web analytics

ബെഡ് ഷീറ്റുകളും തലയിണകളും സ്ലീപ്പര്‍ കോച്ചിലും ഇനി മൂടിപ്പുതച്ചുറങ്ങാം

ബെഡ് ഷീറ്റുകളും തലയിണകളും സ്ലീപ്പര്‍ കോച്ചിലും ഇനി മൂടിപ്പുതച്ചുറങ്ങാം

ചെന്നൈ: നോൺ-എസി സ്ലീപ്പർ കോച്ചുകളിലുള്ള യാത്രക്കാർക്കും ഇനി റെയിൽവെ പുതപ്പും തലയിണയും നൽകും.

യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ദക്ഷിണ റെയിൽവെ നടപ്പിലാക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമാണിത്.

യാത്രക്കാർ ആവശ്യപ്പെടുന്ന പക്ഷം ചെറിയ നിരക്ക് ഈടാക്കി ബെഡ് ഷീറ്റ്, തലയിണ, കവർ എന്നിവ നൽകുമെന്ന് അധികൃതർ അറിയിച്ചു.

ഇപ്പോൾ വരെ ഈ സൗകര്യം ലഭിച്ചിരുന്നത് എസി കോച്ചുകളിലെ യാത്രക്കാർക്ക് മാത്രമാണ്. ജനുവരി 1 മുതൽ ദക്ഷിണ റെയിൽവെയുടെ കീഴിലുള്ള 10 എക്സ്പ്രസ് ട്രെയിനുകളിൽ പദ്ധതി ആരംഭിക്കും.

ഒരു ബെഡ് ഷീറ്റ്, തലയിണ, തലയിണ കവർ എന്നിവ അടങ്ങിയ പാക്കേജിന് 50 രൂപയാണ് നിരക്ക്. ബെഡ് ഷീറ്റ് മാത്രം 20 രൂപക്കും തലയിണ കവറിനൊപ്പം 30 രൂപക്കും ലഭ്യമാകും.

എസി കോച്ചുകളിൽ നൽകിയിരുന്ന വെളുത്ത ഷീറ്റുകൾക്ക് പകരം ഭംഗിയുള്ള ‘സംഗനേർ ഡിസൈൻ’ ഉള്ള പുതിയ ഷീറ്റുകളാണ് ഇനി ഉപയോഗിക്കുക.

ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകുന്ന ട്രെയിനുകൾ

ചെന്നൈ–മേട്ടുപ്പാളയം നീലഗിരി സൂപ്പർഫാസ്റ്റ്,

ചെന്നൈ–മംഗലാപുരം സൂപ്പർഫാസ്റ്റ്,

ചെന്നൈ എഗ്മോർ–മണ്ണാർഗുഡി എക്സ്പ്രസ്,

ചെന്നൈ എഗ്മോർ–തിരുച്ചെന്തൂർ സൂപ്പർഫാസ്റ്റ്,

ചെന്നൈ–പാലക്കാട് എക്സ്പ്രസ്,

ചെന്നൈ എഗ്മോർ–സെങ്കോട്ടൈ സിലമ്പു സൂപ്പർഫാസ്റ്റ്,

താംബരം–നാഗർകോവിൽ സൂപ്പർഫാസ്റ്റ്,

ചെന്നൈ–തിരുവനന്തപുരം സൂപ്പർഫാസ്റ്റ്,

ചെന്നൈ–ആലപ്പുഴ സൂപ്പർഫാസ്റ്റ്,

ചെന്നൈ എഗ്മോർ–മംഗലാപുരം എക്സ്പ്രസ്.

നോൺ-എസി സ്ലീപ്പർ യാത്രക്കാർക്ക് പ്രത്യേകിച്ച് മൺസൂണിലും ശൈത്യകാലങ്ങളിലും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ന്യൂ ഇന്നൊവേറ്റീവ് നോൺ-ഫെയർ റവന്യൂ ഐഡിയാസ് പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഈ ആശയം 2023–24ൽ പരിഗണിച്ചത്.

പൈലറ്റ് പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്ന് ഇത് വ്യാപകമായി നടപ്പാക്കുകയാണ്. ഈ സേവനത്തിലൂടെ മൂന്ന് വർഷത്തിനുള്ളിൽ 28.27 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കുമെന്ന് റെയിൽവെ കരുതുന്നു.

English Summary

Southern Railway will soon provide bed sheets and pillows to passengers traveling in non-AC sleeper coaches.

southern-railway-bedding-non-ac-sleeper-service

Southern Railway, Indian Railways, Non AC Sleeper, Bedding Service, Travel Facilities, Chennai Division, Railway News, Passenger Comfort

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു കോഴിക്കോട്: രാജ്യസഭാ എംപിയും...

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും...

സീറ്റ് ചർച്ചയിൽ വിട്ടുവീഴ്ച്ചക്കില്ല; വഴങ്ങാതെ കേരള കോൺഗ്രസ് (ജോസഫ്)

സീറ്റ് ചർച്ചയിൽ വിട്ടുവീഴ്ച്ചക്കില്ല; വഴങ്ങാതെ കേരള കോൺഗ്രസ് (ജോസഫ്) തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്...

‘പോയി ചാവെടാ’ എന്ന് പറഞ്ഞാൽ അത് പ്രേരണയാകുമോ? കാമുകനെ വെറുതെ വിട്ട് ഹൈക്കോടതി; വഴിത്തിരിവായ നിരീക്ഷണം

കൊച്ചി: പ്രണയനൈരാശ്യത്തെയോ തർക്കങ്ങളെയോ തുടർന്നുണ്ടാകുന്ന ആത്മഹത്യകളിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി....

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

"കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം" തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ...

Related Articles

Popular Categories

spot_imgspot_img