ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ കൈവഴിയായ കട്ടപ്പന ആറ്റിൽ ചാടിയ മധ്യവയസ്കൻ പോലീസിനെയും അഗ്നിരക്ഷാ സേനയെയും രാത്രി മുഴുവൻ വട്ടം ചുറ്റിച്ചു. രാത്രി 10 ന് ശേഷമാണ് സംഭവം കട്ടപ്പന സ്വദേശിയായ മധു മദ്യപിച്ച ശേഷം വെള്ളത്തിൽ ചാടിയത്.

ഇതറിഞ്ഞ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. എന്നാൽ ആറ്റിലെ പാറയിൽ ആദ്യ ഘട്ടത്തിൽ കണ്ടെത്തിയ മധുവിനെ പിന്നീട് കാണാതായി. ഇതോടെ സെർച്ച് ലൈറ്റുകൾ ഉൾപ്പെടെ സംഘം വീണ്ടും തിരച്ചിൽ തുടങ്ങി.

പുലർച്ചെയായിട്ടും കണ്ടുകിട്ടാത്തതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു. എന്നാൽ ഞായറാഴ്ച പുലർച്ചെ മധു വീട്ടിലെത്തി. രാത്രി നീന്തിക്കയറിയ മധു രാവിലെ വീട്ടിലെത്തുകയായിരുന്നു.

ഹൈറേഞ്ചിലെ എത് ദുർഘട പാതകളിലായാലും ശരണ്യ നല്ല കൈവഴക്കത്തോടെ വാഹനമോടിക്കും… ഈ ഇടുക്കിക്കാരി സൂപ്പറാ


നെടുങ്കണ്ടം: പെൺകുട്ടികൾ സൈക്കിൾ ചവിട്ടുന്നത് പോലും അത്ഭുതത്തോടെ നോക്കിനിന്നിരുന്ന ഒരു സമൂഹമായിരുന്നു കേരളത്തിലേത്.

എന്നാൽ, പിന്നീട് സൈക്കിളും സ്കൂട്ടറും ബൈക്കും ബുള്ളറ്റും കാറും എന്നുവേണ്ട വലിയ ട്രെയിലറുകൾ പോലും അനായാസം കൈകാര്യം ചെയ്യുന്ന മലയാളി യുവതികളെ നാം കണ്ടിട്ടുണ്ട്.

വലിയ ട്രെയിലറുകൾ പോലും നിസ്സാരമായി ഓടിക്കുന്ന മലയാളി യുവതികൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇപ്പോഴിതാ, ആ പട്ടികയിലേക്ക് മറ്റൊരു ഇരുപത്തിനാലുകാരി കൂടി വന്നിരിക്കുകയാണ്. നെടുങ്കണ്ടം മൈനർസിറ്റി വാഴത്തോപ്പിൽ വീട്ടിൽ ശരണ്യ (24)യുടെ കൈകകളിൽ ലോറിയും പിക്കപ്പുമെല്ലാം നിസ്സാരമായി വഴങ്ങും.

ഹൈറേഞ്ചിലെ എത് ദുർഘട പാതകളിലായാലും ഈ യുവതി നല്ല കൈവഴക്കത്തോടെ വാഹമോടിക്കും. തൂക്കുപാലം ജവാഹർലാൽ നെഹ്റു കോളജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയാണ് ശരണ്യ.

അവധി ദിവസങ്ങളിലും ഒഴിവുസമയങ്ങളിലും ശരണ്യ ഹൈറേഞ്ചിലെ ദുർഘട വഴികളിലൂടെ വാഹനമോടിക്കുന്നത് പതിവാണ്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ശരണ്യ.

തടി വ്യാപാരിയും ഡ്രൈവറുമായ പിതാവ് മുത്തുവിനൊപ്പം വാഹനം ഓടിച്ചു തുടങ്ങിയ ശരണ്യ തൻ്റെ പതിനെട്ടാം വയസ്സിൽ തന്നെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയിരുന്നു. ജീവിത വഴിയിൽ ഈ യുവതിക്ക് കൂട്ടായെത്തിയത് ഡ്രൈവറായ കരിമ്പത്തിക്കൽ സൂര്യയും.

തടിയും മറ്റും കയറ്റി ദീർഘദൂര യാത്രകളും ശരണ്യ നടത്താറുണ്ട്. ശരണ്യ പിക്കപ് വാനുകളും ലോറിയും ഓടിക്കാത്ത ഹൈറേഞ്ചിലെ റോഡുകൾ കുറവാണ്.

ബിരുദത്തിന് ശേഷം ബിരുദാനന്തര ബിരുദം നേടണമെന്നും മത്സര പരീക്ഷകൾക്ക് തയാറെടുക്കണമെന്നതുമാണ് ശരണ്യയുടെ വലിയ ആഗ്രഹം. നാലു വയസ്സുകാരി സൂര്യഗായത്രിയും രണ്ടര വയസ്സുകാരൻ സൂര്യകൃഷ്ണയുമാണ് മക്കൾ.

ഇടുക്കിയിൽ വൻ വനംകൊള്ള

തൊടുപുഴ: ഇടുക്കി ശാന്തൻപാറ മേഖലയിൽ വൻ വനംകൊള്ള. ശാന്തൻപാറ പേതൊട്ടിയിൽ സിഎച്ച്ആർ മേഖലയിൽ നിന്ന് 150 ലധികം മരങ്ങൾ മുറിച്ചു കടത്തി.

ഉരുൾപൊട്ടലിനെ തുടർന്ന് നാശനഷ്ടം ഉണ്ടായ പ്രദേശത്തിന് സമീപത്തുനിന്നാണ് മരങ്ങൾ മുറിച്ചുകടത്തിയത്. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു.

ശാന്തൻപാറ വില്ലേജിൽ മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തോട് ചേർന്നു കിടക്കുന്ന ഒന്നര ഏക്കർ ഭൂമിയിൽ നിന്നും ഒരാഴ്ച മുൻപാണ് മരങ്ങൾ മുറിച്ചു കടത്തിയത്.

എം ബൊമ്മയ്യൻ എന്നയാളുടെ പേരിലുള്ള ഭൂമിയിൽ നിന്നാണ് മരങ്ങൾ വെട്ടിമാറ്റിയത്. മരങ്ങൾ മുറിച്ചു മാറ്റുന്നതിന് അനുമതിയില്ലാത്ത സിഎച്ച്ആർ ഭൂമിയിലാണ് മരങ്ങൾ വെട്ടിമാറ്റിയത്.

ഏലം പുനകൃഷിയുടെ മറവിലാണ് മരംവെട്ട്. കാർഷിക ആവശ്യങ്ങൾക്കായി ചില്ലകൾ വെട്ടി ഒതുക്കുന്ന പതിവ് നടപടികളുടെ മറവിൽ മരങ്ങൾ മുറിച്ചു കടത്തുകയായിരുന്നു.

ആഞ്ഞിലി, മരുത്, ഞാവൽ, പ്ലാവ് തുടങ്ങിയ നിരവധി മരങ്ങൾ ആണ് മുറിച്ചു കടത്തിയത്.

ദയവായി കേസ് കൊടുക്കരുത്, മൂക്കിൽ വലിക്കരുത്, തൂക്കിക്കൊല്ലരുത്…റിപ്പോർട്ടർ ടിവിക്കും ഡോ. അരുൺകുമാറിനുമെതിരെ വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി വിടി ബൽറാം

റിപ്പോർട്ടർ ടിവിക്കും ഡോ. അരുൺകുമാറിനുമെതിരെ വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. മുട്ടിൽ മരം മുറിക്കേസ് വിശദമാക്കുന്ന അരുൺ കുമാറിന്റെ 24 ന്യൂസ് ചാനലിലെ പഴയ വീഡിയോ പങ്കുവെച്ചാണ് ബൽറാമിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

സംസ്ഥാനത്ത് അടുത്തിടെ കണ്ട ഏറ്റവും വലിയ വനംകൊള്ളയാണ് മുട്ടിലിൽ നടന്നതെന്നും അതിലെ പ്രതികൾ വനംകൊള്ളക്കാരായ കാട്ടുകള്ളന്മാർ ആണെന്നും അരുൺ കുമാർ പറയുന്ന വീഡിയോയാണ് പങ്കുവെച്ചിട്ടുള്ളത്.

എന്തായി ഈ മരംമുറി കേസിന്റെ അവസ്ഥയെന്നും വനംകൊള്ളക്കാരായ കാട്ടുകള്ളന്മാർ ഇപ്പോ എന്ത് ചെയ്യുന്നുവെന്നും ബൽറാം പോസ്റ്റിൽ ചോദിക്കുന്നുണ്ട്.

മരംമുറിക്കേസിനേക്കുറിച്ച് അന്ന് വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമ പ്രവർത്തകർ ഇപ്പോൾ ആ കേസ് ഫോളോ അപ് ചെയ്യുന്നുണ്ടോ അതോ ആ കാട്ടുകള്ളന്മാരെ ഫോളോ ചെയ്യുകയാണോ എന്നും ബൽറാം സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്.ന്നെ ആ ചാനലുമായി നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ കോർപറേറ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി. ചാനലിന്റെ കോമ്പൗണ്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം മീറ്റ് ദ എഡിറ്റേഴ്സിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് യൂത്ത് കോൺഗ്രസ് സംഘടനയെ അപകീർത്തിപ്പെടുത്തും വിധം പറഞ്ഞതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ടെന്നു തെറ്റിദ്ധാരണയുണ്ടാകും വിധം വീഡിയോ എഡിറ്റ് ചെയ്ത ശേഷം പ്രചരിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കുന്നതാണന്നും അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

Summary:
A middle-aged man under the influence of alcohol jumped into the Kattappana stream, which flows from the Idukki Dam. The incident occurred after 10 PM. The man, identified as Madhu from Kattappana, kept the police and fire force on a night-long search operation after jumping into the water.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ്...

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ അടക്കയാണേൽ മടിയിൽ വെക്കാം എന്ന പഴമൊഴിയെ തിരുത്തുന്നതാണ്...

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ് ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍...

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ ജീവനക്കാരിക്ക്...

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ്

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ് കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ്...

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

Related Articles

Popular Categories

spot_imgspot_img