കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു
തൃശൂർ: ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്നാരോപിച്ച് കാർ തല്ലിതകർത്തതായി പരാതി. കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം.
പഴഞ്ഞി ജെറുസലേം സ്വദേശി ശരത്തിന്റെ കാറാണ് തല്ലിത്തകർത്തത്. ശരത്ത് ഓടിച്ചിരുന്ന കാർ ബൈക്കിലെത്തിയ സംഘം അടിച്ചുതകർത്തുകയായിരുന്നു.
ശോഭായാത്രക്കിടയിൽ ഗതാഗത നിയന്ത്രിച്ചവർ നൽകുന്ന നിർദേശത്തെ തുടർന്ന് ശരത് കാർ മുന്നോട്ട് എടുത്തതാണ് പ്രകോപനത്തിന് കാരണം എന്നാണ് വിവരം.
കാർ മുന്നോട്ട് പോയതിൽ പ്രകോപിതരായ ചിലർ ശരത്തിനെ പിന്തുടർന്നെത്തി വാഹനം അടിച്ചു തകർക്കുകയായിരുന്നു.
അതേസമയം സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരോട് പരാതി പറയാൻ ചെന്നെങ്കിലും സംഘം വീണ്ടും ശരത്തിനെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.
പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി
പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷന് സമീപം കുന്നത്തൂർ മേട് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന 9 ആനകളുടെ എഴുന്നള്ളത്തിനിടെ ഒരാന ഇടഞ്ഞു.
മുകളിലുണ്ടായിരുന്ന മൂന്ന് പേരുമായി സ്വകാര്യ വ്യക്തിയുടെ റോഡരികിലുള്ള വീട്ടുവളപ്പിൽ കയറി ആന നിലയുറപ്പിച്ചിരിക്കയാണ്. രാവിലെ 10.30 ഓടെയാണ് സംഭവം.
പാപ്പാന്മാർ അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. വീട്ടുവളപ്പിൽ ആന ശാന്തനായാണ് നിൽക്കുന്നതെങ്കിലും ആളുകളെ താഴെയിറങ്ങാൻ അനുവദിച്ചിട്ടില്ല.
എലിഫെൻറ് സ്ക്വക്വാഡും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ചെർപ്പുളശ്ശേരി മണികണ്ഠൻ എന്ന ആനയാണ് അനുസരണക്കേട് കാണിച്ചത്. 2 മണിക്കൂറിന് ശേഷം 3 പേരേയും പരിക്കുകളില്ലാതെ താഴെയിറക്കി.
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി
മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും കാടാമ്പുഴ ക്ഷേത്രം ഇ-മെയിലിലുമാണ് ഭീഷണി വന്നത്.
ക്ഷേത്രത്തില്‍ അഞ്ചോളം ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും ഭക്തജനങ്ങളേയും ജീവനക്കാരേയും എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്നുമുള്ള സന്ദേശമെത്തിയത്.
ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ സംയുക്തമായി ക്ഷേത്രത്തിലും പരിസരത്തിലും വിശദമായ പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
രാജ്യത്തുടനീളം നിന്നുമുള്ള ഭക്തജനങ്ങളുടെ തിരക്കുള്ള ഈ ക്ഷേത്രം വർഷം മുഴുവൻ സജീവമാണ്.
അതിനാൽ തന്നെ ഭക്തജനങ്ങളുടെ സുരക്ഷയും ക്ഷേത്രത്തിന്റെ വിശ്വാസ്യതയും തകരാറിലാക്കുന്ന ഇത്തരം ശ്രമങ്ങൾ ഭക്തസമൂഹത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ദൂരസ്ഥലങ്ങളില്‍ നിന്നും ഒട്ടനവധി ഭക്തജനങ്ങള്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ എത്താറുണ്ട്.
വ്യാജ ഇമെയില്‍ വഴി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതാരാണെങ്കിലും നിയമത്തിനുമുന്നില്‍ കൊണ്ട് വരണമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം കാടാമ്പുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.കെ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം തിരച്ചിലില്‍ നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
എക്‌സിക്യൂട്ടിവ് ഓഫിസറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Summary: A complaint has been filed alleging that a car was vandalized for reportedly driving into a procession. The incident took place at Pazhanji, Kunnamkulam.