നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ

ഭുവനേശ്വർ: സാമൂഹിക മര്യാദകൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന് നവദമ്പതികളെ ഗ്രാമവാസികൾ മനുഷ്യത്വരഹിതമായ ശിക്ഷയ്ക്ക് വിധേയരാക്കി. ഒഡീഷയിലെ റായഗഡ ജില്ലയിലാണ് സംഭവം.

ഇരുവരെയും കാളകളെ പോലെ ഒരു നുകം കെട്ടി വയലിൽ ഉഴുതുമറിക്കാൻ നിർബന്ധിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്.

ഇരുവരെയും ചാട്ടവാറിനടിച്ച് നാടുകടത്തുകയായിരുന്നു. കാഞ്ചമഞ്ചിര ഗ്രാമത്തിൽ നിന്നുളള യുവാവും യുവതിയും തമ്മിലുള്ള വിവാഹമാണ് നാട്ടുകാരെ ഇത്തരത്തിൽ രോക്ഷാകുരലാക്കിയത്.

അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. എന്നാൽ യുവാവ് യുവതിയുടെ അമ്മായിയുടെ(പിതൃസഹോദരിയുടെ) മകനായതിനാൽ ചില ഗ്രാമവാസികൾ വിവാഹത്തിന് എതിരായിരുന്നു.

ആചാരമനുസരിച്ച് പിതൃസഹോദരിയുടെ മകനെ വിവാഹം ചെയ്യുന്നത് നിഷിദ്ധമായാണ് ഗ്രാമീണർ കണക്കാക്കുന്നത്. എന്നാൽനാട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് ഇവർ വിവാഹം കഴിച്ചത്.

തുടർന്ന് രോക്ഷാകുലരായ നാട്ടുകാർ ഇരുവരെയും നുകത്തിൽ കെട്ടി വയലിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. നുകത്തിൽ കെട്ടി വലിക്കുന്നതിനിടെ ഇവരെ വടി കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇതിനുശേഷം ദമ്പതികളെ ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ‘ശുദ്ധീകരണ ചടങ്ങുകൾ’ നടത്തുകയും ചാട്ടവാറിനടിച്ച് നാടുകടത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഇവരുടെ കുടുംബത്തിനും വിലക്കേർപ്പെടുത്തി.

ക്രൂരതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എസ് പിയുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കേസെടുത്ത് എഫ് ഐ ആർ ഫയൽ ചെയ്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് എസ് സ്വാതി കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

മുളയും മരക്കഷണങ്ങളും കൊണ്ട് നിർമ്മിച്ച ഉപകരണം അവരുടെ തോളിൽ ഉറപ്പിച്ചു കാളകളെ പോലെ നടത്തിയെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ റായഗഡ ജില്ലയിൽ തന്നെയുളള ബൈഗനഗുഡ ഗ്രാമത്തിൽ യുവതി ജാതി മാറി വിവാഹം കഴിച്ചതിന് കുടുംബത്തിലെ 40 പുരുഷന്മാരെ നിർബന്ധിച്ച് മൊട്ടയടിപ്പിച്ചിരുന്നു.

ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ കൂട്ടത്തോടെ മൊട്ടയടിപ്പിച്ചത്. പട്ടിക വർഗ(എസ്ടി)ത്തിൽപ്പെടുന്ന പെൺകുട്ടി അയൽഗ്രാമത്തിൽ നിന്നുളള പട്ടിക ജാതിയിൽ(എസ്‌സി)പ്പെട്ട യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇത് ഗ്രാമത്തിലുളളവരെ പ്രകോപിതരാക്കി.

മേൽജാതിക്കാരിയെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പക, 88-ാം നാൾ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് വെട്ടിക്കൊന്നു; തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ആണ് ശിക്ഷ വിധിച്ചത്.

കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷിനെയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇരുവർക്കും അരലക്ഷം രൂപ പിഴയും ചുമത്തി.(Accused in Thenkurissi honor killing case sentenced to life imprisonment)

ഡിസംബർ 25-ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് 88-ാം ദിവസമാണ് ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ വെട്ടിക്കൊലപ്പെടുത്തുന്നത്.

കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛൻ പ്രഭുകുമാർ ആണ് രണ്ടാം പ്രതി.

ഇതര ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതിന്റെ പേരിലാണ് കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം അനീഷിനെ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.

English Summary:

A newlywed couple in Rayagada district of Odisha was subjected to inhuman punishment by villagers for marrying against social norms. The incident came to light after a video went viral on social media, showing the couple being tied like oxen and forced to plough a field as punishment.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ തിരുവനന്തപുരം: മാരാർജി ഭവൻ എന്ന്...

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img