ഇനി യുഎഇയിലും ഇന്ത്യയുടെ യുപിഐ പേയ്‌മെന്റ്

ഇനി യുഎഇയിലും ഇന്ത്യയുടെ യുപിഐ പേയ്‌മെന്റ്

ദുബായ്: യുഎഇയിൽ പോവാനൊരുങ്ങുന്ന ഇന്ത്യക്കാര്‍ ഇനി കയ്യിൽ പണമോ ബാങ്ക് കാര്‍ഡുകളോ ഇല്ലെങ്കിൽ വിഷമിക്കേണ്ട. ഇവർക്ക് മുഴുവന്‍ ഇടപാടുകളും യുപിഐ ആപ്പ് വഴി നിര്‍വഹിക്കാന്‍ സൗകര്യമൊരുങ്ങുകയാണ്.

യുഎഇയില്‍ ഇന്ത്യയുടെ യുപിഐ വഴിയുള്ള പേയ്മെന്റ് സംവിധാനം വ്യാപിപ്പിക്കുമെന്നാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ അറിയിച്ചത്.

ഇന്ത്യയുടെ തത്സമയ പേയ്മെന്റ് സംവിധാനമായ യുപിഐ യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയുമായി കൈകോര്‍ക്കുന്നതോടെയാണ് ഈ സൗകര്യം യാഥാര്‍ഥ്യമാവുക.

നിലവില്‍ ദുബായ് ഡ്യൂട്ടി ഫ്രീ, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മുന്‍നിര ഔട്ട്ലെറ്റുകളില്‍ ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് അവരുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍നിന്നും നേരിട്ട് പണമടയ്ക്കാന്‍ യുപിഐ ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്.

യുഎഇയുടെ പ്രാദേശിക പേയ്മെന്റ് സംവിധാനമായ എഎഎന്‍ഐയുമായി യുപിഐയെ സംയോജിപ്പിക്കാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്.

നാലുമാസത്തിനകം ദുബായിലെ ടാക്സികളില്‍ യുപിഐ ഉപയോഗിച്ച് പണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ചര്‍ച്ചകളും നടക്കുകയാണ്.

യുപിഐയുമായി ധാരണയാകുന്നതോടെ യുഎഇയിലേക്കെത്തുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ മികച്ചതും വേറിട്ടതുമായ യാത്രാനുഭവമാണ് ലഭിക്കുകയെന്ന്

നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡ് (എന്‍ഐപിഎല്‍) സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ കോണ്‍സല്‍ ജനറല്‍ അറിയിച്ചു.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനം വേഗത്തില്‍ ലഭ്യമാക്കാനായി എന്‍ഐപിഎല്‍ യുഎഇയിലെ വ്യാപാരി സ്ഥാപനങ്ങള്‍, പേയ്മെന്റ് സൊല്യൂഷന്‍ ദാതാക്കള്‍, ബാങ്കുകള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലേക്ക് യുപിഐയെ പൂര്‍ണമായി ഉള്‍പ്പെടുത്തുമ്പോള്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളില്‍ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാകുക.

യുഎഇയില്‍ യുപിഐയുടെ സ്വീകാര്യതയ്ക്ക് എന്‍പിസിഐ ഇന്റര്‍നാഷണല്‍ ആക്കം കൂട്ടുകയാണെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ എംഡിയും സിഇഒയുമായ റിതേഷ് ശുക്ല വ്യക്തമാക്കി.

ഒരുങ്ങുന്നു ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻ ചെയ്ത നഗരം; അറിയാം ‘മാൾ ഓഫ് ദി വേൾഡി’നെക്കുറിച്ച്

ദുബായ്: ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻ ചെയ്ത നഗരം ദുബായിൽ ഒരുങ്ങുന്നു. ‘മാൾ ഓഫ് ദി വേൾഡ്’ എന്ന പേരിൽ 48 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പദ്ധതിയാണ് ആലോചനയിലുള്ളത്.

രണ്ടുകോടിയിലധികം സന്ദർശകരെ പ്രതിവർഷം ആകർഷിക്കുകയും വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ് ‘മാൾ ഓഫ് ദി വേൾഡ്’ വഴി അധികൃതർ ലക്ഷ്യമിടുന്നത്.

ഈ പദ്ധതിയിൽ എട്ട് ദശലക്ഷം ചതുരശ്ര അടി ഷോപ്പിംഗ് ഏരിയകൾ, ശൈത്യകാലത്ത് തുറക്കാൻ കഴിയുന്ന ഒരു താഴികക്കുടമുള്ള ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഗെയിം പാർക്ക്, തിയേറ്ററുകൾ, സാംസ്കാരിക പരിപാടികൾ, മെഡിക്കൽ ടൂറിസം, ഏകദേശം 20,000 ഹോട്ടൽ മുറികൾ എന്നിവയാണ് ഉൾപ്പെടുന്നത്.

2012 നവംബറിലാണ് മാൾ ഓഫ് ദി വേൾഡ് പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിലെ ഒരു മിക്സഡ് -യൂസ് ഡെവലപ്‌മെന്റായ മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായാണ് ഇത് പദ്ധതിയിട്ടിരുന്നത്.

തുടർന്ന് 2016 ഓഗസ്റ്റിൽ, ദുബായ് ഹോൾഡിംഗ് മാൾ ഓഫ് ദി വേൾഡ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് മാറ്റുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.

Summary: Indians traveling to the UAE can now make payments seamlessly using the UPI app, eliminating the need to carry cash or bank cards. India’s UPI payment system is being expanded across the UAE, as confirmed by Indian Consul General in Dubai, Satish Kumar Sivan.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി തിരുവനന്തപുരം: നമ്പർ വൺ ആരോഗ്യ കേരളമെന്ന പറയുമ്പോഴും...

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ ചികിത്സയിലാരുന്ന...

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും...

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

Related Articles

Popular Categories

spot_imgspot_img