പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഇന്ന്
ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് സംഗമം ഉദ്ഘാടനം ചെയ്യുക. രാവിലെ 9.30ന് തുടങ്ങുന്ന സംഗമത്തില്‍ മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരം തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവരും കേരളത്തിലെ മന്ത്രിമാരും പങ്കെടുക്കും.
റവന്യു(ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപനരേഖ അവതരിപ്പിക്കും. തുടര്‍ന്ന് സമാന്തര ചര്‍ച്ച നടക്കും. പകല്‍ 12 മുതല്‍ വിവിധ വേദികളില്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ട്, ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്നീ വിഷയങ്ങളില്‍ ഒരേസമയം ചര്‍ച്ച ഏർപ്പെടുത്തിയിട്ടുണ്ട്.
പകല്‍ രണ്ടുമുതല്‍ വിജയ് യേശുദാസ് നയിക്കുന്ന സംഗീതപരിപാടിയാണ്. തുടർന്ന് ഉച്ച തിരിഞ്ഞ് 3.20ന് ചര്‍ച്ചകളുടെ സമാഹരണവും തുടര്‍ന്ന് പ്രധാനവേദിയില്‍ സമാപനസമ്മേളനവും. ശേഷം പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനം ഒരുക്കിയിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ നിന്നടക്കം 3000 പ്രതിനിധികള്‍ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം നൽകിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം മത, സാമുദായിക, സാംസ്‌കാരിക രംഗത്തെ 500 പേരും പങ്കെടുക്കും.
എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പാസ് മുഖേനെയാണ് പ്രവേശനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഭക്തർ സമർപ്പിച്ച വഴിപാടുകൾ ആറന്മുള സ്ട്രോങ് റൂമിൽ
പത്തനംതിട്ട ∙ ദശാബ്ദങ്ങളായി ശബരിമലയിലേക്കുള്ള ഭക്തരുടെ വഴിപാടുകൾ ക്ഷേത്രത്തിന് അനവധി സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സമ്മാനിച്ചിട്ടുണ്ട്.
മാലകൾ, കിണ്ടികൾ, കിരീടങ്ങൾ, നെക്ലസുകൾ തുടങ്ങി അനവധി വിശിഷ്ട സമർപ്പണങ്ങളാണ് സന്നിധാനത്തിന് ലഭിച്ചിട്ടുള്ളത്. ഇവയെല്ലാം രേഖപ്പെടുത്തി ആറന്മുളയിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്.
ശബരിമലയിലെ പ്രധാന വഴിപാടുകൾ
തങ്ക അങ്കി – അയ്യപ്പ വിഗ്രഹത്തിന്റെ ഭംഗി
1973-ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ സമർപ്പിച്ച 420 പവൻ തൂക്കമുള്ള തങ്ക അങ്കിയാണ് ശബരിമലയിലെ ഏറ്റവും വിലപിടിപ്പുള്ള വഴിപാടുകളിൽ ഒന്ന്.
എല്ലാ വർഷവും മണ്ഡലപൂജയ്ക്ക് മുമ്പായി ആറന്മുളയിൽനിന്ന് ഘോഷയാത്രയായി സന്നിധാനത്ത് എത്തിക്കുന്ന ഈ അങ്കി, അയ്യപ്പവിഗ്രഹത്തിൽ അണിയിച്ച് ദീപാരാധന നടത്താറുണ്ട്.
സ്വർണ്ണക്കിണ്ടി
2013 ഡിസംബറിൽ തമിഴ്നാട് ചിദംബരം സ്വദേശി കെ. വൈദ്യനാഥൻ സമർപ്പിച്ച 75 പവൻ തൂക്കമുള്ള സ്വർണ്ണക്കിണ്ടി നടയ്ക്കുള്ള വഴിപാടായിരുന്നു.
സ്വർണ്ണമാല
2022-ൽ തിരുവനന്തപുരത്തെ ഒരു ഭക്തൻ 107.75 പവൻ തൂക്കമുള്ള സ്വർണ്ണമാല സമർപ്പിച്ചു.
സ്വർണ്ണക്കിരീടം
അതേ വർഷം തന്നെ ആന്ധ്രാപ്രദേശ് സ്വദേശി മാറം വെങ്കട്ട സുബ്ബയ്യ സമർപ്പിച്ച അരക്കിലോ ഭാരമുള്ള സ്വർണ്ണക്കിരീടം ശബരിമലയിലെ വഴിപാടുകളുടെ പട്ടികയിൽ ശ്രദ്ധേയമാണ്. ഇതിൽ വജ്രക്കല്ലുകളും പതിച്ചിട്ടുണ്ട്.
മറ്റ് വഴിപാടുകൾ
1991-ൽ മധുരയിലെ മണികണ്ഠശാസ്താ ട്രസ്റ്റ് സെക്രട്ടറി ടി. രാജഗോപാൽ സമർപ്പിച്ച 27 പവൻ തൂക്കമുള്ള മാല.
2020-ൽ ബെംഗളൂരു സ്വദേശി പപ്പുസ്വാമി സമർപ്പിച്ച 23 പവൻ സ്വർണ്ണ നെക്ലസ്.
വിജയ് മല്യയുടെ മഹാസമർപ്പണം
ശബരിമലയിലെ സമീപകാലത്തെ ഏറ്റവും വലിയ വഴിപാടായി കണക്കാക്കപ്പെടുന്നത് വ്യവസായി വിജയ് മല്യ 1998-ൽ സമർപ്പിച്ചതാണ്.
അദ്ദേഹത്തിന്റെ യുബി ഗ്രൂപ്പ് 30.3 കിലോ സ്വർണ്ണം നൽകി ശ്രീകോവിൽ സ്വർണ്ണം പൂശി നൽകി.
Summary: The Global Ayyappa Conference, organized at Pamba as part of Travancore Devaswom Board’s Platinum Jubilee celebrations, will be inaugurated today by Chief Minister Pinarayi Vijayan.