web analytics

നാളെ എസ്എഫ്ഐ പഠിപ്പ് മുടക്ക്

നാളെ എസ്എഫ്ഐ പഠിപ്പ് മുടക്ക്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ. കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ആണ് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സർവകലാശാലകൾ കാവി വത്കരിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെയായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രതിഷേധം നടത്തിയത്. കേരളാ സർവകലാശാലയിലേക്ക് നടന്ന പ്രതിഷേധത്തിനിടെ പൊലീസ് എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ 30 പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് നാളെ പഠിപ്പ് മുടക്ക് നടത്തുന്നത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കാവി വൽക്കരിക്കാനും, ആർഎസ്എസിന്റെ അജണ്ടയ്ക്ക് അടിയറവ് വയ്ക്കാനും ഗവർണറും ആർഎസ്എസ് നിയമിച്ച വൈസ് ചാൻസിലർമാരും നടത്തുന്ന വിദ്യാർത്ഥി മതവിരുദ്ധ നിലപാടിനെതിരെയുള്ള പ്രക്ഷോഭമാണ് ഇന്നലെ കണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പ്രതികരിച്ചു.

പോലീസിനെ തല്ലി എസ്.എഫ്.ഐ

കണ്ണൂർ: കേരള സർവകലാശാലയിൽ ഇന്നലെ നടന്ന എസ്എഫ്‌ഐ പ്രതിഷേധം അതിരുവിട്ടു. കേരള സർവകലാശാലയുടെ പ്രധാന കവാടം പൊളിച്ച് പ്രതിഷേധക്കാർ ഓഫീസിനുള്ളിൽ കയറുകയായിരുന്നു.

എന്നാൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞതുമില്ല. ജനാല വഴി ഉൾപ്പെടെ പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ എത്തുകയായിരുന്നു. മണിക്കൂറുകളോളമാണ് എസ്എഫ്‌ഐക്കാർ കേരള സർവകാശാലക്കുള്ളിൽ പ്രതിഷേധിച്ചത്.

സെനറ്റ് ഹാളിലേക്കു കടന്നുകയറിയ പ്രതിഷേധക്കാർ വിസിയുടെ ചേംബറിന് സമീപം വരെ എത്തുകയായിരുന്നു.

പിന്നീട് ചേംബറിന് ഉള്ളിൽ കടക്കാനും ശ്രമമുണ്ടായി. വിസിയുടെ ചുമതലയുള്ള സിസ തോമസ് ഇന്നലെ ഓഫീസിൽ എത്തിയിരുന്നില്ല.

ആദ്യഘട്ടത്തിൽ നോക്കി നിന്ന പോലീസ് ഇത് കണ്ടതോടെയാണ് നടപടി തുടങ്ങിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി.

ഇതിനിടെ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാർക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എത്തിയതോടെ പ്രവർത്തകർക്ക് ആവേശം കൂടി. പിന്നീട് എസ്എഫ്ഐ നേതാക്കളുമായി ഗോവിന്ദൻ സംസാരിച്ചു.

ജനാധിപത്യപരമായി പ്രവർത്തിക്കാൻ വൈസ് ചാൻസലർ തയാറാകണം. ആർഎസ്എസിന്റെ തിട്ടൂരം അനുസരിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പുറപ്പെട്ടാൽ

കേരളത്തിലെ വിദ്യാർഥിസമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിനു വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച ശേഷമാണ് എം.വി ഗോവിന്ദൻ മടങ്ങിയത്.

വിസിയുടെ ചുമതലയുള്ള സിസ തോമസിനെ സർവകലാശാലയുടെ പടികയറ്റില്ലെന്നാണ് എസ്എഫ്ഐയുടെ പ്രഖ്യാപനം.

ആർഎസ്എസിന്റെ തിട്ടൂരം അനുസരിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പുറപ്പെട്ടാൽ കേരളത്തിലെ വിദ്യാർഥിസമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിനു വഴങ്ങില്ല. പാർട്ടിയുടെ പൂർണ പിന്തുണ സമരക്കാർക്കുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

വിസിയെ ഇനി സർവകലാശാലയുടെ പടികയറ്റില്ലെന്ന് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞു. സംഘർഷസമയത്ത് വിസിയുടെ ചുമതലയുള്ള ഡോ.സിസ തോമസ് സർവകലാശാലയിൽ ഉണ്ടായിരുന്നില്ല.

അതിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡോ. സിസ തോമസ് ഡിജിപിക്ക് പരാതി നൽകി. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും ആണ് പരാതിയിൽ പറയുന്നത്.

Summary: SFI has announced a statewide education boycott in Kerala tomorrow to protest the remanding of its state secretary and others in connection with the Kerala University clash. The strike aims to express strong dissent against the police action.

spot_imgspot_img
spot_imgspot_img

Latest news

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

Other news

ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി; 2 പേർക്ക് ദാരുണാന്ത്യം, രണ്ടു പേർക്ക് ഗുരുതര പരുക്ക്

ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി; 2 പേർക്ക് ദാരുണാന്ത്യം, രണ്ടു പേർക്ക്...

കോട്ടയം പാമ്പാടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു; കുടുംബകലഹമെന്നു സംശയം

കോട്ടയം പാമ്പാടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു കോട്ടയം ∙ പാമ്പാടി അങ്ങാടി...

കണ്ണൂരിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂരിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണുകണ്ണൂർ: കണ്ണൂരിൽ...

മണ്ണിനടിയിൽ കടലിന്റെ അവശിഷ്ടങ്ങൾ; എല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ളവ; അമ്പരന്ന് ശാസ്ത്രലോകം

മണ്ണിനടിയിൽ കടലിന്റെ അവശിഷ്ടങ്ങൾ; എല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ളവ; അമ്പരന്ന് ശാസ്ത്രലോകം ചെന്നൈ: തമിഴ്‌നാട്ടിലെ...

തിരുവനന്തപുരത്തെ നടുക്കി ദാരുണ കൊലപാതകം:യുവതിയെ മര്‍ദിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് വീണ്ടും ഒരു സ്ത്രീഹത്യ കൂടി.യുവതിയെ...

നിങ്ങൾ വോട്ടർപട്ടികയിലുണ്ടോ? 37 ലക്ഷം പേർക്ക് നോട്ടീസ്

നിങ്ങൾ വോട്ടർപട്ടികയിലുണ്ടോ? 37 ലക്ഷം പേർക്ക് നോട്ടീസ് കേരളത്തിലെ വോട്ടർപട്ടികയുടെ പ്രത്യേക...

Related Articles

Popular Categories

spot_imgspot_img