web analytics

ഒറ്റവർഷംകൊണ്ട് മുഴുവൻ കാട്ടുപന്നികളേയും കൊന്നു തീർക്കും; പുതിയ പദ്ധതിയിങ്ങനെ…

മനുഷ്യ വന്യജീവി സംഘർഷം വനമേഖലയ്ക്ക് പിന്നാലെ നാട്ടിൻപുറങ്ങളിലും പ്രതിസന്ധിയായതോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന തീവ്രയത്‌നത്തിന് വനം വകുപ്പും സർക്കാരും.

കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും മിഷൻ ‘ എന്ന പേരിലാണ് പദ്ധതി നടപ്പാകുക. പദ്ധതിയിലൂടെ നാട്ടിലുള്ള മുഴുവൻ കാട്ടുപന്നികളേയും ഉന്മൂലനം ചെയ്യും.

കാട്ടുപന്നികൾ താവളമാക്കിയ കാടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി വെട്ടിത്തെളിക്കും . നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലും.

കൂട്ടായ്മകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാകും പന്നികളെ കൊന്നൊടുക്കൽ. കിടങ്ങുകളും , കെണികളും തീർത്തും പന്നികളെ കൊന്നൊടുക്കും.

കാട്ടുപന്നികളെ വെടി വെക്കുന്നതിനുള്ള സങ്കീർണതകളും ഒഴിവാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം വനം വകുപ്പിന്റെ വെബ്‌സൈറ്റിൽ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ജനങ്ങൾക്കും അറിയിക്കാം.

ഇടുക്കി കാഞ്ചിയാറിൽ വനം വകുപ്പ് ഓഫീസിന് മുന്നിലെത്തിയ വിഷം കഴിച്ചു യുവാവ് ; കാരണമിതാണ്….

ഇടുക്കി കാഞ്ചിയാറിൽ വനം വകുപ്പ് ഓഫീസിന് മുന്നിലെത്തിയ യുവാവ് കയ്യിൽ കരുതിയിരുന്ന വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വനപാലകർ തക്ക സമയത്ത് ഇടപെട്ടതിനാൽ അപകടമൊഴിവാക്കാനായി.

കാട്ടുതടി മുറിച്ചു കടത്തിയതിന് തടി കടത്തിയ പിക്-അപ് വാനും , ഓട്ടോറിക്ഷയും വനം വകുപ്പ് പിടിച്ചെടുത്തിരുന്നു. ഓട്ടോറിക്ഷയിൽ ഉടമ അറിയാതെയാണ് ഡ്രൈവർ തടി കടത്തിയത്.

വാഹനം വനം വകുപ്പ് കസ്റ്റിഡിയിൽ എടുത്തത് അറിഞ്ഞ ഓട്ടോറിക്ഷ ഉടമ കട്ടപ്പന സ്വദേശി പ്രശാന്ത് മോഹൻ ആണ് വനം വകുപ്പ് ഓഫീസിന് മുന്നിൽവെച്ച് വിഷം കഴിച്ചത്.

തുടർന്ന് വനപാലകർ ഇടപെട്ട് ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ പ്രഥമിക ശുശ്രൂശയ്ക്ക് ശേഷം പ്രശാന്തിനെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.



spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി വീഡിയോയിലൂടെ സ്ഫോടനം സ്ഥിരീകരിച്ചതിന്...

Related Articles

Popular Categories

spot_imgspot_img