കൊടി സുനിയുടെ പരസ്യ മദ്യപാനം; പൊലീസ് കേസെടുത്തു
കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരസ്യ മദ്യപാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തലശേരി പൊലീസ് ആണ് കേസെടുത്തത്.
കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് കണ്ടാലറിയുന്ന നാല് പേർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേരള അബ്കാരി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി.
സംഭവത്തിൽ പൊലീസ് കേസെടുക്കാത്തത് വലിയ വിമർശനങ്ങൾക്ക് ആണ് വഴിവെച്ചിരുന്നത്. മാഹി ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പൊലീസുകാരുടെ സാന്നിധ്യത്തിൽ മദ്യപിച്ചത്.
തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽ നിന്ന് മടങ്ങുന്ന വഴിയാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്.
പ്രതികൾക്ക് അകമ്പടി പോയ എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ മദ്യപാനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സസ്പെൻഡ് ചെയ്തിരുന്നു.
കൊടി സുനിയെ ജയില്‍ മാറ്റണമെന്ന് അപേക്ഷ
കണ്ണൂര്‍: ടി പി വധക്കേസിലെ പ്രതി കൊടി സുനിയുടെ ജയില്‍ മാറ്റണമെന്ന് അപേക്ഷ നൽകി ജയില്‍ വകുപ്പ്. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് ജയില്‍ വകുപ്പ് അപേക്ഷ സമർപ്പിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തവനൂരിലേക്ക് മാറ്റാനാണ് അപേക്ഷ നൽകിയത്. മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കു വേണ്ടിയാണ് കൊടി സുനിയെ തവനൂരില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റിയത്.
എന്നാൽ പരസ്യ മദ്യപാനം വിവാദമായതിന് പിന്നാലെ മാഹി ഇരട്ടക്കൊലക്കേസില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കൊടി സുനി അടക്കമുള്ള പ്രതികളുടെ വിചാരണ നടന്നത്.
കഴിഞ്ഞ മാസം പതിനേഴിനായിരുന്നു പൊലീസ് സാന്നിധ്യത്തിൽ കൊടി സുനിയുടെയും സംഘത്തിൻ്റെയും പരസ്യ മദ്യപാനം ഉണ്ടായത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതികളെ വിചാരണയുടെ ഭാഗമായി തലശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന സമയത്താണ് പ്രതികള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മദ്യപിച്ചത്.
Summary: Police have registered a case against K.T. Suni, a convict in the T.P. Chandrasekharan murder case, for public drinking in Thalassery. Seven people, including Mohammed Shafi and Shinoj Kandalari, are named in the case.









