web analytics

ട്രെയിനിൽ നിന്ന് തെറിച്ചു വീണു; തൃശ്ശൂരിൽ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, തല വേർപ്പെട്ട നിലയിൽ

ട്രെയിനിൽ നിന്ന് തെറിച്ചു വീണു; തൃശ്ശൂരിൽ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, തല വേർപ്പെട്ട നിലയിൽ

തൃശൂർ: ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു. പട്ടാമ്പി സ്വദേശി വിഷ്ണു(19) ആണ് മരിച്ചത്. തൃശ്ശൂര്‍ മിഠായി ഗേറ്റിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്.

ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ ജനറല്‍ കോച്ചില്‍ നിന്നാണ് വിഷ്ണു വീണത്. ഇരിഞ്ഞാലക്കുടയില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

സുഹൃത്തുമൊന്നിച്ച് വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ വിഷ്ണു അബദ്ധത്തില്‍ പുറത്തേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. തല വേര്‍പ്പെട്ട നിലയിലായിരുന്നു.

തൃശൂര്‍ റെയില്‍വേ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പട്ടാമ്പി എസ് എന്‍ ജി എസ് കോളജിലെ ബികോം വിദ്യാര്‍ഥിയാണ്.

അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു; സഹപാഠിക്കുവേണ്ടി തിരച്ചിൽ

പത്തനംതിട്ട: അച്ചൻകോവിൽ നദിയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. അജ്‌സൽ അജി (ഒമ്പതാം ക്ലാസ്, മാർത്തോമാ എച്ച്എസ്എസ്) ആണ് മരിച്ചത്.

സഹപാഠിയായ നബീൽ നിസാമിനെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അദ്ദേഹത്തിനെതിരെ തിരച്ചിൽ തുടരുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയാണ് കല്ലറക്കടവിൽ സംഭവം നടന്നത്. ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർത്ഥികൾ പുഴയിൽ ഇറങ്ങിയപ്പോൾ, ആദ്യം ഒരാൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മറ്റൊരാളും ഒഴുക്കിൽപെട്ടതായി പറയുന്നു. പുഴയിലെ തടയണയുടെ മുകൾ ഭാഗത്തു നിന്ന് കാൽവഴുതി താഴേക്ക് വീണതാണ് അപകടകാരണം

മരിച്ച അജ്‌സൽ അജി അഞ്ചക്കാല സ്വദേശിയാണ്. കാണാതായ നബീൽ നിസാം പത്തനംതിട്ടയിലെ കൊന്നമൂട് സ്വദേശിയാണ്. പ്രദേശത്ത് ജലനിരപ്പും ആഴവും കൂടുതലായതിനാൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടുകയാണ്.

Summary: A 19-year-old student, Vishnu from Pattambi, died after falling from a moving train near the Mithai Gate area in Thrissur. The tragic incident has shocked locals.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

Related Articles

Popular Categories

spot_imgspot_img