ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് പത്താം സ്വർണം; സ്ക്വാഷിൽ പാകിസ്താനെ തോൽപിച്ചു

ഹാങ്ചൗ: ഏഷ്യൻ​ ​ഗെയിംസ് സ്ക്വാഷിൽ പത്താം സ്വർണം നേടി ഇന്ത്യ. പുരുഷന്മാരുടെ സ്ക്വാഷ് ഇനത്തിലാണ്‌ പാകിസ്താനെതിരെ 2-1ന് ഇന്ത്യ ജയം നേടിയത്. ശക്തമായ പോരാട്ടത്തിനൊടുവിൽ പാകിസ്താൻ ഇന്ത്യക്കുമുന്നിൽ അടിയറവ് വെച്ചു. ആ​ദ്യ സെറ്റിൽ പിന്നിലായ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവാണ് പിന്നീട് പ്രകടമായത്. ഇന്ത്യയുടെ മഹേഷ് മങ്കോങ്കറും പാകിസ്താന്റെ ഇക്ബാൽ നസീറുമാണ് ആദ്യം ഏറ്റുമുട്ടിയത്. പാക് താരത്തിന് മുന്നിൽ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ഇന്ത്യയുടെ മഹേഷിനെ അനായാസം മറികടന്ന് ഇക്ബാൽ പാകിസ്താനെ മുന്നിലെത്തിച്ചു. സ്കോർ 8-11, 3-11, 2-11.

രണ്ടാം പോരാട്ടത്തിൽ ഇന്ത്യയുടെ സൗരവ് ഘോഷാൽ പാകിസ്താന് ഭീഷണിയുയർത്തി. നേരിട്ടുള്ള ​ഗെയിമുകൾക്ക് പാക് താരം മുഹമ്മദ് അസീം ഖാനെ ഇന്ത്യൻ താരം പരാജയപ്പെടുത്തി. 11-5, 11-1, 11-3 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ഇതോടെ മൂന്നാം അങ്കത്തിന് വാശിയേറി. അഭയ് സിംഗ് ഇന്ത്യയ്ക്കുവേണ്ടിയും സമാൻ പാക് ജഴ്സിയിലും കളത്തിലെത്തി. കടുത്ത പോരാട്ടത്തിനൊടുവിൽ ആദ്യ ​ഗെയിം 11-7ന് ഇന്ത്യ വിജയിച്ചു. രണ്ടാം ​ഗെയിമിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. അവസാന നിമിഷം 11-9ന് പാക് താരം ജയിച്ചു. മൂന്നാം ​ഗെയിമിലും മത്സരം കടുപ്പമായിരുന്നു. ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. ഒരു ഘട്ടത്തിൽ 7-5ന് ഇന്ത്യൻ താരം മുന്നിലെത്തി. പക്ഷേ ലീഡ് മുതലാക്കാൻ കഴിഞ്ഞില്ല. പാക് താരം ശക്തമായി തിരിച്ചടിച്ചതോടെ 8-11ന് ​ഗെയിം സ്വന്തമാക്കി. ശക്തമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ 12-10ന് ഇന്ത്യ വിജയം സ്വന്തമാക്കി. അവസാനം വരെ പോരാടിയ അഭയ് സിം​ഗ് ആണ് വിജയ ശിൽപി.

​ഗെയിം ഇന്ത്യയ്ക്ക് അതിനിർണായകമായിരുന്നു. കടുത്ത മത്സരത്തിൽ ഇടയ്ക്ക് പിന്നിലായെങ്കിലും ശക്തമായി തിരിച്ചുവന്ന ഇന്ത്യൻ താരം 11-9ന് ​ഗെയിം ജയിച്ചു. ഇതോടെ വിജയികളെ നിർണയിക്കുന്ന അഞ്ചാമത്തെ ​ഗെയിമിലേക്ക് മത്സരം നീണ്ടു. തുടർന്നാണ് ഇന്ത്യ വിജയം കൊയ്തത്.

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

‘സൊമാറ്റോ’ യ്ക്ക് പുതിയ പേര്; നിർണായക തീരുമാനവുമായി കമ്പനി, ലോഗോ പുറത്ത്

ഹരിയാന: പേരുമാറ്റത്തിനൊരുങ്ങി പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. കമ്പനിയുടെ പേര്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Related Articles

Popular Categories

spot_imgspot_img