കടകംപള്ളി സുരേന്ദ്രനെതിരെ പരാതി
തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ പരാതി. മന്ത്രിയായിരുന്ന കാലത്ത് മോശമായി പെരുമാറിയെന്നാണ് ആരോപണം.
പോത്തൻകോടി സ്വദേശിയായ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ മുനീറാണ് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയത്. കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതി.
കടംപള്ളിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കടകംപള്ളി സുരേന്ദ്രനെതിരെ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു.
രാഹുലിനെതിരെ അന്വേഷണ ചുമതല ഡിവൈഎസ്പി ഷാജിയ്ക്ക്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ ലൈംഗികാരോപണങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ലഭിച്ച ആറ് പരാതികളിലാണ് നിലവിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈബര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.
നേരത്തെ ഡിവൈഎസ്പി ബിനുകുമാറിനായിരുന്നു അന്വേഷണ ചുമതല. നാലംഗ സംഘത്തില്‍ സൈബര്‍ വിങ് സിഐ ഉള്‍പ്പെടെയുള്ളവരാണ് കേസ് അന്വേഷിക്കുക.
അതേസമയം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രാഹുല്‍മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.
വ്യാജ തിരിച്ചറിയൽ രേഖ കേസ്; ശക്തമായ നീക്കവുമായി ക്രൈംബ്രാഞ്ച്; രാഹുലുമായി ബന്ധമുള്ളവരുടെ വീടുകളിൽ റെയ്ഡ്
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ രേഖ കേസിൽ ക്രൈംബ്രാഞ്ച് പരിശോധന വ്യാപിപ്പിച്ചു.
അടൂരിൽ യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ രേഖ കേസ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ശക്തമായ നീക്കങ്ങളിലാണ്.
കേസിൽ രാഹുൽ മാങ്കൂട്ടത്തോടൊപ്പം ബന്ധമുള്ളവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
രാഹുൽ മാങ്കൂട്ടത്ത് എംഎൽഎക്കെതിരായ ലൈംഗികാരോപണ കേസിൽ ഇന്ന് മൊഴി രേഖപ്പെടുത്തൽ നടപടികൾക്ക് സാധ്യതയുണ്ടെന്ന സൂചനകളുടെ ഇടയിലാണ് അപ്രതീക്ഷിത റെയ്ഡ് നടന്നത്.
ഇപ്പോൾ രാഹുൽ അടൂരിലെ സ്വന്തം വീട്ടിലാണ് തുടരുന്നത്. ക്രൈംബ്രാഞ്ച് ശനിയാഴ്ച ഹാജരാകാൻ രാഹുലിന് നോട്ടിസ് അയച്ചിട്ടുണ്ട്.
മൂന്നാം പ്രതിയായ അഭിനന്ദ് വിക്രമിന്റെ ഫോണിൽ നിന്നുള്ള ശബ്ദരേഖയിൽ രാഹുലിന്റെ പേര് പരാമർശിച്ചതോടെ, വീണ്ടും വിളിപ്പിക്കുകയായിരുന്നു.
കേസിൽ ഇപ്പോൾ ഏഴ് പ്രതികളാണ് ഉള്ളത്. മുമ്പത്തെ ചോദ്യം ചെയ്യലിൽ ആരോപണങ്ങൾ നിഷേധിച്ച രാഹുൽ, പ്രതികളുമായി ബന്ധമുണ്ടെങ്കിലും, വ്യാജ രേഖകൾ ഉണ്ടാക്കിയതോ അതിലൂടെ വോട്ടുകൾ നേടിയതോ അറിയില്ല എന്നായിരുന്നു വിശദീകരണം.
Summary: Former minister Kadakampally Surendran faces a complaint alleging misbehavior towards women during his tenure. The complaint was filed with the DGP by Congress leader and social worker Muneer from Pothencode.