നാളെ രാവിലെ 9 മണിയ്ക്ക് അറിയാം പുതുപ്പള്ളിയുടെ പുതുമണവാളനെ

രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത് പുതുപ്പളിയിലേക്കാണ് . ജനവിധി എന്തെന്ന് അറിയാനുള്ള ചങ്കിടിപ്പ്. പുതുപ്പള്ളിയിലെ വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വിജയ പ്രതീക്ഷയിലാണ് ഇരു മുന്നണികളും .. ആവേശകരമായ പ്രചാരണം മൂന്ന് കൂട്ടരും കാഴ്ച വെച്ച മണ്ഡലമാണ് പുതുപ്പളി . അവസാന കണക്കുകളനുസരിച്ച് 72.86 ശതമാനമാണ് മണ്ഡലത്തിലെ പോളിംഗ്. ചാണ്ടി ഉമ്മന്റെ ജയം പ്രവചിക്കുന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ യുഡിഎഫ് ക്യാമ്പിന്റെ ആവേശം ഇരട്ടിപ്പിക്കുന്നുണ്ട്.
അതേസമയം, യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം നടന്നില്ലെങ്കിൽ ജെയ്ക് സി.തോമസ് ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്.
സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ചയായിരുന്നു പുതുപ്പളി തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ വെല്ലുവിളികൾ . പുതുപ്പളി മണ്ഡലത്തിലെ വികസനം ചർച്ച ചെയ്യാൻ യുഡിഎഫ് തയ്യാറുണ്ടോ എന്നും ജെയ്ക്ക് ചോദിച്ചതും ഏറെ ശ്രേദ്ധേയമായിരുന്നു. എന്ത് തന്നെ ആയാലും ഉമ്മൻചാണ്ടിയുടെ സ്ഥിരം മണ്ഡലമായ പുതുപ്പള്ളി കൈവിടില്ലെന്ന പ്രതീക്ഷ യുഡിഎഫിന്റെ ആത്മവിശ്വാസമാണ് .

കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ വോട്ടിങ് ശതമാനത്തിൽ കുറവുണ്ട്‌. 1,76,412 വോട്ടർമാരിൽ 1,28,535 പേരാണ്‌ പോളിങ് ദിവസം സമ്മതിദാനാവകാശം വിനിയോഗിച്ചത്. 86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാലു ട്രാൻസ്‌ജെൻഡർമാരിൽ രണ്ടുപേരും വോട്ട് ചെയ്‌തു. തപാൽ വോട്ടുകളുടെ കണക്ക്‌ കൂടെയാകുമ്പോൾ വോട്ട്‌ ചെയ്തവരുടെ എണ്ണം 1,31,026 ആയി ഉയരും. കഴിഞ്ഞ തവണ 63,120 സ്‌ത്രീകളും 65,722 പുരുഷൻമാരും ഒരു ട്രാൻസ്‌ജെൻഡറുമാണ്‌ വോട്ട്‌ ചെയ്തത്‌.വിപുലമായ ക്രമീകരണങ്ങളാണ് വോട്ടെണ്ണലിനായി ഏർപ്പെടുത്തിയിട്ടുള്ളത്. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിട്ടുള്ളത്.

ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മൻ എന്ന് ഉറപ്പിച്ച കോൺഗ്രസ്സും , പുതുപ്പളിയിൽ ഇനി ജെയ്ക് സി.തോമസ് എന്ന് പറയുന്ന എൽ ഡി എഫിനും ഒപ്പം കാത്തിരിക്കാം ആര് വാഴും ആര് വീഴും എന്നറിയാൻ ..

നേതൃത്വത്തിനെതിരെ പടയൊരുക്കമാരംഭിച്ച് കെ .മുരളീധരൻ, പ്രവർത്തകസമിതിയം​ഗമാക്കാതെ അവ​ഗണിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

Other news

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി !

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി. കൌണ്ടി കെറിയിലെ...

ആൾത്തുളയിലൂടെ താഴേക്ക് വീണു;വനിത ഹോസ്റ്റലിൽ അപകടം; രണ്ടു പേർക്ക് പരുക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക്...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

Related Articles

Popular Categories

spot_imgspot_img