web analytics

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും

റിയാദ്: സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകുമെന്ന് വിവരം. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചതോടെയാണ് മോചനം നീണ്ടത്.

മോചനം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. 20 വര്‍ഷം തടവിനാണ് വിധിച്ചത്. അത്രയും കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

മെയ് 26-നാണ് 20 വര്‍ഷം തടവിന് വിധിച്ചുളള കീഴ്‌ക്കോടതി വിധി വന്നത്. പിന്നാലെ പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. റഹീം 19 വര്‍ഷം തടവ് അനുഭവിച്ചെന്നും ഒരു വര്‍ഷം മാത്രമാണ് ബാക്കിയുളളത്. അതിനാല്‍ മോചനം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയിൽ ആവശ്യപ്പെട്ടത്.

എന്നാല്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കണമെന്ന് കോടതി വിധിക്കുകയായിരുന്നു. അതേസമയം പ്രോസിക്യൂഷന് മേല്‍ക്കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

അതിനാല്‍ മേല്‍ക്കോടതി അനുവദിക്കുകയാണെങ്കില്‍ ഒരുവര്‍ഷം പൂര്‍ത്തിയാകും മുന്‍പേ റഹീമിന് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞേക്കും.

2006ൽ 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി മരിച്ച കേസിലാണ് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്.

ഇദ്ദേഹത്തിൻെറ ദയനീയ സ്ഥിതി പുറത്തറിഞ്ഞതോടെ ലോകമെങ്ങുമുള്ള മലയാളികൾ ഒന്നിച്ചു. ബ്ലഡ് മണി നൽകുന്നതിനായി നിശ്ചയിച്ചിരുന്നതിന് മൂന്ന് ദിവസം മുമ്പേ ലോകത്താകെയുള്ള മലയാളികൾ ഒന്നിച്ചാണ് ദയാധനത്തിനായുള്ള 34 കോടി രൂപ സമാഹരിച്ചത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം അബ്ദുൽ റഹീമിനെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് റഹീം നിയമസഹായ സമിതി അറിയിച്ചു.

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന്

സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കും.

ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പു വെച്ചതായാണ് പുറത്തു വരുന്ന വിവരം.

വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം അറിയിച്ചു.

അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി 8.57 കോടി രൂപയാണ് ആവശ്യപ്പെട്ടത്.

വധ ശിക്ഷക്ക് വിധിക്കപ്പെട്ട് 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ കഴിയുന്നത്. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.

2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളിൽ തുടങ്ങിയ തർക്കങ്ങളും മർദനവും അകൽച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ട്.

നിമിഷയുടെ സഹപ്രവർത്തകയായിരുന്ന ഹനാൻ എന്ന യെമനി യുവതിയും മഹ്ദിയുടെ മർദനത്തിന് നിരന്തരം ഇരയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ട്.

പാസ്‌പോർട്ട് വീണ്ടെടുത്തശേഷം രക്ഷപ്പെടാനുള്ള മാർഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി മഹ്‌ദിന് അമിത ഡോസിൽ മയക്കു മരുന്നു കുത്തിവെയ്ക്കുകയായിരുന്നു.

മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോർട്ടും എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിർത്തിയിൽവെച്ചാണ് ഇവർ പിടിയിലായത്.

Summary: The release of Abdul Raheem, a native of Kozhikode currently imprisoned in Saudi Arabia, is expected to be delayed further. The delay follows the appeal court’s decision to uphold the lower court’s verdict sentencing him to 20 years in prison.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

Related Articles

Popular Categories

spot_imgspot_img