രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. വിഷയത്തിൽ ഡിജിപിയോട് റിപ്പോർട്ട് വേണമെന്ന് കമ്മീഷൻ ആവിശ്യപ്പെട്ടിട്ടുണ്ട്.

വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതോടെ തനിക്കെതിരെ കേസോ പരാതിയോ ഇല്ലെന്ന രാഹുലിന്റെ വാദം പൊളിയുകയാണ്.

അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.

ഇത്തരം പരാതികൾ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാൻ കഴിയില്ല. നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികൾ വന്നേക്കുമെന്നും പ്രതിപക്ഷ നേതാവ് ഹൈക്കമാൻഡിനെ അറിയിച്ചു.

സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കാനാണ് കോൺ​ഗ്രസ് കോൺ​ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

രാഹുലിനെതിരായ പ്രതിഷേധത്തിനിടെ കോഴി ചത്തു; മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പരാതി

പാലക്കാട്: ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകരുടെ മാർച്ചിനെതിരെ പരാതി. പ്രതിഷേധത്തിനായി പ്രവർത്തകർ കൊണ്ടുവന്ന കോഴി ചത്തെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫിസിലേക്ക് നടത്തിയ മാർച്ചിലാണു കോഴി ചത്തത്. എസ്പിസിഎ അംഗം ഹരിദാസ് മച്ചിങ്ങലാണ് മൃഗസംരക്ഷണ മേധാവിക്കും അനിമൽ വെൽഫെയർ ബോർഡിനും എസ്പിക്കും പരാതി നൽകിയത്.

കോഴിയോട് ക്രൂരത കാണിച്ച മഹിളാ മോർച്ച നേതാക്കൾക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആൺ പരാതിയിലെ ആവശ്യം. പൊലീസിനു നേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി.

മഹിളാമോർച്ച പ്രവർത്തകർ എംഎൽഎ ഓഫിസ് ബോർഡിൽ ഇന്നലെ ജീവനുള്ള കോഴിയെ കെട്ടിത്തൂക്കിയിരുന്നു. എന്നാൽ ഉന്തുംതള്ളും ഉണ്ടായതോടെ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.

Summary: Kerala Women’s Commission has registered a suo motu case against Youth Congress leader and MLA Rahul Mamkootathil following sexual allegations. The commission has also sought a report from the DGP on the matter.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

സെപ്തംബർ മാസത്തിൽ ബാങ്കിൽ പോകും മുൻപ് കലണ്ടർ നോക്കാൻ മറക്കരുത്; ഈ 14 ദിവസങ്ങൾ അവധിയാണ്…!

സെപ്തംബർ മാസത്തിൽ ബാങ്കിൽ പോകും മുൻപ് കലണ്ടർ നോക്കാൻ മറക്കരുത്; ഈ...

സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ ദക്ഷിണ റെയിൽവേ...

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ മലയാളികൾക്ക് സുപരിചിതമായ നടിയാണ് ഷീലു എബ്രഹാം. നിർമാതാവ് കൂടിയായ...

‘ചിലന്തി ജയശ്രി’ പിടിയിൽ

'ചിലന്തി ജയശ്രി' പിടിയിൽ തൃശൂർ: 60 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ കേസിൽ മധ്യവയസ്‌ക...

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ്

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ് തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി...

കെഎസ്ആർടിസി ബസിൽ ഓണാഘോഷയാത്ര

കെഎസ്ആർടിസി ബസിൽ ഓണാഘോഷയാത്ര കൊച്ചി: കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ കെഎസ്ആർടിസി ബസിൽ...

Related Articles

Popular Categories

spot_imgspot_img