ദില്ലി: ജി 20 ഉച്ചക്കോടിയിൽ പങ്കെടുക്കാൻ രണ്ട് ദിവസമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ദില്ലിയിൽ തങ്ങിയത്. കത്തോലിക്ക വിശ്വാസിയായ ജോ ബൈഡന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ് കുർബാനയർപ്പിക്കൽ.ഇതിൽ വീഴ്ച്ച വരുത്താതിരിക്കാൻ പ്രത്യേക സജീകരണങ്ങൾ ദില്ലിയിലെ അമേരിക്കൻ എംബസി ഒരുക്കി. അതീവ സുരക്ഷയിൽ യുഎസ് പ്രസിഡന്റ് താമസിച്ചിരുന്ന മൗര്യ ഷെറാട്ടൺ ഹോട്ടലിലെ ഒരു മുറി ചാപ്പലായി ഒരുക്കിയെടുത്തു. കുർബാനയർപ്പിക്കാൻ ഡൽഹി അതിരൂപതയുടെ ആരാധന കമ്മീഷൻ സെക്രട്ടറി ഫാദർ നിക്കോളാസ് ഡയസിനെയാണ് എംബസി സമീപിച്ചത്. അവരുടെ നിർദേശപ്രകാരം സെപ്തംബർ 9 ന് രാവിലെ 9 മണിക്ക് ഫാദർ ഡയസ് കുർബാന നടത്തി. തുടർന്ന് കത്തോലിക്ക വിശ്വാസമനുസരിച്ച് കുർബാന സ്വീകരിച്ച ശേഷമാണ് ജി20 ഉച്ചക്കോടിയ്ക്ക് അമേരിക്കൻ പ്രസിഡന്റ് പോയത്. ജോ ബൈഡനെ കൂടാതെ അദേഹത്തിന്റെ സ്വകാര്യ ഡോക്ടറും അമേരിക്കയിൽ നിന്നെത്തിയ നയതന്ത്ര ഉദ്യോഗസ്ഥരും കുർബാനയിൽ പങ്കെടുത്തു. പൂജാ മധ്യയേയുള്ള മധ്യസ്ഥ പ്രാർത്ഥ ജോ ബൈഡൻ വായിച്ചു.30 മിനിറ്റ് നീണ്ടുനിന്ന കുർബാനയ്ക്ക് ശേഷം, പ്രസിഡന്റ് ബൈഡൻ കുർബാനയർപ്പിച്ച വൈദീകൻ ഫാദർ ഡയസിന് പ്രസിഡന്റിന്റെ പേര് ആലേഖനം ചെയ്ത മെഡൽ സമ്മാനിച്ചു. നമ്പർ 261 എന്ന് കൂടി രേഖപ്പെടുത്തിയ മെഡലിന്റെ ചിത്രം വൈദീകൻ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.ഗോവ സ്വദേശിയാണ് ഫാദർ ഡയസ്.കുർബാനയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ എംബസി നേരത്തെ ഹോട്ടൽ മുറിയിൽ ഒരുക്കിയിരുന്നതായി വൈദീകൻ അറിയിച്ചു. രാവിലെ എംബസിയിൽ നിന്നും വാഹനമെത്തി കൊണ്ട് പോവുകയായിരുന്നു.സുരക്ഷാ കാരണങ്ങളാൽ അവർ കുർബാനയിൽ ആളുകളുടെ എണ്ണം പരമാവധി കുറച്ചിരുന്നുവെന്നും ഫാദർ നിക്കോളാസ് ഡയസ് വ്യക്തമാക്കി.
ക്ഷേത്രം സന്ദർശിച്ച് ഋഷി സുനക്ക്
യു കെ പ്രധാനമന്ത്രി ഋഷി സുനക് ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം ഡൽഹിയിലെ അക്ഷരധാം ക്ഷേത്രം സന്ദർശിച്ചു. ബ്രിട്ടൻ പ്രധാനമന്ത്രിയായ ശേഷം ഋഷി സുനക്കിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. സന്ദർശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരുന്നു. പ്രാർത്ഥനകൾക്ക് ശേഷം, മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മറ്റ് പ്രതിനിധികൾക്കൊപ്പം സുനക് രാജ്ഘട്ടിലേക്ക് പോയി. രാജ്ഘട്ടില്‍ സ്ഥാപിച്ചിരുന്ന പീസ് വോളില്‍ നേതാക്കള്‍ ഒപ്പുവെച്ചു. പിന്നാലെ ഉച്ചകോടി നടപടികൾക്ക് വേണ്ടി നേതാക്കൾ ഭാരത് മണ്ഡപത്തിലേക്ക് മടങ്ങി. താനും ഭാര്യ അക്ഷതയും പതിവായി സന്ദർശിച്ചിരുന്ന അവരുടെ പ്രിയപ്പെട്ട ഡൽഹി റെസ്റ്റോറന്റുകൾ സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.