പെരുമ്പാവൂരിൽ നവജാത ശിശുവിന്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍

പെരുമ്പാവൂരിൽ നവജാത ശിശുവിന്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍

കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് ഇന്ന് വൈകിട്ടാണ് ആണ് സംഭവം.

ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശത്തു നിന്നും പെണ്‍കുഞ്ഞിന്‍റെ മൃതദേഹം ആണ് കണ്ടെത്തിയത്. തെരുവ്‌ നായ്ക്കള്‍ കൂട്ടത്തോടെ മാലിന്യം ഇളക്കിയതോടെ പ്രദേശത്ത് ദുര്‍ഗന്ധം പരക്കുകയായിരുന്നു.

തുടർന്ന് സംശയം തോന്നിയ പ്രദേശവാസികള്‍ പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കൊല്‍ക്കത്ത സ്വദേശികളുടെ കുഞ്ഞാണ് മരിച്ചതെന്ന് സംശയിക്കുന്നു. പ്രദേശവാസികള്‍ അറിയിച്ചത് അനുസരിച്ച് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

അസുഖ ബാധിതനായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്; ഇടമലക്കുടിയിൽ പനി ബാധിച്ച് 5 വയസുകാരൻ മരിച്ചു

ഇടമലക്കുടി: കടുത്ത പനി‌യും വയറിളക്കവും ബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം കൂടല്ലാർകുടി സെറ്റിൽമെന്റിൽ മൂർത്തിയുടെയും ഉഷയുടെയും മകൻ കാർത്തിക് ആണ് മരിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത പനിയും വയറിളക്കവും ബാധിച്ച് അവശനായ കുട്ടിയെ മഞ്ചലിൽ ചുമന്നു കൊണ്ടാണ് ആനക്കുളത്തെത്തിച്ചത്. തുടർന്ന് ആനക്കുളത്തുനിന്നു വാഹനത്തിൽ ശനിയാഴ്ച വൈകിട്ടോടെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമനാണ് കാർത്തിക്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

മഴ പെയ്തതിനു പിന്നാലെ റോഡ് ഗതാഗതയോഗ്യമല്ലാതായെന്ന് നാട്ടുകാർ പറഞ്ഞു. ഇടമലക്കുടിയിലേക്ക് വാഹനം സഞ്ചരിക്കാൻ കഴിയുന്ന വഴിസൗകര്യമില്ലാത്തതിനാൽ 13 കിലോമീറ്റർ ചുമന്നാണ് കുട്ടിയുടെ മൃതദേഹം സംസ്കരിക്കാനായി കൂടല്ലാർകുടിയിലേക്ക് എത്തിച്ചത്.

Summary: The body of a newborn baby girl was found abandoned in a garbage heap at Kanjirakkad, Perumbavoor. The area is known for large migrant settlements, and police have started an investigation into the incident.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

റിസോർട്ടിൽ ലക്ഷങ്ങളുടെ മോഷണം പ്രതി അറസ്റ്റിൽ

റിസോർട്ടിൽ ലക്ഷങ്ങളുടെ മോഷണം പ്രതി അറസ്റ്റിൽ മൂന്നാർ പള്ളിവാസലിലെ റിസോർട്ടിൽ മോഷണം നടത്തിയ...

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു കുടുംബത്തോടൊപ്പം...

കാലവർഷം 100 ദിവസം പിന്നിടുമ്പോൾ

കാലവർഷം 100 ദിവസം പിന്നിടുമ്പോൾ തിരുവനന്തപുരം: കേരളത്തിൽ ഇത്തവണത്തെ ഓഗസ്റ്റ് മാസത്തിൽ കാലവർഷം...

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ...

പവൻ വില 77,000 കടന്നു

പവൻ വില 77,000 കടന്നു കൊച്ചി: സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക്...

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

Related Articles

Popular Categories

spot_imgspot_img