ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങിന്റെ വസതിയില്‍ ഇഡി റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങിന്റെ വസതിയില്‍ ഇഡി റെയ്ഡ്. നേരത്തെ ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. വിവാദ മദ്യനയക്കേസില്‍ മാര്‍ച്ച് ഒന്‍പതിനാണ് സിസോദിയയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

മനീഷ് സിസോദിയയുമായി ബന്ധമുള്ള ഡല്‍ഹി വ്യവസായി ദിനേഷ് അറോറയെ അറസ്റ്റ് ചെയ്തതിന്റെ പിന്നാലെ മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്തും ഇഡി കണ്ടുകെട്ടിയിരുന്നു. 52 കോടിയുടെ സ്വത്ത് വകകളാണ് കണ്ടുകെട്ടിയത്.

കേസില്‍ കൂട്ടുപ്രതികളായ അമന്‍ദീപ് സിങ്, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര തുടങ്ങിയവരുടെ സ്വത്തും കണ്ടുകെട്ടി. സിസോദിയയുടെയും ഭാര്യ സീമയുടെയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 11 ലക്ഷവും കണ്ടുകെട്ടിയതില്‍ പെടും. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ഏപ്രിലില്‍ 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 2021 നവംബറിലാണ് ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മദ്യനയം നടപ്പിലാക്കിയത്. ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ മദ്യനയം പിന്‍വലിച്ചിരുന്നു.

നേരത്തെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ സഞ്ജയ് സിങ്ങ് സസ്‌പെന്‍ഷനിലായിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ പതിഷേധിച്ചതിന്റെ പേരിലായിരുന്നു സഞ്ജയ് സിങ്ങിന്റെ സസ്പെന്‍ഷന്‍. തുടര്‍ച്ചയായി ചെയറിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നു എന്നതായിരുന്നു സസ്പെന്‍ഷന് കാരണമായി പറഞ്ഞിരുന്നത്. സസ്‌പെന്‍ഷനെ തുടര്‍ന്ന് സഞ്ജയ് സിങ്ങ് പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി ഇന്‍ഡ്യാ സഖ്യം രംഗത്ത് വന്നിരുന്നു.

Also Read: ഹൊറൈസൺ മോട്ടോഴ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖില കേരള വടം വലി മത്സരത്തിന് ഒരുങ്ങി തൊടുപുഴ.

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

കള്ളക്കടല്‍ പ്രതിഭാസം; 4 ജില്ലകളിൽ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം, വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം,...

അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ; ഇരുവരും മരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ. പാലയിലാണ് കുടുംബപ്രശ്‌നങ്ങളെ തുടർന്ന്...

പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും; വീട്ടമ്മമാരുടെ പണം കൊണ്ട് അനന്തു വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമി

കു​ട​യ​ത്തൂ​ർ: പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും വാ​ഗ്ദാ​നം ചെ​യ്ത്​ ത​ട്ടി​പ്പ്...

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ആശുപത്രിയിലേക്ക് പോയ 2 പേർക്ക് ദാരുണാന്ത്യം; 7 പേർക്ക് ഗുരുതര പരുക്ക്

കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ന​ന്ദ​പു​ര​ത്ത് ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർക്ക് ദാരുണാന്ത്യം....

ഇന്ദ്രപ്രസ്ഥം ആര് ഭരിക്കും? വോട്ടെടുപ്പ് തുടങ്ങി; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

ന്യൂഡൽഹി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ഇന്ന് പോളിങ്...

Related Articles

Popular Categories

spot_imgspot_img