റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു ക്ലിപ്പുകൾ കയറ്റിവച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ – പാലക്കാട് റെയിൽവേ ട്രാക്കിൽ ആണ് സംഭവം.

ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേയായി മായന്നൂർ മേൽപാലത്തിനു സമീപമാണു ക്ലിപ്പുകൾ കണ്ടെത്തിയത്. പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആർ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിൽ കയറ്റി വെച്ചിരുന്നത്.

പാലക്കാട് ഭാഗത്തേക്കു ട്രെയിനുകൾ കടന്നുപോകുന്ന ട്രാക്കിനു മുകളിലായിരുന്നു ഇരുമ്പു ക്ലിപ്പുകൾ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു സംഭവം ശ്രദ്ധയിൽപ്പെട്ടത്.

എറണാകുളം – പാലക്കാട് മെമുവിന്റെ ലോക്കോ പൈലറ്റ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെയെത്തിയ നിലമ്പൂർ – പാലക്കാട് പാസഞ്ചർ വേഗം കുറച്ചാണു കടത്തിവിട്ടത്.

പിന്നീടു നടത്തിയ പരിശോധനയിലാണ് 5 ക്ലിപ്പുകൾ വിവിധ ഭാഗങ്ങളിലായി പാളത്തിന് മുകളിൽ കണ്ടെത്തിയത്. കട്ടിയുള്ള ഇരുമ്പായതിനാൽ തന്നെ അപകടസാധ്യത ഉണ്ടായിരുന്നുവെന്നാണു വിലയിരുത്തൽ.

അതേസമയം ട്രെയിൻ അട്ടിമറി ലക്ഷ്യത്തോടെ ക്ലിപ്പുകൾ വച്ചെന്ന കുറ്റത്തിന് ഒറ്റപ്പാലം പൊലീസ് കേസെടുത്തു.

നിങ്ങളറിഞ്ഞോ ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗിലെ മാറ്റം

ന്യൂഡൽഹി: റെൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തത്കാൽ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിങ്ങിൽ ആണ് പുതിയ മാറ്റങ്ങൾ വരുന്നത്.

ആധാർ ഒടിപി വെരിഫിക്കേഷൻ ആണ് ഓൺലൈൻ ബുക്കിങ്ങിന് നിർബന്ധമാക്കിയത്. ഇക്കഴിഞ്ഞ ജൂലൈ 15 മുതലാണ് ഈ പുതിയ മാറ്റം നിലവിൽ വന്നത്. ഇതോടെ യാത്രക്കാർക്ക് മികച്ചതും സുതാര്യവുമായ സേവനം തത്കാൽ ടിക്കറ്റുകളിലൂടെ ലഭ്യമായി.

ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ സംരക്ഷിക്കാനും കൃത്യമായ പ്രയോജനം ലഭിക്കാനുമാണ് ഈ മാറ്റം കൊണ്ടുവന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

തത്കാൽ ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ഒടിപി ചോദിക്കും. ഇത് ലഭിക്കണമെങ്കിൽ ഐആർസിടിസി വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ മുൻകൂട്ടി ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ രജിസ്റ്റർ ചെയ്യണം.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഈ നമ്പറിലേക്കാണ് ഒടിപി വരിക. ഓൺലൈൻ ബുക്കിങ്ങിന് മാത്രമല്ല, കൗണ്ടറുകളിൽ നിന്ന് നേരിട്ടുള്ള ബുക്കിങ്ങിനും ഒടിപി സംവിധാനം ബാധകമാണ്.

ട്രെയിൻ പുറപ്പെടുന്നതിന് ഒരു ദിവസം മുൻപാണ് തത്കാൽ ടിക്കറ്റുകൾ നൽകുക. രാവിലെ 10 മണിക്ക് എസി ക്ലാസ്സിലും 11 മണിക്ക് നോൺ എസിക്കും ടിക്കറ്റുകൾ ലഭിക്കും. അംഗീകൃത ഏജന്റുമാർക്കുള്ള ടിക്കറ്റ് ബുക്കിംഗ് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

അതേസമയം, റിസർവേഷൻ ചാർട്ട് പരസ്യപ്പെടുത്തുന്നത് നേരത്തെ ആക്കാനും റെയിൽവേ ആലോചിക്കുന്നുണ്ട്. നിലവിൽ ട്രെയിൻ പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപാണ് ചാർട്ട് തയ്യാറാക്കുന്നത്.

ഇത് എട്ടു മണിക്കൂർ മുൻപാക്കാനാണ് പുതിയ നീക്കം. ലിസ്റ്റിലുള്ള ടിക്കറ്റുകൾ കൺഫോം ആയില്ലെങ്കിൽ യാത്രക്കാർക്ക് മറ്റു വഴികൾ കണ്ടെത്താൻ ഇതുവഴി സാധിക്കും.

അതേസമയം വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും തത്സമയ ടിക്കറ്റ് ബുക്കിങ് സൗകര്യമേർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകൾക്കാണ് തത്സമയ റിസർവേഷൻ തുടങ്ങിയത്. സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപുവരെ കറന്റ് റിസർവേഷൻ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.

നേരത്തെ ആദ്യ സ്റ്റേഷൻ വിട്ടുകഴിഞ്ഞാൽ ഇതിന് സൗകര്യമുണ്ടായിരുന്നില്ല.

Summary: Iron clips were found dangerously placed on the Shoranur–Palakkad railway track, raising serious safety concerns. A major accident was averted thanks to the alertness of railway officials.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img