web analytics

മുന്നറിയിപ്പുമായി രാഹുൽ ​ഗാന്ധി

മുന്നറിയിപ്പുമായി രാഹുൽ ​ഗാന്ധി

കോട്ടയം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ അമിത ആത്മവിശ്വാസം വേണ്ടെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും ബിജെപിക്കും എതിരെ കോൺഗ്രസ് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കണം. മുതിർന്ന നേതാക്കളുമായി സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുമ്പോഴാണ് രാഹുൽ ഈ ഉപദേശം നൽകിയത്.

അമിത ആത്മവിശ്വാസം മാറ്റിവച്ച് നേതൃത്വം യാഥാർത്ഥ്യബോധത്തോടെ പ്രവർത്തിക്കണം. എൽഡിഎഫ് സർക്കാർ സർവ മേഖലകളിലും പരാജയമാണ്. എന്നിരുന്നാലും, അവരുടെ സംഘടനാ ശക്തിയെ കുറച്ചുകാണരുത്. ബിജെപിക്കും സംഘടനാ ശക്തിയുണ്ടെന്ന് രാഹുൽ ഓർമിപ്പിപ്പിക്കുകയും ചെയ്തു. അതിനാൽ, കേരളത്തിലെ കോൺഗ്രസ് ജാഗ്രത പാലിക്കണമെന്ന് രാഹുൽ നേതാക്കളോട് പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മുതിർന്ന നേതാക്കളുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റ് നീണ്ടുനിന്നു. തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ വസതിയിലായിരുന്നു ചർച്ച നടന്നത് . ആന്റണിയുമായി നേരിട്ട് ചർച്ച നടത്തണമെന്ന് രാഹുൽ നേതാക്കളോട് പറയുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ എന്തു തീരുമാനമെടുക്കും, പൗരത്വം റദ്ദാക്കുമോ?

ന്യൂഡൽഹി : കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വ കേസിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്. അതിവേഗം അന്തിമ തീരുമാനം എടുക്കാനും ഹർജിക്കാരനെ അറിയിക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട ഹൈക്കോടതി ഇത് രണ്ട് സർക്കാരുകളുമായി ബന്ധപ്പെട്ട വിഷയമാണെന്നും അഭിപ്രായപ്പെട്ടു.

കേന്ദ്രസർക്കാർ ഏതെങ്കിലും അന്തിമ തീരുമാനം എടുത്താൽ ഹർജിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇതിൽ മുഴുവൻ ഉത്തരവാദിത്തവും കേന്ദ്ര സർക്കാരിനാണെന്നും ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രാലയം നിലപാട് വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ പൗരത്വത്തെപറ്റി എസ് വിഘ്നേഷ് ശിശിർ എന്നയാളാണ് ഹർജി നൽകിയത്. ചോദ്യങ്ങൾ ഉന്നയിക്കുകയും വിഷയത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് യുണൈറ്റഡ് കിംഗ്ഡത്തിന്റെ (യുകെ) പൗരത്വമുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

രാഹുൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരുന്നുവെന്നതിന് തെളിവുണ്ടെന്ന് ഹർജിക്കാരൻ

രാഹുൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരുന്നുവെന്നതിന് തെളിവുണ്ടെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചിരുന്നു. രാഹുലിന്റെ ഇരട്ട പൗരത്വം സംബന്ധിച്ച് രണ്ടുതവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതി അയച്ചിരുന്നെന്നും എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിക്കാരൻ പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9 അനുസരിച്ച്, ഒരു വ്യക്തിക്കും ഒരേസമയം ഇന്ത്യൻ പൗരത്വവും മറ്റൊരു രാജ്യത്തിന്റെ പൗരത്വവും കൈവശം വയ്‌ക്കാൻ സാധിക്കില്ല. രാഹുൽ ഗാന്ധിജിയുടെ പൗരത്വം സംബന്ധിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ഡൽഹി ഹൈക്കോടതിയിൽ സമാനമായ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ, അലഹബാദ് ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച ഹർജികളിൽ വ്യക്തത ലഭിച്ച ശേഷം കേസ് കേൾക്കുമെന്നാണ് കോടതി പറഞ്ഞത്.

English Summary:

Congress leader Rahul Gandhi cautioned against overconfidence following the party’s victory in the Nilambur by-election. He emphasized the need for the Congress to put up a strong fight against both the CPI(M) and BJP in the upcoming state assembly elections next year.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ: പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ: പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും...

ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; കാമുകനൊപ്പം ഒളിച്ചോട്ടം; വിവരമറിഞ്ഞ ഭർത്താവും ബ്രോക്കറും ചെയ്തത്… യുവതി അറസ്റ്റിലായി !

യുവതി കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവ് ആത്മഹത്യ ചെയ്തു കർണാടകയിലെ ദാവൻഗെരെ ജില്ലയിൽ നിന്നുള്ള...

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ...

സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതി; ഇ-ഓട്ടോയ്ക്ക് ഒരു ലക്ഷം സബ്സിഡി

സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതി; ഇ-ഓട്ടോയ്ക്ക് ഒരു ലക്ഷം സബ്സിഡി തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ...

ദൈവവിഗ്രഹങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

ദൈവവിഗ്രഹങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസ്; രണ്ട്...

Related Articles

Popular Categories

spot_imgspot_img