്ന് നിർമാതാവ് എം. രഞ്ജിത്ത് വെളിപ്പെടുത്തി.

മനോരമ ഹോർത്തൂസിൽ നടന്ന ‘ആകാശം തൊട്ട് മലയാളം സിനിമ: ദ് പവർ ബിഹൈൻഡ് ദ് റൈസ്’ എന്ന ചർച്ചയിലാണ് അദ്ദേഹം ഈ വിവരം പങ്കുവച്ചത്.

ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുമ്പ് ഒരു പ്രാദേശിക ഭാഷാ ചിത്രത്തിന് ഇത്രയും വലിയ പ്രീ-റിലീസ് ബിസിനസ് നേടുന്നത് ഇന്ത്യയിൽ ആദ്യമായാണ്.

മലയാളത്തിലെ മുൻ ബ്ലോക്ക്ബസ്റ്ററുകൾ തിയേറ്ററുകളിൽ നിന്ന് നേടിയ കളക്ഷനെക്കാൾ ഉയർന്ന തുകയാണ് ‘ദൃശ്യം 3’ ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുമ്പേ സമ്പാദിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു.

നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആശിർവാദ് സിനിമാസിനും ഇപ്പോഴും സിനിമയുടെ പ്രോഫിറ്റ് ഷെയറിലേക്കുള്ള അവകാശം നിലനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ദൃശ്യം’യുടെ ഹിന്ദി പതിപ്പിന്റെയും സീരീസ് അവകാശത്തിന്റെയും ഉടമസ്ഥരാണ് പനോരമ സ്റ്റുഡിയോസ്. മലയാളം പതിപ്പ് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഹിന്ദി പതിപ്പായ ‘ദൃശ്യം 3’ ശ്രമങ്ങൾ നടന്നിരുന്നു.

ഇപ്പോൾ എല്ലാ അവകാശങ്ങളും സ്വന്തമാക്കിയതോടെ മലയാളം സിനിമയുടെ റിലീസ് ഷെഡ്യൂളും ബോളിവുഡ് നിർമാതാക്കൾക്ക് നിർണയിക്കാൻ സാധിക്കുമെന്നതിനാൽ ആരാധകർക്കിടയിൽ ആശങ്കയും ഉണ്ട്.

അതേസമയം, മലയാളം പതിപ്പ് റിലീസ് ചെയ്ത് രണ്ട് മാസം കഴിഞ്ഞാണ് മറ്റ് ഭാഷാ വേർഷനുകൾ എത്തുക എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

നേരത്തെ എല്ലാ ഭാഷാ പതിപ്പുകളും ഒരേസമയം റിലീസ് ചെയ്യുമെന്നായിരുന്നു സൂചന. എന്നാൽ ഹിന്ദിയും തെലുങ്കും ഉൾപ്പെടെയുള്ള റീമേക്കുകളുടെ നിർമാണപ്രക്രിയ ഇതുവരെ ആരംഭിച്ചിട്ടില്ല.

English Summary

The theatrical, overseas and digital rights of Drishyam 3, directed by Jeethu Joseph and starring Mohanlal, have reportedly been sold to Bollywood production house Panorama Studios for a massive price. Producer M. Ranjith revealed that Drishyam 3 has already entered the ₹350 crore pre-release club — even before shooting has been completed — a first for any Indian regional-language film.
Ashirvad Cinemas still retains profit-sharing rights.
Panorama Studios, which produced the Hindi versions of Drishyam, now holds all rights, raising concerns among fans that the company may control the Malayalam version’s release timing. Reports also suggest that other language versions may release only two months after the Malayalam release. Remake production in Hindi and Telugu has not yet started.

drishyam3-record-pre-release-business-panorama-studios

Drishyam 3, Mohanlal, Jeethu Joseph, Ashirvad Cinemas, Panorama Studios, Malayalam Cinema, Pre-release Business, Film Rights, Bollywood, Mollywood News

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

Other news

പോക്സോ കേസിൽ ആറു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങി;. പ്രതിയെ പൊക്കി വണ്ടിപ്പെരിയാർ പോലീസ്

ആറു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ് വണ്ടിപ്പെരിയാറിൽ...

എൽപിജി സിലിണ്ടർ വില തുടർച്ചയായി രണ്ടാം മാസവും കുറച്ച് എണ്ണക്കമ്പനികൾ

പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില രണ്ടാം മാസം തുടർച്ചയായി കുറച്ചു....

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌...

പാനിപൂരി കഴിക്കാൻ വായ തുറന്നതേ ഓർമ്മയുള്ളു…. താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി

താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി ലഖ്നൗ ∙ യുപിയിലെ ഔരയ്യ ജില്ലയിലെ...

Related Articles

Popular Categories

spot_imgspot_img