അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യ ശേഖറിന്റെ (30) മരണത്തിൽ now ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്.

തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്‌ഷനിലെ അതുല്യ ഭവനിൽ എസ്. രാജശേഖരൻ പിള്ളയും തുളസിഭായിയും മകളാണ് അതുല്യ. ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷ് ശങ്കർ ആണു പ്രധാന പ്രതി.

മകൾ ആത്മഹത്യ ചെയ്യാനിടയില്ലെന്ന് മാതാപിതാക്കൾ പറയുന്നുണ്ടെന്നും, ഭർത്താവിന്റെ ക്രൂരതയെ കുറിച്ചുള്ള തെളിവുകൾ പൊലീസിന് ലഭിച്ചതായും പറയുന്നു.

മരണത്തിന് മുമ്പായി അതുല്യ തന്റെ സഹോദരിക്ക് അയച്ച മർദനത്തിന്റെയും പീഡനങ്ങളുടെയും വീഡിയോകൾ ഇപ്പോൾ പൊലീസിന്റെ കൈയിലുണ്ട്.

43 പവൻ സ്വർണം സ്ത്രീധനമായി നൽകിയിരുന്നെങ്കിലും, ഇത് കുറഞ്ഞുവെന്നാരോപിച്ച് സതീഷ് അതുല്യയെ നിരന്തരമായി പീഡിപ്പിക്കുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

രണ്ടു ദിവസം മുൻപ് സതീഷ് പ്ലേറ്റുകൊണ്ട് തലയിൽ അടിക്കുകയും, വയറ്റിൽ ചവിട്ടുകയും, കഴുത്ത് പിടിച്ച് കുത്തിപ്പിടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് ഫയലിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരം.

ഇതിന്റെ അടിസ്ഥാനത്തിലാണ് സതീഷിനെതിരെ ഇന്ത്യൻ പീനൽ കോഡിന്റെ കൊലപാതക വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. യുവതിക്ക് ശാരീരികമായും മാനസികമായും പീഡനങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും വഴിയിൽ വീണുകിടന്നിരുന്ന പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ 19 കാരന് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാട് ആണ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ അപകടം നടന്നത്. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്.

കാറ്ററിങിന് പോയി മടങ്ങി വരുന്ന സമയത്താണ് അപകടം ഉണ്ടായത്. മൂന്ന് പേരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. അക്ഷയ് ആണ് ബൈക്ക് ഓടിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ പെയ്ത കനത്തമഴയിലും കാറ്റിലുമായി മരം റോഡില്‍ വീണു കിടന്നിരുന്നു.ഇതിനോടൊപ്പം തന്നെ ഇലക്ട്രിക് പോസ്റ്റും ഉണ്ടായിരുന്നു. ഈ ലൈനില്‍ തട്ടി അക്ഷയിന് ഷോക്കേല്‍ക്കുകയായിരുന്നു.

ഉള്ളുലഞ്ഞ് സുജ; മിഥുന്റെ അമ്മ നാട്ടിലെത്തി

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി.

ഇന്ന് രാവിലെ 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് കുവൈറ്റില്‍ നിന്നും സുജ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.

വിമാനത്താവളത്തില്‍ ഇളയമകനും ബന്ധുക്കളും സുജയെ കാത്ത് നിന്നിരുന്നു. വിമാനത്താവളത്തില്‍ നിന്നും പൊലീസ് അകമ്പടിയില്‍ സുജയും ബന്ധുക്കളും കൊല്ലത്തേക്ക് പുറപ്പെട്ടു.

ആറ് മാസം മുൻപാണ് സുജ കുവൈറ്റിലേക്ക് പോയത്. അവിടെ വീട്ടുജോലി​ നൽകി​യ കുടുംബത്തിനൊപ്പം രണ്ട് മാസം മുൻപ് തുർക്കിയിലേക്ക് പോയിരുന്നു. തുർക്കിയിൽ നിന്ന് ഇന്നലെയാണ് സുജ കുവൈറ്റിൽ എത്തിയിത്.

അതിനിടെ, മിഥുന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്കാണ് വീട്ടുവളപ്പില്‍ നടക്കുക. 10 മണി മുതല്‍ സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടർന്ന് 12 മണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകും.

സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാനായി കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്.

ആ വീട് നി​റയെ മി​ഥുൻ വരച്ച സ്വപ്നങ്ങളായിരുന്നു
കൊല്ലം: ചോർന്നൊലിക്കുന്ന ആ വീട് നി​റയെ മി​ഥുൻ വരച്ച സ്വപ്നങ്ങളായിരുന്നു. അവൻ വീടിൻ്റെ ഭി​ത്തി​യി​ൽ വരച്ച മുറ്റമാകെ പൂച്ചെടികളും മരങ്ങളുമുള്ള വീട്.

ആകാശം നിറയെ പറന്നു നടക്കുന്ന മേഘങ്ങളും പക്ഷികളും. ‌വിളന്തറയിലെ അവരെ വീടി​ന്റെ ചുവരുകളി​ൽ അവനൊരി​ക്കലും മരണമുണ്ടാവി​ല്ല.

തേവലക്കര ബോയ്സ് സ്കൂളി​ൽ കഴി​ഞ്ഞ ദി​വസം ഷോക്കേറ്റു മരി​ച്ച മി​ഥുൻ, ദി​വസം രണ്ട് പി​ന്നി​ടുമ്പോഴും നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്.

മഴയിൽ കുതിർന്ന,ചെങ്കല്ലുകൾ നിറം പിടിച്ച ഭിത്തികളിൽ ഫുട്ബാൾ ഗ്രൗണ്ടടക്കം മറ്റ് പല സ്വപ്നങ്ങളും അവൻ വരച്ചിരുന്നു.

ചിത്രത്തിനരികിൽ അച്ഛന്റെയും അമ്മയുടെയും അനുജന്റെയും തന്റെയും പേരുകൾ ഹൃദയമുദ്ര കൊണ്ട് കോർത്തെഴുതി വച്ചിട്ടുണ്ട്.

ചോർന്നൊലിക്കാത്ത വീട് എന്ന സ്വപ്നം അച്ഛനും അമ്മയ്ക്കും അനുജനും വേണ്ടി അവനും ഏറെ സ്വപ്നം കണ്ടിരുന്നു.

ഈ സ്വപ്നം സഫലമാക്കാനാണ് അമ്മ സുജ കുവൈറ്റിലേക്ക് വീട്ടുജോലിക്ക് പോയത്. വീടും 10 സെന്റ് ഭൂമിയും ജപ്തിയുടെ വക്കിലാണ്.

Summary:
Atulya Shekhar (30), a native of Chavara, Kollam, was found dead in a flat in Sharjah. Following a complaint from her parents and relatives citing suspicious circumstances surrounding her death, the Chavara Thekkumbhagam police have registered a murder case against her husband.

spot_imgspot_img
spot_imgspot_img

Latest news

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളേജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 ആ​ഗസ്റ്റ് 15ന്

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളേജും മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ...

Other news

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും...

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു പെരുമ്പാവൂർ: ശക്തമായ മഴയെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ...

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം വെളളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം...

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ്...

യുകെയിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു

യുകെ യിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു യു.കെ.യിൽ തൊഴിലില്ലായ്മ നാലു വർഷത്തനിടയിലെ ഉയർന്ന...

Related Articles

Popular Categories

spot_imgspot_img