അന്തിമവോട്ടർപട്ടികയിൽ പുറത്തായത് 45 ലക്ഷം പേർ!
പട്ന: ബിഹാറിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പ്രത്യേക സമഗ്രപരിശോധനയ്ക്ക് ശേഷമുള്ള അന്തിമ വോട്ടർപട്ടികയാണ് പുറത്തു വന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിൽ ഉള്ളത്.
ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരായിരുന്നു ഉൾപ്പെട്ടിരുന്നത്.
ജൂൺ മാസത്തിൽ 7.89 കോടി വോട്ടമാരായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ ഇതിൽ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.
എന്നാൽ ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ വലിയ തോതിൽ വിവാദങ്ങളും പ്രതിപക്ഷ ആരോപണങ്ങളും ഉയർന്നിരുന്നു.
പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടർമാരെയാണ് അധികമായി പട്ടികയിൽ ചേർത്തിരിക്കുന്നത്.
ഓഗസ്റ്റിൽ ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 3.66 ലക്ഷം പേരെയാണ് ഒഴിവാക്കിയിട്ടുള്ളത്.
എസ്ഐആറിന് മുമ്പുള്ള വോട്ടർപട്ടികയിൽ നിന്ന് 48 ലക്ഷം പേരെ ഒഴിവാക്കിയതായും കണക്കിൽ നിന്ന് വ്യക്തമാകുന്നു.
അതേസമയം വോട്ടർപട്ടിക തീവ്രപരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.
ഒക്ടോബർ ഏഴിന് എസ്ഐആറുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അന്തിമ പട്ടിക പുറത്തു വന്നിരിക്കുന്നത്.
ആധാർ അടക്കമുള്ള രേഖകൾ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് പരിഗണിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതിനെ ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ശക്തമായി എതിർത്തിരുന്നു.
ആധാറിനെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള രേഖയാക്കാൻ സാധിക്കില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ സുപ്രീം കോടതി ഇത് അംഗീകരിച്ചില്ല.
അതേസമയം എസ്ഐആറുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി അന്തിമവാദത്തിനായി പരിഗണിക്കുന്നതിന് മുമ്പ് തന്നെ ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ അടക്കമുള്ളവർ ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ ബിഹാർ സന്ദർശിക്കും.
കരൂർ ദുരന്തത്തിൽ പ്രതികരണവുമായി വിജയ്
ചെന്നൈ: കരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായി വീഡിയോ പ്രതികരണം നടത്തി നടനും ടിവികെ അധ്യക്ഷനുമായ വിജയ്.
ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റമെല്ലാം തന്റെ മേല്‍ ആരോപിക്കാമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടരുതെന്നും വിജയ് തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
കരൂരില്‍ മാത്രം ദുരന്തമുണ്ടായത് എങ്ങനെ എന്ന ഗൂഡാലോചന സംശയവും വിജയ് ഉന്നയിക്കുന്നുണ്ട്.
തന്റെ വേദന മനസിലാക്കി ഒപ്പം നിന്നവര്‍ക്ക് നന്ദി എന്നും വിജയ് കൂട്ടിച്ചേർത്തു. തന്റെ ജീവിതത്തില്‍ ഇത്രയും വേദനാജനകമായ ഒരു അനുഭവം ഉണ്ടായിട്ടേയില്ല.
മനസ് മുഴുവന്‍ വേദനയാണ്. വേദന മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ എന്നെ കാണാന്‍ വരുന്നത് സ്‌നേഹം കൊണ്ടാണ്. ആ സ്‌നേഹത്തോട് മുൻ കടപ്പെട്ടിരിക്കുന്നു.
എല്ലാത്തിനും മുകളില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാൽ നടക്കാന്‍ പാടില്ലാത്തത് നടന്നു. ആശുപത്രിയില്‍ പോയാല്‍ കൂടുതല്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നു. അതുകൊണ്ടാണ് പോകാതിരുന്നത്.
ഉറ്റവരെ നഷ്ടപ്പെടുന്നവരുടെ വേദനയ്ക്ക് ഒന്നു പകരമാകില്ലെന്ന് അറിയാം. വേദനയ്ക്ക് ഒപ്പം നിന്നവര്‍ക്ക് നന്ദി.
എല്ലാ സത്യവും പുറത്ത് വരും – എന്നും വിജയ് പറഞ്ഞു. സിഎം സാര്‍…. കുറ്റം എനിക്ക് മേല്‍ വച്ചോളൂ, പാര്‍ട്ടിപ്രവര്‍ത്തരെ വേട്ടയാടരുത് – വിജയ് വീഡിയോയിൽ കൂട്ടിച്ചേർത്തു.
Summary: The final voter list in Bihar has been released after a special summary revision. This comes ahead of the upcoming elections in the state.









