യുകെയിൽ ഗൈനക്കോളജിസ്റ്റിന് കിട്ടിയ ശിക്ഷ
യു.കെ.യിലെ ഇന്ത്യൻ വംശജയും ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രമീള തമ്പി (62)യെ മോശം പെരുമാറ്റം കാരണം സസ്പെൻഡ് ചെയ്തു.
സൗത്ത് ലണ്ടനിലെ മിച്ചം സ്വദേശിനിയായ പ്രമീള തമ്പിക്കെതിരെയുള്ള നടപടി മെഡിക്കൽ പ്രാക്ടീഷനേഴ്സ് ട്രിബ്യൂണൽ സർവീസസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്.
2016 ഒക്ടോബറിൽ മിൽട്ടൺ കെയ്ൻസ് യൂണിവേഴ്സിറ്റി ആശുപത്രിയിലുണ്ടായ സംഭവത്തിലാണ് പ്രമീള തമ്പിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നത്. ന്യൂറോമസ്കുലർ കണ്ടീഷനുള്ള 10 മാസം ഗർഭിണിയായ യുവതി സിസേറിയൻ ആവശ്യപ്പെട്ടെങ്കിലും പ്രമീള തമ്പി അതിനു നിഷേധം അറിയിച്ചു.
പ്രവാസി മലയാളി യുവതി ജീവനൊടുക്കി
പ്രസവസമയത്ത് ഫോർസ്പ് ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ച ഡോക്ടർ, യുവതിയുടെ അനുമതിയില്ലാതെയും എതിർക്കാനായി പറഞ്ഞിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി. തുടര്‍ന്ന് യുവതി സമ്മതം നൽകിയെങ്കിലും പ്രസവത്തിനിടയിൽ പ്രമീള തമ്പി അപമാനകരമായ ഭാഷ ഉപയോഗിച്ചെന്നും യുവതി ആരോപിച്ചു.
“എനിക്ക് നിങ്ങളോട് വെറുപ്പാണ്. നിങ്ങൾ ഞാൻ പറഞ്ഞത് അനുസരിക്കാൻ വിസമ്മതിച്ചു” എന്നായിരുന്നു പ്രസവ സമയത്തെ ഡോക്ടറുടെ പ്രതികരണം എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.
ഫോർസ്പ് ഉപയോഗം കുഞ്ഞിന്റെ തലയിലും മുഖത്തും പരുക്കുകൾക്കും യുവതിക്ക് മാനസിക ആഘാതത്തിനും കാരണമായി.
രോഗിയുടെ സമ്മതം ഉറപ്പാക്കുന്നതിൽ വീഴ്ച, മോശം പെരുമാറ്റം തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതോടെ, ഡോ. പ്രമീള തമ്പിക്കെതിരെ നടപടിയെടുത്തു.
ഓസ്‌ട്രേലിയയിലുമുണ്ടൊരു കൂടത്തായി ജോളി
കൂടത്തായിയിലെ ജോളിയുടെ മാതൃകയിൽ ഭർത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല നടത്താൻ ശ്രമിച്ച സ്ത്രീ കുറ്റക്കാരിയെന്ന് ഓസ്‌ട്രേലിയൻ കോടതി.
ഓൺലൈനിൽ ഓഡർ ചെയ്ത് വരുത്തിയ വിഷക്കൂൺ ഉപയോഗിച്ച് കറിയുണ്ടാക്കി വിളമ്പിയാണ് ഭർത്താവിന്റെ ബന്ധുക്കളെ കൊലപ്പെടുത്താൻ എറിൻ പാറ്റേഴ്സൺ എന്ന ഓസ്‌ട്രേലിയക്കാരി ശ്രമിച്ചത്. മൂന്നുപേരാണ് വിഷ കൂണായ ഡെത്ത് ക്യാപ് കൂൺ കറി കഴിച്ച് മരിച്ചത്.
ബന്ധുക്കളെ ക്ഷണിച്ച് വരുത്തിയ ശേഷം വിരുന്ന് നൽകുകയായിരുന്നു. എറിന്റെ ഭർത്താവായ സൈമണിന്റെ മാതാപിതാക്കളായ ഡോൺ, ഗെയിൽ പാറ്റേഴ്സൺ, ഗെയിലിന്റെ സഹോദരി ഹീതർ വിൽക്കിൻസൺ എന്നിവരാണ് മരിച്ചത്.
ഹീതറിന്റെ ഭർത്താവ് ഇയാൻ വിൽക്കിൻസണും വിഷ ബാധയേറ്റിരുന്നു. എന്നാൽ നീണ്ട ചികിത്സക്ക് ഒടുവിൽ രക്ഷപ്പെടുക ആയിരുന്നു.
2023 ജൂലൈ 29നാണ് സംഭവം. ഏറെ നാളുകളായി എറിനും സൈമണും അകന്ന് കഴിയുകയായിരുന്നു. തന്റെ ഗർഭാശ കാൻസറിനെപറ്റി ചർച്ച ചെയ്യാൻ എന്ന് പറഞ്ഞാണ് ഭർത്താവിനേയും കുടുംബത്തേയും ക്ഷണിച്ചത്.
എന്നാൽ സൈമണ് വിരുന്നിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മാത്രമാണ് സൈമൺ രക്ഷപ്പെട്ടത്.
അബദ്ധത്തിലാണ് വിഷക്കൂൺ ഭക്ഷണത്തിൽ വീണത് എന്നാണ് എറിൻ കോടതിയിൽ വാദിച്ചത്. എന്നാൽ ആസൂത്രണം ചെയ്ത് വിഷക്കൂൺ ചേർത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. എറിന്റെ ശിക്ഷ പിന്നീട് വിധിക്കും.
Summary:
Dr. Prameela Thampi (62), an Indian-origin gynecologist in the UK, has been suspended for misconduct. The incident reportedly involved her denying a cesarean request and mocking a woman during labor. The suspension was issued by the UK medical authorities.