web analytics

ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

കൽപ്പറ്റ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വയനാട് നടവയലിൽ ആണ് സംഭവം. നടവയൽ സെൻ്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥി ഋഷികേശ് ആണ് മരിച്ചത്.

വീട്ടിൽ നിന്നും പുറത്തുപോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അസംബ്ലിക്കിടെ കല്ല് കാലുകൊണ്ട് നീക്കി; പത്താം ക്ലാസുകാരന്റെ കർണപടം പ്രധാനാധ്യാപകൻ അടിച്ച് പൊട്ടിച്ചെന്ന് പരാതി

കാസര്‍കോട്: വിദ്യാര്‍ത്ഥിയെ ഹെഡ്മാസ്റ്റർ ക്രൂരമായി മർദിച്ചെന്ന് പരാതി. കാസർകോട് കുണ്ടം കുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മർദനത്തിനിരയായത്.

ഹെഡ്മാസ്റ്റർ വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിക്കുകയായിരുന്നു എന്നാണ് പരാതി. അസംബ്ലിയിൽ നിൽക്കുന്ന സമയത്ത് ചരൽക്കല്ല് കാല് കൊണ്ട് നീക്കി എന്ന കാരണം പറഞ്ഞാണ് കുട്ടിയെ അടിച്ചത്.

അസംബ്ലി നടക്കുന്നതിനിടെ കുട്ടിയെ മുന്നിലേക്ക് വിളിച്ച ശേഷം വിദ്യാർത്ഥികളുടെയെല്ലാം മുന്നിൽ വച്ച് കോളറിൽ പിടിച്ചുവെന്നും ചെവി അടക്കി മുഖത്ത് അടിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു.

മർദനത്തിൽ ചെവിയുടെ കർണപടം പൊട്ടിയ 15 വയസുകാരൻ നിലവില്‍ ചികിത്സയിലാണ്. കുട്ടിക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിച്ചതായി കുട്ടിയുടെ അമ്മ പറയുന്നു.

പിടിഎ പ്രസിഡന്‍റും അധ്യാപകരും ഒത്ത് തീർപ്പിന് സമീപിച്ചുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും അമ്മ കൂട്ടിച്ചേർത്തു.

എന്നാല്‍ കുട്ടിയെ അടിച്ചിട്ടില്ലെന്നാണ് പ്രധാനാധ്യാപകന്റെ വാദം. കുട്ടി അസംബ്ലിയിൽ അച്ചടക്കമില്ലാതെ പെരുമാറിയതിനാൽ വിളിച്ച് ശാസിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹെഡ്മാസ്റ്റര്‍ അശോകന്റെ വിശദീകരണം.

മാതാപിതാക്കൾ പറയുന്നത് തെറ്റാണോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിച്ചിട്ടില്ല എന്നാണ് ഹെഡ്മാസ്റ്റർ നൽകിയ മറുപടി.

Summary: A 9th class student was found dead by suicide in Nadavayal, Wayanad. The deceased has been identified as Rishikesh, a student of St. Thomas School, Nadavayal. Authorities are conducting further inquiries into the tragic incident.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

‘പോയി ചാവെടാ’ എന്ന് പറഞ്ഞാൽ അത് പ്രേരണയാകുമോ? കാമുകനെ വെറുതെ വിട്ട് ഹൈക്കോടതി; വഴിത്തിരിവായ നിരീക്ഷണം

കൊച്ചി: പ്രണയനൈരാശ്യത്തെയോ തർക്കങ്ങളെയോ തുടർന്നുണ്ടാകുന്ന ആത്മഹത്യകളിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി....

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

കൂട്ടിന് ആരുമില്ല, ഒടുവിൽ മരണത്തിലും ഒന്നിക്കാൻ തീരുമാനം; തൃശൂരിൽ കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു, രണ്ടുപേർ ഗുരുതാരാവസ്ഥയിൽ

തൃശൂരിൽ കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു തൃശൂർ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത്...

പാതിരാത്രിയിൽ ലോറിയിൽ കള്ളമണൽ കടത്ത്; ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി

ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി ഇടുക്കി കുമളി അനധികൃതമായി രാത്രി...

എസ്‌ഐയെ വളഞ്ഞിട്ട് ആക്രമിച്ചു; സിപിഒ നന്ദുവും സംഘവും കസ്റ്റഡിയിൽ

എസ്‌ഐയെ വളഞ്ഞിട്ട് ആക്രമിച്ചു; സിപിഒ നന്ദുവും സംഘവും കസ്റ്റഡിയിൽ തിരുവനന്തപുരം: തലസ്ഥാനത്ത് നഗരൂരിൽ...

Related Articles

Popular Categories

spot_imgspot_img