പോലീസിനെ തല്ലി എസ്.എഫ്.ഐ

കണ്ണൂർ: കേരള സർവകലാശാലയിൽ നടന്ന എസ്എഫ്‌ഐ പ്രതിഷേധം അതിരുവിട്ടു. കേരള സർവകലാശാലയുടെ പ്രധാന കവാടം പൊളിച്ച് പ്രതിഷേധക്കാർ ഓഫീസിനുള്ളിൽ കയറുകയായിരുന്നു.

എന്നാൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞതുമില്ല. ജനാല വഴി ഉൾപ്പെടെ പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ എത്തുകയായിരുന്നു. മണിക്കൂറുകളോളമാണ് എസ്എഫ്‌ഐക്കാർ കേരള സർവകാശാലക്കുള്ളിൽ പ്രതിഷേധിച്ചത്.

സെനറ്റ് ഹാളിലേക്കു കടന്നുകയറിയ പ്രതിഷേധക്കാർ വിസിയുടെ ചേംബറിന് സമീപം വരെ എത്തുകയായിരുന്നു. പിന്നീട് ചേംബറിന് ഉള്ളിൽ കടക്കാനും ശ്രമമുണ്ടായി. വിസിയുടെ ചുമതലയുള്ള സിസ തോമസ് ഇന്ന് ഓഫീസിൽ എത്തിയിരുന്നില്ല.

ആദ്യഘട്ടത്തിൽ നോക്കി നിന്ന പോലീസ് ഇത് കണ്ടതോടെയാണ് നടപടി തുടങ്ങിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി.

ലാത്തി പിടിച്ചുവാങ്ങിയ ശേഷം പൊലീസിനെ എസ്എഫ്‌ഐക്കാർ നേരിട്ടു.

ഇതിനിടെ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാർക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എത്തിയതോടെ പ്രവർത്തകർക്ക് ആവേശം കൂടി. പിന്നീട് എസ്എഫ്ഐ നേതാക്കളുമായി ഗോവിന്ദൻ സംസാരിച്ചു.

ജനാധിപത്യപരമായി പ്രവർത്തിക്കാൻ വൈസ് ചാൻസലർ തയാറാകണം. ആർഎസ്എസിന്റെ തിട്ടൂരം അനുസരിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പുറപ്പെട്ടാൽ

കേരളത്തിലെ വിദ്യാർഥിസമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിനു വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച ശേഷമാണ് എം.വി ഗോവിന്ദൻ മടങ്ങിയത്.

വിസിയുടെ ചുമതലയുള്ള സിസ തോമസിനെ സർവകലാശാലയുടെ പടികയറ്റില്ലെന്നാണ് എസ്എഫ്ഐയുടെ പ്രഖ്യാപനം.

ആർഎസ്എസിന്റെ തിട്ടൂരം അനുസരിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പുറപ്പെട്ടാൽ കേരളത്തിലെ വിദ്യാർഥിസമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിനു വഴങ്ങില്ല. പാർട്ടിയുടെ പൂർണ പിന്തുണ സമരക്കാർക്കുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

വിസിയെ ഇനി സർവകലാശാലയുടെ പടികയറ്റില്ലെന്ന് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞു. സംഘർഷസമയത്ത് വിസിയുടെ ചുമതലയുള്ള ഡോ.സിസ തോമസ് സർവകലാശാലയിൽ ഉണ്ടായിരുന്നില്ല.

കേരള സർവകലാശാലയിൽ അസി. പ്രൊഫസർ നിയമനത്തിന് ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിൽ ഇന്റർവ്യൂ ബോർഡ്; റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അധ്യാപന പരിചയമില്ലാത്ത കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റ് അംഗമായ രാഷ്ട്രീയക്കാരന്റെ നേതൃത്വത്തിലുള്ള ഇന്റർവ്യൂ ബോർഡ് അസിസ്റ്റന്റ് പ്രൊഫസറൻമാരെ തിരഞ്ഞെടുക്കാൻ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കി.

കേരള സർവകലാശാലയിൽ പുതുതായി തുടങ്ങിയ നാലുവർഷ ബിരുദ കോഴ്‌സിൽ പഠിപ്പിക്കുവാൻ ഗസ്റ്റ് അധ്യാപകരെ(അസിസ്റ്റന്റ് പ്രൊഫസർ) തെരഞ്ഞെടുക്കുന്നതിനുള്ള

ഇന്റർവ്യു ബോർഡിൽ സിൻഡിക്കറ്റ് സ്റ്റാഫ്കമ്മിറ്റി കൺവീനറും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെഎസ് ഷിജുഖാന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റാങ്ക് പട്ടികയാണ് ജസ്റ്റിസ് എൻ നഗരേഷ് റദ്ദാക്കിയത്.

യുജിസി നിയമാവലി പ്രകാരം മാത്രമേ നിയമനം നടത്താവൂ എന്നാണ് ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്.

ഇന്റർവ്യു കമ്മിറ്റി ചെയർമാനായി വൈസ് ചാൻസലർ (വിസി) നിർദ്ദേശിച്ച സീനിയർ വനിതാ പ്രൊഫസറെ ഒഴിവാക്കിയാണ് സിപിഎമ്മിന് ഭൂരിപക്ഷമുള്ള സിൻഡിക്കറ്റ് ഷിജുഖാനെ ഇന്റർവ്യൂ ബോർഡിൽ നിയോഗിച്ചതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.

സ്ഥിരം അധ്യാപക നിയമനത്തിനുള്ള എല്ലാ വ്യവസ്ഥകളും യോഗ്യതകളും ഗസ്റ്റ് നിയമനങ്ങളിലും പാലിക്കണമെന്നും യുജിസി നിയമാവലിയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.

English Summary:

The SFI protest at Kerala University escalated as protestors forcefully entered the main administrative office by breaking down the front gate. Despite the aggression, the police did not intervene. Protestors even climbed through windows to enter the building and staged a demonstration inside the university premises for several hours.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

Related Articles

Popular Categories

spot_imgspot_img