കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം
കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം.
ചിങ്ങവനം – കോട്ടയം സെക്ഷനിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ രണ്ടു ട്രെയിനുകൾ പുറപ്പെടുന്ന സ്റ്റേഷനിലും മാറ്റമുണ്ട്. ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും.
ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കും.
തിരുവനന്തപുരം നോര്‍ത്ത് – ശ്രീ ഗംഗാനഗര്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴിയാണ് സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
തിരുവനന്തപുരം നോര്‍ത്ത് – എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളില്‍ നിർത്തും.
കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കും.
തിരുവനന്തപുരം – സെന്‍ട്രല്‍ മധുര അമൃത എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴിയാണ് സർവീസ് നടത്തുക.
ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
തിരുവനന്തപുരം സെന്‍ട്രല്‍ – മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും.
ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ ഇവ
ട്രെയിന്‍ നമ്പര്‍ 12695 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍-ഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബര്‍ 19ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
മധുര – ഗുരുവായൂര്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് കൊല്ലം വരെ മാത്രമേ സർവീസ് നടത്തും.
നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം – സെന്‍ട്രല്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍-ഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് രാത്രി 8.05ന് കോട്ടയത്തു നിന്നും ട്രെയിന്‍ നമ്പര്‍ 16328 ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ് സെപ്റ്റംബര്‍ 21ന് പകല്‍ 12.10ന് കൊല്ലത്തുനിന്നാകും യാത്ര ആരംഭിക്കുക.
Summary: Due to maintenance work on the Chingavanam–Kottayam section, several train services will be partially canceled or diverted on September 20. Passengers are advised to check revised schedules.