ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിലാണ് സംഭവം നടന്നത്. കോമൾ എന്ന യുവതിയാണ് ഭർത്താവ് വിജയ് ചൗഹാനെ കൊന്ന് മുറിക്കുള്ളിൽ കുഴിയെടുത്ത് കുഴിച്ചു മൂടിയത്.

അയൽവാസിയായ മോനു എന്ന യുവാവുമായി കോമൾ പ്രണയത്തിലായിരുന്നു. ഇയാൾക്കൊപ്പം കഴിയാനായാണ് യുവതി മുപ്പത്തഞ്ചുകാരനായ തന്റെ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പുറത്തു വരുന്ന വിവരം.

കുറച്ചു ദിവസങ്ങളായി വിജയ് ചൗഹാനെ പറ്റി ബന്ധുക്കൾക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. യുവാവിനെ കാണാതായി പതിനഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സഹോദരൻ അന്വേഷിച്ചെത്തിയത്. ഇതിന് മുമ്പ് തന്നെ കാമുകനുമായി യുവതി സ്ഥലംവിട്ടിരുന്നു. വിജയ് ചൗഹാന്റെ വീടിനുള്ളിൽ കടന്ന് സഹോരൻ നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന കാര്യം മനസ്സിലാക്കിയത്.

വിജയ് ചൗഹാന്റെ വീട്ടിലെത്തിയ സഹോദരന് മുറിയിലെ ടൈൽസിൻറെ കളറിൽ വ്യത്യാസം കണ്ടതോടെ സംശയമുണ്ടായി. വ്യത്യസ്ത കളറുകളിലുള്ള ടൈലുകൾ നീക്കിയതോടെ കുഴിയിൽ നിന്നും വസ്ത്രവും ദുർഗന്ധവും വന്നു. ഇതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൂർണമായും കുഴിച്ച് പരിശോധിച്ചതോടെ ടൈലിനടിയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം, കൊല്ലപ്പെട്ട വിജയയുടെ ഭാര്യയും അയൽവാസിയായ മോനു എന്നയാളും നിലവിൽ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. രണ്ട് ദിവസം മുമ്പ് മുതലാണ് ഇരുവരെയും കാണാതായത്. ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. മോനുവിൻറെ സഹായത്തോടെയാണ് യുവതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

English Summary :

In a shocking incident from Maharashtra’s Palghar district, a woman named Komal allegedly killed her husband Vijay Chauhan and buried his body inside their house

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

വിഎസിനെതിരെ പോസ്റ്റ്; അധ്യാപകൻ അറസ്റ്റിൽ

വിഎസിനെതിരെ പോസ്റ്റ്; അധ്യാപകൻ അറസ്റ്റിൽ തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം...

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക് കുവൈത്ത് സിറ്റി: രാ​ജ്യ​ത്ത് വരും ദിവസങ്ങളിൽ ക​ന​ത്ത...

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

ജൂലൈ 26 വരെ മഴ

ജൂലൈ 26 വരെ മഴ തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്....

Related Articles

Popular Categories

spot_imgspot_img