കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു
പത്തനംതിട്ട∙ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു. തിരുവല്ലയിലെ മന്നംകരച്ചിറയിലാണ് സംഭവം. അപകടത്തിൽ ജയകൃഷ്ണൻ (22) എന്ന യുവാവ് മരിച്ചു. കാരയ്ക്കൽ സ്വദേശിയായ ജയകൃഷ്ണൻ ഓടിച്ചിരുന്ന വാഹനം ഇന്നലെ രാത്രി 11.30ഓടെയാണ് അപകടത്തിൽ പെട്ടത്.
തിരുവല്ലയിൽനിന്ന് മടങ്ങുകയായിരുന്നു ജയകൃഷ്ണനും സുഹൃത്തുക്കളും. മുത്തൂർ–കാവുംഭാഗം റോഡിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ആദ്യം റോഡരികിലെ പോസ്റ്റിൽ ഇടിച്ച്, തുടർന്ന് കുളത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
അപകടസ്ഥലത്ത് എത്തിച്ചേർന്ന അഗ്നിശമനസേനയുടെ സഹായത്താൽ യാത്രക്കാരെ പുറത്തേക്കെടുത്തു. കാറിലുണ്ടായിരുന്ന അനന്തുവിന് ചെറിയ പരിക്കുകൾ ഉണ്ട്, അനന്തു ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഐബി (20)യെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഐബിയുടെ നില അത്യന്തം ഗുരുതരമാണ്.
ജയകൃഷ്ണന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇത്തരത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടായാൽ ഇൻഷൂറൻസ് നൽകേണ്ടതില്ലെന്ന് കോടതി
ന്യൂഡൽഹി: അതിസാഹസികമായോ, കുറ്റകരമായോ വാഹനം ഓടിക്കുന്നത് കൊണ്ടുണ്ടാകുന്ന അപകടങ്ങളിൽപെട്ട് വ്യക്തി മരണപ്പെട്ടാൽ, മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി.
നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കർണാടക സ്വദേശി എൻഎസ് രവിഷായുടെ കുടുംബം നൽകിയ ഹർജി തള്ളിയ കർണാടക ഹൈക്കോടതിയുടെ വിധി ശരിവച്ചാണ്, സുപ്രീംകോടതി ജസ്റ്റിസ് പിഎസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിൻറെ നിരീക്ഷണം.
2014 ജൂൺ 18-ന് കർണാടകയിൽ വാഹനാപകടത്തിൽ മരിച്ച എൻഎസ് രവി ഷായുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.
ഗതാഗതനിയമങ്ങൾ ലംഘിച്ച് അമിത വേഗതയിൽ അശ്രദ്ധമായാണ് ഇയാൾ വാഹനമോടിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി.
മല്ലസാന്ദ്ര ഗ്രാമത്തിൽ നിന്ന് അർസികെരെ നഗരത്തിലേക്ക് ഫിയറ്റ് കാർ ഓടിച്ചുപോകവേയാണ് അപകടം ഉണ്ടായത്. അമിത വേഗമാണ് അപകടകാരണമെന്ന് എഫ്ഐആറിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.
കാർ നിയന്ത്രണം വിട്ട് മറിയുന്നതിന് മുമ്പായി ഇയാൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചെന്നും കോടതി കണ്ടെത്തിയിരുന്നു. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ട്രാഫിക് നിയമലംഘനമുണ്ടായിട്ടില്ലെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഗ്രൂപ്പ് ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസി എടുത്ത യുവാവിന് ബസ് അപകടത്തിൽ ഇടതു കൈ നഷ്ടപ്പെട്ടു; ക്ലെയിം നിഷേധിച്ച കമ്പനി മുഴുവൻ തുകയും നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി
ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച നവി ജനറൽ ഇൻഷുറൻസ് ലിമിറ്റഡ് കമ്പനിയുടെ നടപടി നീതികേടാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
ബസ് അപകടത്തെ തുടർന്ന് ഇടതുകൈ മുറിച്ചുകളയേണ്ടി വന്ന കോട്ടയം വൈക്കം സ്വദേശി വിഷ്ണുരാജാണ് നവി ജനറൽ ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഇടതുകൈ പൂർണ്ണമായും മുറിച്ചു കളയേണ്ടി വന്നതോടെ വെൽഡറായുള്ള ജോലിയും നഷ്ടപ്പെട്ടു. ഗ്രൂപ്പ് ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസിയിൽ ചേർന്നിരുന്ന വിഷ്ണുരാജ് ഇതോടെ ക്ലെയിം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചു.
എന്നാൽ ഇൻഷുറൻസ് തുക നിരസിച്ചു കൊണ്ടുള്ള മറുപടിയാണ് കമ്പനി നൽകിയത്.
കൈമുറിച്ചു കളഞ്ഞതിനു കാരണം ബസ് അപകടം ആണെന്നും, അത് ഇൻഷുറൻസ് കവറേജിന്റെ പരിധിയിൽ വരുന്നതല്ല എന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ നിലപാട്.
വിഷ്ണുരാജ് ഇൻഷുറൻസ് ഓംബുഡ്‌സ്മാനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും നടപ്പിലാക്കാൻ ഇൻഷുറൻസ് കമ്പനി തയ്യാറായില്ല.
സങ്കുചിതമായ രീതിയിൽ ഇൻഷുറൻസ് നിബന്ധനകളെ വ്യാഖ്യാനിച്ച് തുക നിരസിക്കുന്ന കമ്പനിയുടെ നിലപാട് വാഗ്ദാനം ചെയ്ത സേവനത്തിലെ വീഴ്ചയാണെന്നും ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി.
ജോലി നഷ്ടപ്പെട്ടതിനാൽ യുവാവിന് ഇൻഷുറൻസ് തുക പൂർണമായും നൽകണമെന്നും കോടതി നിർദ്ദേശം നൽകി.
തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. അപകടത്തെ തുടർന്നുണ്ടായ അണുബാധയാണ് കൈമുറിച്ചുകളയാൻ കാരണമെന്നും, അതിനാൽ ജോലി നഷ്ടപ്പെട്ട യുവാവിന് ഇൻഷുറൻസ് തുക നൽകാനുള്ള നിയമപരമായ ബാധ്യത കമ്പനിക്ക് ഉണ്ടെന്നും കമ്മീഷൻ വിലയിരുത്തി.
45 ദിവസത്തിനകം ക്ലെയിം നൽകണമെന്നും ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ , ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിർദേശം നൽകി.
English Summary :
A car lost control and plunged into a pond at Mannamkara Chira in Thiruvalla. The accident claimed the life of Jayakrishnan (22), a native of Karaykkal. The vehicle, driven by Jayakrishnan, met with the accident around 11:30 PM last night.









