യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്
ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍ തട്ടിപ്പിന് കേസെടുത്ത് പൊലീസ്. ന്യൂജഴ്‌സിയിലെ ആശുപത്രിയിൽ ഡോക്ടറായ റിതേഷ് കൽറയ്‌ക്കെതിരെയാണ് (51) കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലഹരിവസ്തുവായി ഉപയോഗിക്കുന്ന മരുന്നുകൾ അനധികൃതമായി നൽകുക, ഇത്തരം മരുന്നുകളുടെ കുറിപ്പടികൾ നൽകുന്നതിന് പകരമായി രോഗികളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ വീട്ടുതടങ്കലിലായ റിതേഷിന്റെ ലൈസൻസ് റദ്ദാക്കിയേക്കും.
ചികിത്സയ്ക്കായി എത്തിയ പല സ്ത്രീകളെയും റിതേഷ് ലൈംഗിക താൽപര്യത്തോടെ സമീപിച്ചെന്നും മരുന്നു കുറിപ്പടികൾക്കു പകരമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും വേറെയും പരാതിയുണ്ട്. ചികിത്സാവേളകളിൽ പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് രോഗിയും വെളിപ്പെടുത്തി. ഇതുകൂടാതെ, ബുക്ക് െചയ്യപ്പെടാത്ത കൗൺസലിങ് സെഷനുകളുടെ ബില്ലുകളിൽ അനധികൃതമായി നിർമിച്ചതിനും റിതേഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
‘‘ഡോക്ടർമാർ ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുന്നവരാണ്. എന്നാൽ ആ സ്ഥാനം അനധികൃതമായി ഉപയോഗിക്കുകയും രോഗികളെ ലൈംഗികമായി ചൂഷണം ചെയ്യാനുമാണ് ഡോ. കല്‍റാ സ്ഥാനം ഉപയോഗിച്ചത്. മരുന്നുകുറിപ്പടികൾ നൽകാൻ ലൈംഗികമായി ചൂഷണം ചെയ്തതും, അനധികൃതമായി ബില്ലുകൾ ഉണ്ടാക്കിയതും നിയമ ലംഘനം മാത്രമല്ല, ജീവിതങ്ങളെ അപകടത്തിലാക്കുകയും ചെയ്തു’’, യുഎസ് അട്ടോർണി അലിന ഹബ്ബാ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം നേട്ടത്തിനും ലൈംഗിക സംതൃപ്തിക്കും വേണ്ടിയുള്ള ഉപകരണങ്ങളാക്കി മെഡിക്കൽ ലൈസൻസുകൾ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അവർ വ്യക്തമാക്കി.
യുകെയിൽ മലയാളി ഡോക്ടർക്കെതിരെ ഗുരുതര ആരോപണം…! പരാതിക്കാർ എഡിഎച്ച്ഡി, ഓട്ടിസം ബാധിതരുടെ മാതാപിതാക്കൾ: നിഷേധിച്ച് ഡോക്ടറും
മലയാളി ഡോക്ടർക്ക് നേരെ യുകെയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രോഗികളുടെ ബന്ധുക്കൾ. നോർത്തേൺ ഹെൽത്ത് ട്രസ്റ്റിൽ പീഡിയാട്രിക് കൺസൾട്ടന്റായി ജോലി ചെയ്തിരുന്ന ഡോ. അനീഷിനെതിരെയാണ് കുട്ടികളുടെ മാതാപിതാക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ മാതാപിതാക്കളാണ് മലയാളി ഡോക്ടർക്കെതിരെ പരാതി നൽകിയത്. എന്നാൽ ആരോപണങ്ങൾ ഡോക്ടർ നിഷേധിച്ചു.
ഡോക്ടർ എൻഎച്ച്എസ് അപ്പോയിന്റ്മെന്റുകൾക്ക് രോഗികളിൽ നിന്നും പണം ഈടാക്കി എന്നതാണ് പ്രധാന ആരോപണം. സ്വകാര്യ സേവനത്തിനായി ആയിരക്കണക്കിന് പൗണ്ട് നൽകിയതായും പക്ഷേ തുടർ പരിചരണമോ മരുന്നോ ലഭിക്കാത്തത് തങ്ങളെ അസ്വസ്ഥതരാക്കിയെന്നും ചില കുട്ടികളുടെ മാതാപിതാക്കൾ ആരോപിക്കുന്നു.
എൻഎച്ച്എസിൽ കുട്ടികളെ ചികിത്സിക്കുന്നതിനുള്ള കാലതാമസം കാരണമാണ് ദുരിതബാധിതരായ കുടുംബങ്ങൾ ഡോക്ടറിന്റെ സ്വകാര്യ സേവനം ഉപയോഗിച്ചത്. നോർത്തേൺ ഹെൽത്ത് ട്രസ്റ്റിൽ എൻഎച്ച്എസ് ജോലി ചെയ്ത് കൊണ്ടിരിക്കെ സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോ. അനീഷ് പിന്നീട് ട്രസ്റ്റിൽ നിന്നും ജോലി ഉപേക്ഷിച്ചു. എന്നാൽ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നിർത്തിയത് തങ്ങളെ ബാധിച്ചതായി മാതാപിതാക്കൾ പറയുന്നു.
എന്നാൽ താൻ അപ്പോയിന്റ്മെന്റുകൾക്ക് പണം ഈടാക്കിയെന്ന ആരോപണം ഡോ. അനീഷ് നിഷേധിച്ചു. നിലവിൽ തനിക്ക് അസുഖമുണ്ടെന്നും തനിക്ക് ഇഷ്ടമുള്ളതുപോലെ മാതാപിതാക്കളെ കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഎച്ച്എസ് സേവനങ്ങൾക്ക് ഡോ. അനീഷ് രോഗികളിൽ നിന്ന് പണം ഈടാക്കിയിട്ടുണ്ടെന്ന പരാതി വളരെ ഗൗരവമായി എടുത്തതായും ഇത് പരിശോധിച്ചു വരുന്നതായും നോർത്തേൺ ട്രസ്റ്റ് അറിയിച്ചു. സംഭവത്തിൽ ഹെൽത്ത് ട്രസ്റ്റ് അന്വേഷണം ആരംഭിച്ചു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച ഡോക്ടർ, തനിക്കെതിരെ പരാതി നൽകിയ മാതാപിതാക്കളെ കാണാനും അവരോട് ക്ഷമ ചോദിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.
English Summary:
Indian-Origin Doctor In US Charged With Medical Fraud, Sexual Assault On Female