മുംബൈ: ദോഹയിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിയ സ്ത്രീയിൽ നിന്നും 62.6 കോടി രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് ഇവരെ പിടികൂടിയത്. ജൂലൈ 14 ന് ദോഹയിൽ നിന്ന് മുംബൈയിലേക്ക് വരുന്ന ഒരു ഇന്ത്യൻ വനിത മയക്കുമരുന്ന് കടത്തുമെന്ന് രഹസ്യ വിവരം നേരത്തെ ലഭിച്ചിരുന്നു.
ഓറിയോ ബിസ്കറ്റ് പെട്ടി ഒളിപ്പിച്ചാണ് കൊക്കെയ്ൻ കടത്താൻ ശ്രമം നടത്തിയത്. ഒമ്പത് പെട്ടികളിലും വെളുത്ത പൊടി നിറഞ്ഞ കാപ്‌സ്യൂളുകൾ കണ്ടെത്തി, മൊത്തം 300 കാപ്‌സ്യൂളുകൾ കണ്ടെടുത്തതായി ഡിആർഐ അധികൃതർ പറയുന്നു. വിപണിയിൽ ഏകദേശം 62.6 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നാണു പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ ചോദ്യം ചെയ്ത് വരികയാണ്.
പതിറ്റാണ്ട് കണ്ട വലിയ മയക്കുമരുന്ന് വേട്ട….! പിടിച്ചെടുത്തത് 1000 കോടിയുടെ കൊക്കെയ്ൻ…!
കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി യു.കെ. അതിർത്തി സേന ഉദ്യോഗസ്ഥർ. പിടിച്ചെടുത്തത് ഏകദേശം 100 മില്യൺ പൗണ്ട് വിലവരുന്ന കൊക്കെയ്ൻ ആണ്.
ഈ മാസം ആദ്യം പനാമയിൽ നിന്ന് ലണ്ടൻ ഗേറ്റ്വേ തുറമുഖത്ത് എത്തിയ കണ്ടെയ്നർ കപ്പലിൽ നിന്നാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊക്കെയ്ൻ പിടികൂടിയത്.
എസെക്‌സിലെ സ്റ്റാൻഫോർഡ് ഹോപ്പിലെ തുറമുഖത്തെ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് വലിയ പ്രയത്‌നം നടത്തിയാണ് കൊക്കെയ്ൻ കണ്ടെത്തിയത്. 2.4 ടൺ ഭാരം വരുന്ന ചരക്ക് കണ്ടെത്തുന്നതിന് 37 വലിയ കണ്ടെയ്നറുകൾ നീക്കേണ്ടിവന്നു.
ഏകദേശം 100 മില്യൺ പൗണ്ട് വിലമതിക്കുന്ന ഇത്, രേഖകൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ആറാമത്തെ വലിയ കൊക്കെയ്ൻ പിടിച്ചെടുക്കലാണെന്ന് ഹോം ഓഫീസ് അറിയിച്ചു
.’ഇന്റലിജൻസ് നേതൃത്വത്തിലുള്ള ഒരു ഓപ്പറേഷനു’ ശേഷമാണ് സ്‌പെഷ്യലിസ്റ്റ് സമുദ്ര ഉദ്യോഗസ്ഥർ മയക്കുമരുന്ന് പിടികൂടിയത്.
നമ്മുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ക്രിമിനൽ സംഘങ്ങളെക്കാൾ സമർപ്പിതരായ അതിർത്തി സേനയിലെ സമുദ്ര ഉദ്യോഗസ്ഥർ ഒരു പടി മുന്നിൽ എങ്ങനെ തുടരുന്നു എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ബ്രിട്ടീഷ് തീരങ്ങളിലേക്ക് മയക്കുമരുന്ന് കടക്കുന്നത് തടയാൻ ലാറ്റിനമേരിക്കയിലുടനീളം പരിശീലന പരിപാടികൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യതലസ്ഥാനത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 2000 കോടി രൂപയുടെ കൊക്കെയ്ൻ, നാലു പേർ അറസ്റ്റിൽ
ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ വൻ ലഹരി വേട്ട. 2000 കോടി രൂപ വിലവരുന്ന 500 കി.ഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട നാലു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റകൃത്യത്തിന് പിന്നിൽ വലിയ അന്താരാഷ്ട്ര മാഫിയയുള്ളതായി പൊലീസ് അറിയിച്ചു. ഡൽഹിയുടെ വിവിധ പ്രശേങ്ങളിൽ വിൽപനയ്‌ക്കെത്തിച്ച ലഹരിയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
തിലക് നഗറിൽ നിന്നും കഴിഞ്ഞ ദിവസം രണ്ട് അഫ്ഗാൻ സ്വദേശികളെ ലഹരിയുമായി പിടികൂടിയിരുന്നു. ഇവരിൽ നിന്നും 160 ഗ്രാം കൊക്കെയ്‌നും 400 ഗ്രാം ഹെറോയ്‌നുമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.
English Summary:
A woman arriving at Mumbai airport from Doha was caught with cocaine worth ₹62.6 crore. She was intercepted by the Directorate of Revenue Intelligence (DRI) based on a prior intelligence tip-off about a suspected drug smuggling attempt. The seizure took place on July 14, confirming that the woman was attempting to smuggle narcotics into the country.









