web analytics

മാറ്റിവെച്ച ഓണപരീക്ഷയുടെ ചോദ്യ പേപ്പർ സ്വയം പ്രിന്റ് ചെയ്യണമെന്ന് നിർദ്ദേശം

മാറ്റിവെച്ച ഓണപരീക്ഷയുടെ ചോദ്യ പേപ്പർ സ്വയം പ്രിന്റ് ചെയ്യണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: മഴ അവധിയെ തുടർന്ന് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാറ്റിവെച്ച ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പര്‍ സ്‌കൂളുകള്‍ സ്വയം പ്രിന്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം നൽകി വിദ്യാഭ്യാസ വകുപ്പ്.

ഇത് സംബന്ധിച്ച് വകുപ്പില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. ചോദ്യ പേപ്പറിന്റെ സോഫ്റ്റ് കോപ്പി സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കും.

എന്നാൽ സ്‌കൂളുകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന തീരുമാനമാണിതെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആരോപിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയാന്‍ നേരത്തെ വിശദമായി മാര്‍ഗനിര്‍ദേശങ്ങള്‍ വകുപ്പ് പുറത്തിറക്കിയിരുന്നു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ നിര്‍ദ്ദേശമെന്നാണ് പ്രധാന പരാതി.

പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പ് മാത്രമേ ചോദ്യപേപ്പര്‍ അടങ്ങിയ പാക്കറ്റുകള്‍ തുറക്കാവൂ എന്നതായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ സുപ്രധാന നിര്‍ദേശം. പരീക്ഷ തുടങ്ങുന്നതിന് മുന്‍പായി ചോദ്യ പേപ്പര്‍ പാക്കറ്റില്‍ പ്രഥമ അധ്യാപകര്‍, പരീക്ഷാച്ചുമതലയുള്ള അധ്യാപകർ, രണ്ട് കുട്ടികള്‍ എന്നിവരുടെ പേരും ഒപ്പും രേഖപ്പെടുത്തും.

പാക്കറ്റില്‍ അത് പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തും. കൂടാതെ ചോദ്യ പേപ്പര്‍ അധ്യാപകന്‍ വാങ്ങുമ്പോള്‍ തീയതിയും അധ്യാപകന്റെ വിവരങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തണം.

ചോദ്യ പേപ്പര്‍ കൈകാര്യം ചെയ്യാന്‍ ജില്ലാതലത്തില്‍ മൂന്നംഗ പരീക്ഷ സെല്ല് പ്രവര്‍ത്തിക്കണം എന്നിങ്ങനെയായിരുന്നു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ നൽകിയിരുന്നത്.

Summary: Due to rain holidays, postponed Onam exams in Thrissur and Palakkad will require schools to print their own question papers, as instructed verbally by the Education Department.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

ദൈവവിഗ്രഹങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

ദൈവവിഗ്രഹങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസ്; രണ്ട്...

ശബരിമല സ്വർണ്ണക്കവർച്ച: പോറ്റിയുമായി ജയറാമിന് എന്ത് ബന്ധം?താരത്തിന്റെ ചെന്നൈയിലെ വീട്ടിൽ ചോദ്യം ചെയ്യൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മലയാള സിനിമയിലെ പ്രമുഖ താരം ജയറാമിനെ...

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ...

തിരുവനന്തപുരം–കാസർകോട് ‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ ശ്രീധരൻ

തിരുവനന്തപുരം–കാസർകോട് ‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ...

ഹിമാലയൻ മഞ്ഞുമലകളിൽ മരുഭൂമിയിലെ മാരക ബാക്ടീരിയകൾ; വായുവിലൂടെയുള്ള രോഗവ്യാപനം ഭീഷണിയാകുന്നു

ഹിമാലയൻ മഞ്ഞുമലകളിൽ മരുഭൂമിയിലെ മാരക ബാക്ടീരിയകൾ ഇന്ത്യയുടെ പടിഞ്ഞാറൻ മരുഭൂമികളിൽ നിന്നുള്ള അതിശക്തമായ...

Related Articles

Popular Categories

spot_imgspot_img