മൂന്നാറിൽ അവശ നിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു

മൂന്നാറിൽ അവശ നിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു

ഇടുക്കി: മൂന്നാറിൽ അവശ നിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലെ പുല്‍മേട്ടിലാണ് കാട്ടാന കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ജനിച്ച കാട്ടാന കുഞ്ഞാണെന്ന് അണ് ആദ്യം കരുതിയിരുന്നത്.  പിന്നീട് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ കുട്ടി ആന ജനിച്ചിട്ട് ഏതാനും ദിവസങ്ങളായെന്നും അവശനിലയിലാണെന്നും കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാവിലെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ആനകുട്ടിയെ നിരീക്ഷിക്കാന്‍ ആര്‍.ആര്‍.റ്റി സംഘത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആനക്കുട്ടി നിൽക്കാതെയും നടക്കാതെയും വന്നതോടെ പിടിയാനയും മറ്റൊരു മോഴയാനയുമടക്കം ഇവിടെ തമ്പടിച്ചിരുന്നു. ആനകള്‍ ഇവിടെ നിന്നും മാറിയ സമയത്ത് വനംവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ആനകുട്ടി അവശനിലയിലാണെന്ന് മനസിലാക്കിയത്.

തുടര്‍ന്ന് വെറ്ററിനറി ഡോക്ടറെ എത്തിച്ച് കാട്ടാന കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും വനം വകുപ്പ് നടപടി സ്വീകരിച്ചുവെങ്കിലും കുട്ടിയാന ചെരിയുകയായിരുന്നു. കുട്ടിയാനയുടെ പോസ്റ്റുമോര്‍ട്ട നടപടികള്‍ ഇന്ന് നടത്തും. ഇതിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്ന് വനംവകുപ്പ് അറിയിച്ചു.

ജനവാസ കേന്ദ്രത്തിൽ കുറുമ്പു കാട്ടി കുട്ടിയാന

അടിമാലിയിൽ ദിവസങ്ങളായി ജനവാസമേഖലയിൽ കറങ്ങുന്ന കുട്ടിയാനയെ വനത്തിലേക്ക് തുരത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചു.

അടിമാ ലി പഞ്ചായത്ത് അഞ്ചാംവാർഡിലെ തുമ്പി പ്പാറക്കുടി ആദിവാസി കോളനിയിൽ വ്യാഴാ ഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കുട്ടിയാന കൃഷികളും നശിപ്പിക്കുകയാണ്. ഒന്നരവയസ്സുള്ള ഈ ആന കൂട്ടംതെറ്റി എത്തിയതാണെന്ന് കരുതുന്നു. അടിമാലി റേഞ്ചിലെ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ടതാണ് തുമ്പിപ്പാറ.

നാട്ടുകാർ പലതവണ ഇതിനെ ഓടിച്ചു. എന്നാൽ വനത്തിലേക്ക് പോകുന്നില്ല. പല തവണ നാട്ടുകാർ വനപാലകരെയും വിവരം അറിയിച്ചു. എന്നാൽ, അവർ ഈ ഭാഗത്തേ ക്ക് എത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെ മച്ചിപ്ലാവ് ബീറ്റ് ഫോ റസ്റ്റർമാരായ സജീവ്, ജിൻ്റോ എന്നിവരും, ആർആർടി സംഘാംഗമായ അജയഘോ ഷും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ വനത്തിലേക്ക് ഓടിക്കാൻ ശ്രമി ച്ചു.

എന്നാൽ, ആന പോയില്ല. ഒടുവിൽ നാട്ടുകാരും വനപാലകരുമായി വാക്കേറ്റമായി. തുടർന്നാണ് ഇവരെ തടഞ്ഞുവെച്ചത്. സംഭവം അറിഞ്ഞ് അടിമാലി റേഞ്ച് ഓഫീസർ നാട്ടുകാരുമായി ടെലിഫോണിൽ സംസാരിച്ചു.

അടിയന്തരമായി കുട്ടിയാനയെ മേഖലയിൽനിന്ന് തുരത്തി കാട്ടിലേക്ക് അയക്കാമെന്ന ഉറപ്പിൻ്റെ അടിസ്ഥാന ത്തിൽ രണ്ടുമണിയോടെ വനപാലകരെ മോചിപ്പിച്ചു.

ആവശ്യമായി വന്നാൽ അടു ത്തദിവസം വെറ്ററിനറി ഡോക്ടറെ കൊണ്ടു വന്ന് ആനയെ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനാണ് വനംവകുപ്പിൻ്റെ തീരുമാ നം. തുമ്പിപ്പാറക്കുടിയിൽ എത്തിയ വനപാലകർ വ്യാഴാഴ്ച വൈകിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

English Summary :

A baby elephant found in a weak condition at Pulmedu in the Mattupetty Top Division of Munnar has died. Initially, forest officials believed the calf was born just yesterday. The incident has raised concern among wildlife officials and locals

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിന്റെ റാണിയും – വിരാട്...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക അമീബിക് മസ്തിഷ്കജ്വരം...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

Related Articles

Popular Categories

spot_imgspot_img