കമ്പി തലയിൽ വീണു; രണ്ടു യാത്രക്കാർക്ക് പരിക്ക്

കമ്പി തലയിൽ വീണു; രണ്ടു യാത്രക്കാർക്ക് പരിക്ക്

കൊല്ലത്ത് റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിൽ ഇരുന്ന കെട്ടിടത്തിൽനിന്ന് കമ്പി തലയിൽ വീണു രണ്ടുപേർക്കു ഗുരുതരമായി പരിക്കേറ്റു

നീരാവിൽ മേലെ പുത്തൻവീട്ടിൽ സുധീഷ് (40), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയും മൈനാഗ പ്പള്ളി കടപ്പയിൽ എൽ വി എച്ച് എസ് അധ്യാപികയുമായ ആശാലത (52) എന്നിവർക്കാണ് പരിക്ക് പറ്റിയത്.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. രാവിലെ ചെന്നൈ മെയിലിൽ വന്ന് റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു യാത്രക്കാർ.

അതിനിടയിൽ നാല് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് നീളമുള്ള കമ്പി താഴേക്ക് വീഴുകയായിരുന്നു. സുധീഷിനെയും ആശാലതയെയും ഉടനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് മരിച്ച നിലയിൽ

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാന്റെ പേഴ്‌സണൽ സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി. മന്ത്രിയുടെ ഓഫീസ് അസിസ്റ്റന്റ് ബിജുവിനെയാണ് ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നളന്ദ എൻജിഒ ക്വാട്ടേഴ്‌സിലായിരുന്നു ഭാര്യക്കൊപ്പം വയനാട് സ്വദേശിയായ ബിജു താമസിച്ചിരുന്നു. ഇന്നലെ വൈകുന്നേരം ഭാര്യ നാട്ടിലേക്ക് പോയിരുന്നു.

ഇന്ന് രാവിലെ ബിജു ഓഫീസിൽ എത്തിയിരുന്നില്ല. സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് ക്വാട്ടേഴ്‌സിൽ എത്തി പരിശോധിച്ചത്. മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. പോലീസ് മുറിയിലടക്കം പരിശോധന നടത്തുകയാണ്.

പത്താംക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ

ആലപ്പുഴ: പത്താംക്ലാസ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തലയിലാണ് സംഭവം. ചെന്നിത്തല നവോദയ സ്‌കുളിലെ ഹോസ്റ്റലിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആറാട്ടുപുഴ സ്വദേശി നേഹ. ബി ആണ് മരിച്ചത്.

ഹോസ്റ്റലിന്റെ ശുചിമുറിക്ക് സമീപം ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമികമായ സംശയം. അതേസമയം കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നതുമായി ബന്ധപ്പെട്ട് വ്യക്തത വന്നിട്ടില്ല.

ഹോസ്റ്റലിൽ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ആണ് വിവരം. പ്രാഥമിക നടപടി ക്രമങ്ങൾ പൂർത്തിയായി.

നേരത്തെ റാഗിങ് പരാതികൾ സ്‌കൂളിൽ ഉയർന്നിരുന്നു. അതാണോ മരണകാരണം എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ് നേഹ. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്.

Summary:
At the Kollam railway station, two people sustained serious injuries after an iron rod fell on their heads from an under-construction building.



spot_imgspot_img
spot_imgspot_img

Latest news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

Other news

കളിക്കുന്നതിനിടെ വെടിയൊച്ച കേട്ടു; ഓടിയെത്തിയ അയൽവാസികൾ കണ്ടത്…അഞ്ചുവയസുകാരന് ദാരുണാന്ത്യം; അറിയാതെ മാതാപിതാക്കൾ

കളിക്കുന്നതിനിടെ വെടിയൊച്ച കേട്ടു; ഓടിയെത്തിയ അയൽവാസികൾ കണ്ടത്…അഞ്ചുവയസുകാരന് ദാരുണാന്ത്യം; അറിയാതെ മാതാപിതാക്കൾ വീട്ടിൽ...

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ പ്രാദേശിക അവധി...

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Related Articles

Popular Categories

spot_imgspot_img