താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കിയതായി അറിയിപ്പ്. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു.

കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് വാഹനങ്ങൾ കടത്തി വിടാൻ തീരുമാനിച്ചത്. ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും.

എന്നാൽ ഇരുവശങ്ങളിൽ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങൾ അനുവദിക്കില്ല. കൂടാതെ ഹെയർപിൻ വളവുകളിൽ സ്ലോട്ട് തീരുമാനിക്കും.

മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു. ചുരത്തിൽ നിരീക്ഷണം തുടരും.

കോഴിക്കോട് നിന്നും റഡാറുകൾ എത്തിച്ച് പരിശോധിക്കാനും യോ​ഗത്തിൽ തീരുമാനമായി. കളക്ടറുടെ യോഗത്തിൽ പൊലീസ്, ഫയർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അതിനിടെ താമരശ്ശേരി ചുരത്തില്‍ കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് കളക്ടര്‍ ചുരത്തിൽ പരിശോധന നടത്തിയത്.

പള്ളിയിലുണ്ടായിരുന്നവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല; കടമറ്റം പള്ളിയുടെ പാതാള കിണറിൽ ചാടി യുവാവ് മരിച്ചു

എറണാകുളം: കടമറ്റം സെൻറ് ജോർജ് വലിയപള്ളിയുടെ കീഴിലുള്ള പോയോടം പള്ളിയുടെ പാതാള കിണറിൽ ചാടിയ യുവാവ് മരിച്ചു.

നടുക്കര കാട്ടുകണ്ടത്തിൽ അലൻ ബെന്നി(29) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടുകൂടിയാണ് സംഭവം.

ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. രാവിലെ പള്ളിയിൽ എത്തിയ യുവാവ് കിണറിന്റെ അടിഭാഗത്തുള്ള ചില്ലുകൂട് തകർത്ത് കിണറിലേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം.

ഈ സമയം പള്ളിയിൽ ഉണ്ടായിരുന്നവർ യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കിണറിലേക്ക് എടുത്തു ചാടി.

20 അടിയോളം താഴ്ചയുള്ള കിണറിൽ നിറയെ വെള്ളം ഉണ്ടായിരുന്നതിനാൽ അലൻ ആഴത്തിലേക്ക് മുങ്ങി പോവുകയായിരുന്നു.

ഉടൻ തന്നെ പട്ടിമറ്റം ഫയർഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ പുറത്തെടുത്തത്.

ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സംശയുമുണ്ടെന്നും യുവാവിന്റെ ബാ​ഗിൽ മാനസിക പ്രശ്നങ്ങൾക്ക് കഴിക്കുന്ന ഗുളികകൾ ലഭിച്ചിട്ടുള്ളതായും പുത്തൻകുരിശ് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

കടമറ്റത്ത് കത്തനാരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്ക് വിശ്വാസികൾ വഴിപാടുകൾ സമർപ്പിച്ചിരുന്ന പുരാതനമായ കിണറിലാണ് യുവാവ് ചാടിയത്.

പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

ഓണക്കാലത്ത് ഇടുക്കി, ചെറുതോണി ഡാമുകൾ ഈ ദിവസങ്ങളിൽ സന്ദർശിക്കാം: ചെയ്യേണ്ടത് ഇങ്ങനെ:

ഇടുക്കി, ചെറുതോണി ഡാമുകൾ സെപ്തംബർ 1 മുതൽ നവംബർ 30 വരെ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് സർക്കാർ അനുമതി നൽകി ഉത്തരവായി.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സന്ദർശാനാനുമതിക്ക് വഴി തെളിഞ്ഞത്.

ഡാം പരിശോധന നടക്കുന്ന ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ വെള്ളം തുറന്നു വിടുന്ന ദിവസങ്ങൾ, ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ ( റെഡ്, ഓറഞ്ച് അലർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങൾ ഇവയിലും സമസ്‌ദർശനം അനുവദിക്കില്ല.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും സന്ദർശനാ അനുമതി നിഷേധിച്ചിട്ടുണ്ട്.

Summary: Traffic restrictions at Thamarassery churam have been lifted. From today, all vehicles including heavy goods carriers will be allowed to pass.

spot_imgspot_img
spot_imgspot_img

Latest news

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

Other news

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന്...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

Related Articles

Popular Categories

spot_imgspot_img