വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം: കുറ്റിപ്പുറം പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം. അമിതവേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ച് റോഡ് വീതി കുറയുന്ന സ്ഥലത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് 12മണിയോടെ ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.
ബസ് വേഗതയിലായിരുന്നുവെന്നും നിയന്ത്രണം വിട്ടാണ് ഡിവൈഡറിലും കാറിലുമിടിച്ച് മറിഞ്ഞതെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ദേശീയപാത നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാൽ തന്നെ റോഡിൽ പലയിടത്തായി കുഴികളുണ്ടെന്നും സ്ഥിരം അപകടമേഖലയാണെന്നും മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റു സുരക്ഷാ സംവിധാനമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
അപകടത്തെതുടര്‍ന്ന് റോഡിൽ ഗതാഗത തടസം നേരിടുകയാണ്. നിലവിൽ ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റിയിട്ടുണ്ട്.
കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ ജോസ് പെരേര
കൊച്ചി: തന്നെ കാറിലിരുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും ആരോപണവുമായി സോഷ്യൽ മീഡിയ താരം അലിൻ ജോസ് പെരേര മുന്നോട്ട് വന്നു. ആശിഷ് എന്ന യുവബര്‍ ഡ്രൈവര്‍ക്കെതിരെ താൻ പൊലീസിൽ പരാതി നൽകിയതായി അലിൻ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.
സിനിമകൾ കാണാറുള്ളതിനാൽ ചില ചെറിയ ട്രിക്കുകൾ ഉപയോഗിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെടാനായെന്നും, ഇത്രയും വർഷങ്ങൾക്കിടയിൽ ഇത്രയും ഭീകരമായൊരു അനുഭവം നേരിടേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആശിഷിനെ രണ്ട് വർഷമായി പരിചയമുള്ള ആളാണെന്നും, തന്റെ കുടുംബത്തിന് ദോഷം വരുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും അലിൻ ആരോപിച്ചു.
“ഭാഗ്യത്തിനാണ് ഞാൻ ജീവിച്ചിരിക്കുന്നത്. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം. സാധാരണക്കാരായ നിരവധി യാത്രക്കാരുടെ ജീവന് ഭീഷണിയാണ് ഇത്തരം ഡ്രൈവർമാർ,” എന്നാണ് അലിൻ ഫേസ്ബുക്കിൽ കുറിച്ചത്. അദ്ദേഹം ആശിഷിന്റെ ചിത്രം പങ്കുവച്ചുകൊണ്ടും സംഭവം പുറത്ത് വിട്ടു.
സിനിമ പ്രദർശനങ്ങൾക്കു ശേഷം തിയേറ്ററിന് മുന്നിൽ പാട്ട് പാടിയും റിവ്യൂ നൽകിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ആളാണ് അലിൻ ജോസ് പെരേര. ഇപ്പോൾ ഷോർട്ട് ഫിലിമുകളിലും ബ്രാൻഡ് പ്രമോഷനുകളിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ വിമര്‍ശനങ്ങൾ നേരിടാറുള്ള അലിൻ, ഒരു ടെലിവിഷൻ സീരിയലിലും അഭിനയിച്ചിരുന്നു. സിനിമയിലേക്കാണ് അദ്ദേഹത്തിന്റെ വലിയ ലക്ഷ്യം.
ഫ്രോഡുകളാണ്, സിനിമ കാണാതെയാണ് സിനിമയുടെ റിവ്യൂകൾ ചാനലുകൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത്;അഭിലാഷ് അട്ടയം യഥാർത്ഥത്തിൽ ഒരു അട്ടയാണ്; കട്ടക്കലിപ്പിലാണ് ആറാട്ടണ്ണൻ
പുതിയ സിനിമ നിരൂപകൻ എന്ന നിലയിൽ എത്തിയ അഭിലാഷ് അട്ടയം യഥാർത്ഥത്തിൽ ഒരു അട്ടയാണ് എന്നാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി ഫേസ് ബുക്ക് ലൈവിൽ വന്ന് ആരോപിക്കുന്നത്.
മറ്റുള്ള മനുഷ്യരുടെ ചോര ഊറ്റി കുടിക്കുന്ന തനി അട്ട. മറ്റുള്ളവരുടെ പ്രശസ്തി മുതലാക്കാനാണ് അയാൾ ശ്രമിക്കുന്നത്. പുതിയ ഒരു സിനിമകൾ പോലും അയാൾ കാണാറില്ല. സിനിമ കാണാതെയാണ് സിനിമയുടെ റിവ്യൂകൾ ചാനലുകൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത്. പ്രശസ്തി കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നാണ് ആറാട്ടണ്ണൻ്റെ ആരോപണം.
മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയെ വിമർശിച്ച അശ്വന്ത് കോക്കിനെ അഭിലാഷ് ആട്ടയം രൂക്ഷമായ രീതിയിൽ വിമർശിച്ചിരുന്നു. യഥാർത്ഥത്തിൽ അയാൾ ആ സിനിമ തുടങ്ങിക്കഴിഞ്ഞ് അരമണിക്കൂർ വൈകിയാണ് കണ്ടത് . കോക്കിനെതിരെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കുവാൻ കാരണം മാരിവില്ലിൻ ഗോപുരങ്ങളുടെ സംവിധായകൻറെ അടുത്ത ചിത്രത്തിൽ അഭിലാഷ് അട്ടയത്തിന് ഒരു വേഷം നൽകാമെന്ന് പറഞ്ഞിരിക്കുന്നത് കൊണ്ടാണ്. എൻെറ കയ്യിൽ നിന്നും ധാരാളം കാശ് എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് .2000 രൂപയോളം തിരിച്ചുതരാൻ ഉണ്ട് .അത് അയാൾ തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുമില്ല . അലിൻ ജോസ് പെരേരയും അങ്ങേയറ്റം മര്യാദകേടോടുകൂടിയാണ് പെരുമാറുന്നത്. മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളത്. അതിനായി എന്ത് വൃത്തികേടുകൾ വിളിച്ചു പറയുവാനും കോമാളിത്തരങ്ങൾ കാണിക്കുവാനും ഇവർ തയ്യാറാവുന്നു.’ – സന്തോഷ് വർക്കി പറയുന്നു.
English Summary :
A tourist bus carrying a wedding party overturned near Kailas Auditorium in Pallippadi after colliding with a car at high speed. Several passengers were injured in the accident.
wedding-party-bus-accident-pallippadi
Pallippadi Accident, Wedding Party Bus, Kerala Road Accident, Tourist Bus Crash, Breaking News Kerala