പരിചയമില്ലാത്ത ഗ്രൂപ്പുകളിൽ ചേർത്തുള്ള തട്ടിപ്പ് ഇനി നടക്കില്ല; ‘സേഫ്റ്റി ഓവർവ്യൂ’ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

‘സേഫ്റ്റി ഓവർവ്യൂ’ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

വാട്സ്ആപ്പ് ഇപ്പോൾ പുതിയൊരു സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് — ‘സേഫ്റ്റി ഓവർവ്യൂ’. പരിചിതമല്ലാത്ത വ്യക്തികൾ സംശയാസ്പദമായ രീതിയിൽ ഉപയോക്താക്കളെ ഗ്രൂപ്പുകളിൽ ചേർക്കുന്നത് തടയുന്നതിനായാണ് ഈ ഫീച്ചർ കൊണ്ടുവന്നത്. ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ വാട്സ്ആപ്പിന്റെ ശ്രമങ്ങളിലൊന്നാണ് ഇതും.

സേഫ്റ്റി ഓവർവ്യൂ ഫീച്ചറിന്റെ മുഖ്യ സവിശേഷതകൾ:

  • കോൺടാക്റ്റ് ലിസ്റ്റിലില്ലാത്ത ആളുകൾ ചേർത്ത ഗ്രൂപ്പുകൾ സംബന്ധിച്ച അറിയിപ്പുകൾ പ്രത്യേക സ്ക്രീനിൽ പ്രദർശിപ്പിക്കും.

ആ ഗ്രൂപ്പ് ആരാണ് ക്രിയേറ്റ് ചെയ്തത്, ആരാണ് ആഡ് ചെയ്തത്, എത്ര അംഗങ്ങളാണ് ഗ്രൂപ്പിൽ ഉള്ളത്, ഗ്രൂപ്പ് സൃഷ്ടിക്കപ്പെട്ട തീയതി തുടങ്ങിയ വിവരങ്ങൾ വിശദമായി കാണാൻ സാധിക്കും.

ഉപയോക്താവ് ഈ വിവരങ്ങൾ പരിശോധിച്ച ശേഷം ആ ഗ്രൂപ്പിൽ തുടരണമോ വേണ്ടയോ എന്നത് തീരുമാനിക്കാം.

സുരക്ഷാ ഫീച്ചറുകളിൽ അടിമുടി മാറ്റവുമായി വാട്സാപ്പ്: ഇനി ഫോൺ നമ്പർ വേണ്ട, പകരം ഈ സംവിധാനം

കൂടുതൽ വിശദാംശങ്ങൾ അറിയാനായി ഉപയോക്താവിന് ചാറ്റ് തുറക്കാം. ഗ്രൂപ്പിൽ തുടരാൻ താത്പര്യമില്ലെങ്കിൽ, സന്ദേശങ്ങളൊന്നും പരിശോധിക്കാതെ തന്നെ ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ചെയ്യാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും.

ഇന്ത്യയിൽ ഈ ആഴ്ചയിൽ തന്നെ പുതിയ ഫീച്ചർ എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഉപയോക്താക്കളെ ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും സംരക്ഷിക്കാൻ വാട്സ്ആപ്പ് സ്വീകരിക്കുന്ന തുടർച്ചയായ സുരക്ഷാ നടപടികളിലൊന്നാണ് ഇത്.

സാമ്പത്തിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളോടും അന്യനമ്പരുകളിൽ നിന്നുള്ള സംശയാസ്പദ സന്ദേശങ്ങളോടും ജാഗ്രത പാലിക്കണമെന്ന് മെറ്റ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും ആശ്രയിക്കുന്ന വിൻഡോസ് വേർഷൻ ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണത്രെ.

പകരം വെബ് ബ്രൗസർ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സംവിധാനം അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ഈ മാറ്റം ഉപയോക്താക്കൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാമെന്ന് വിദ​ഗ്ദർ പറയുന്നു.

നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ്, മാക്ഒഎസ്, വെയർഒഎസ്, വിൻഡോസ് തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വാട്സാപ്പ് ലഭ്യമാണ്. ഇതിൽ വിൻഡോസ് ആപ്പിന്റെ പ്രവർത്തനം ഉടൻ അവസാനിപ്പിക്കാനാണ് വാട്സാപ്പിന്റെ നീക്കം.

എന്താണ് പുതിയ മാറ്റം?

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും വിൻഡോസ് കംപ്യൂട്ടറുകളിൽ ലഭ്യമാക്കുക എന്നാണ് പുറത്തുവരുന്ന വിവരം.

ഇതിനർഥം, ഒരു ആപ്ലിക്കേഷനായി പ്രവർത്തിക്കുന്നതിന് പകരം, വാട്സാപ്പ് വെബ് ബ്രൗസർ വഴിയാവും പ്രവർത്തിക്കുക. മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറിന്റെ വെബ്‌വ്യൂ2 സാങ്കേതികവിദ്യയുമായി ഇത് സംയോജിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്തുകൊണ്ടാണ് ഈ മാറ്റം?

വിവിധ പ്ലാറ്റ്‌ഫോമുകളിൽതന്നെ ഒരേ സമയം പുതിയ ഫീച്ചറുകൾ നൽകുന്നത് ഒഴിവാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. ഒരു മാറ്റം വരുമ്പോൾ അത് എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഒരുമിച്ച് നടപ്പിലാക്കാൻ വെബ് റാപ്പർ സംവിധാനം സഹായിക്കും. ഇത് കമ്പനിയുടെ പ്രവർത്തനഭാരം കുറയ്ക്കും.

പുതിയ വെബ് വേർഷൻ്റെ പോരായ്മകൾ

കൂടുതൽ റാം ആവശ്യമായി വരും: നിലവിലെ വിൻഡോസ് ആപ്പിനേക്കാൾ 30 ശതമാനം വരെ കൂടുതൽ റാം പുതിയ വെബ് വേർഷന് വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

വേഗം കുറയും: വെബ് വേർഷൻ ഡെസ്‌ക്‌ടോപ്പ് ആപ്പിനെക്കാൾ വേഗം വളരെ കുറഞ്ഞതായിരിക്കാനും സാധ്യതയുണ്ട്.

നോട്ടിഫിക്കേഷനുകൾക്ക് മാറ്റം: വെബ് റാപ്പറിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ വ്യത്യസ്തമായ രീതിയിലായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇത് ചിലർക്ക് അസൗകര്യം ഉണ്ടാക്കിയേക്കാം.

മന്ദഗതിയിലാകാൻ സാധ്യത: ബ്രൗസറിൽ പ്രവർത്തിക്കുമ്പോൾ റെൻഡറിങ്, ജിപിയു, നെറ്റ്‌വർക്കിങ് തുടങ്ങി നിരവധി സബ്-പ്രോസസ്സുകൾ ഒരേസമയം പ്രവർത്തിക്കേണ്ടതായി വരും. ഇത് കംപ്യൂട്ടറിന്റെ മൊത്തത്തിലുള്ള പ്രകടനം മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്.

പുതിയ വെബ് റാപ്പർ സംവിധാനം ഉപഭോക്താക്കൾക്ക് പെട്ടെന്ന് അപ്‌ഡേറ്റുകൾ നൽകാൻ സഹായിക്കുമെന്നതാണ് ഏക ഗുണം. എന്നാൽ, നിലവിലെ വിൻഡോസ് ആപ്പ് ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട സവിശേഷതകൾ നഷ്ടപ്പെട്ടേക്കാമോ എന്ന ആശങ്കയും നിലവിലുണ്ട്.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വിവാദം: വാട്‌സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുമോ ?

ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിൽ വീട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്‌സാപ്പ് നേരത്തെ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

എന്നാലിപ്പോൾ, വാട്‌സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുമോ എന്ന ആശങ്കയ്ക്ക് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മറുപടി നൽകിയിരിക്കുകയാണ്. വാട്‌സാപ്പ് സേവനങ്ങൾ അവസാനിപ്പിക്കാൻ പദ്ധതിയുള്ളതായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, പൊതുക്രമം എന്നീ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയും കമ്പ്യൂട്ടർ റിസോഴ്സിലെ വിവരങ്ങളെ അടിസ്ഥാനമാക്കി മുകളിൽ പറഞ്ഞിരിക്കുന്നവയുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് മന്ത്രി പറഞ്ഞു.

കോൺഗ്രസ് എംപി വിവോ തൻഖ യാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ചോദ്യമുന്നയിച്ചത്. 2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69 എ പ്രകാരം സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി ഉപഭോക്തൃ വിവരങ്ങൾ പങ്കുവെക്കണമെന്ന ആവശ്യങ്ങളെ തുടർന്ന് വാട്‌സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കാൻ പദ്ധതിയിട്ടുന്നുണ്ടോ എന്നായിരുന്നു തൻഖയുടെ ചോദ്യം.

Summary:
WhatsApp has introduced a new security feature called ‘Safety Overview’ to prevent unknown individuals from suspiciously adding users to groups. This is part of WhatsApp’s ongoing efforts to combat digital fraud.



spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

യൂണിഫോം ധരിച്ചെത്തി; ആയുധങ്ങളുമായി കടന്നു

യൂണിഫോം ധരിച്ചെത്തി; ആയുധങ്ങളുമായി കടന്നു മുംബൈ: നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറിയ ആൾ നേവൽ...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണൻ (67)...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

Related Articles

Popular Categories

spot_imgspot_img