അമ്മയെ മകൻ തല്ലിക്കൊന്നു
ബഗ്ലൂരു: പ്രേതബാധയുണ്ടെന്ന് ആരോപിച്ച് 55 വയസുള്ള അമ്മയെ മകൻ തല്ലിക്കൊന്നു. കർണാടകയിലെ ശിവമോഗയിൽ നിന്നാണ് ക്രൂരതയുടെ വാർത്തകൾ വരുന്നത്.
ഗീതമ്മ എന്ന സ്ത്രീയാണ് മരിച്ചത്. മകൻ സഞ്ജയും പൂജാരി ആശയും അവരുടെ ഭർത്താവ് സന്തോഷും ചേർന്നാണ് മൂന്നര മണിക്കൂറോളം ഗീതമ്മയെ തല്ലിചതച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ആശ എന്ന സ്ത്രീയെ സമീപിച്ചത്അമ്മക്ക് ബാധകയറി എന്ന് പറഞ്ഞാണ് സഞ്ജയ് പൂജ ചെയ്യാൻ
അമ്മക്ക് ബാധകയറി എന്ന് പറഞ്ഞാണ് സഞ്ജയ് പൂജ ചെയ്യാൻ ആശ എന്ന സ്ത്രീയെ സമീപിച്ചത്. പൂജ ചെയ്യാമെന്നേറ്റ ആശയും ഭർത്താവ് സന്തോഷും ഗീതമ്മയുടെ വീട്ടിലെത്തി.
പൂജ കർമങ്ങളെന്ന പേരിലാണ് മർദനം തുടങ്ങിയത്. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. നിലത്ത് വലിച്ചിഴക്കുകയും തലയിലടക്കം അടിക്കുകയുമാണ് ചെയ്തത്. വടി കൊണ്ടായിരുന്നു മർദനം.
രക്ഷപ്പെടാൻ ശ്രമിച്ച ഗീതമ്മയെ വലിച്ചിഴച്ച് കൊണ്ടുവന്ന് വീണ്ടും മർദിക്കുകയാണ് ചെയ്തത്.
രാത്രി 9:30ന് ആരംഭിച്ച മർദനം പുലർച്ചെ 1:00 വരെ നടന്നു. ഗീതമ്മ അവശയായിട്ടും മർദനം തുടർന്നതോടെയാണ് ഗീതമ്മ മരിച്ചത്. പ്രതികളായ മൂന്നുപേരേയും കർണാടക പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രേതവേട്ടക്കിറങ്ങിയ യുവതിയുടെ മൃതദേഹം ഓസ്റ്റ താഴ്‌വരയിലെ ഉപേക്ഷിക്കപ്പെട്ട പള്ളിയിൽ രക്തം വറ്റിയ നിലയിൽ
ഇറ്റലിയിൽ പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കുന്ന വീടുകൾ കണ്ടെത്തി റീൽസ് എടുക്കാൻ പോയ യുവതിയെ ഉപേക്ഷിക്കപ്പെട്ട പള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഓസ്റ്റ താഴ്‌വരയിലെ ഉപേക്ഷിക്കപ്പെട്ട പള്ളിയിൽ രക്തം വറ്റിയ നിലയിലാണ് 22 കാരിയായ ഫ്രഞ്ച് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വാരാന്ത്യത്തിൽ ഇവർ ഇവിടെ ഒരു പ്രേതഭവനത്തിന് വേണ്ടി തിരയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
അവൾ താൻ താമസിക്കുന്ന ലിയോണിനടുത്തുള്ള ഗ്രാമം വിടുന്നതിന് മുമ്പ് തന്നെ തൻ്റെ പദ്ധതികളെക്കുറിച്ച് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. ഒന്നുകിൽ ഇത് യുവതിയുടെ സമ്മതത്തോടെയോ അല്ലാതെയോ ഉള്ള കൊലപാതകമാകാം.
നരഹത്യ ആയിരിക്കാം, അതുമല്ലെങ്കിൽ ഒരു പ്രാങ്കിന് വേണ്ടി ചെയ്ത് ഇങ്ങനെ ആയിത്തീർന്നത്
നരഹത്യ ആയിരിക്കാം. അതുമല്ലെങ്കിൽ ഒരു പ്രാങ്കിന് വേണ്ടി ചെയ്ത് ഇങ്ങനെ ആയിത്തീർന്നതായിരിക്കാം എന്നെല്ലാമുള്ള ഊഹാപോഹങ്ങളുണ്ട്.
മരിച്ച യുവതി ടിക് ടോക്കിന് വേണ്ടി ഒരു സാഹസികവീഡിയോ എടുക്കാൻ ശ്രമിച്ചതാന്നാണ് പൊലീസ് പറയുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായ ഫ്രാൻസിലെ ഗോസ്റ്റ് ഹണ്ടിംഗ് (പ്രേതവേട്ട) -യുമായി യുവതിയുടെ മരണത്തിന് ബന്ധമുണ്ട് എന്നും പൊലീസ് സംശയിക്കുന്നു.
യുവതിക്കൊപ്പം ഒരു യുവാവ് കൂടിയുണ്ടായിരുന്നു. അയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതുപോലെ, ഇവിടെ നേരത്തെ രണ്ടുപേരെ കാണാതായ സംഭവത്തിന് ഈ സംഭവവുമായി ബന്ധമുണ്ട് എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെ
കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത്.
യുവതിയുടെ ശരീരത്തിൽ വെടിയേറ്റിട്ടുണ്ടെങ്കിലും, ഒരുതരത്തിലുള്ള സംഘർഷങ്ങളും നടന്നതിന് തെളിവുകളില്ല. മരണശേഷമായിരിക്കും മുറിവേൽപ്പിച്ചതെന്നും പോലീസ് പറയുന്നു.
ENGLISH SUMMARY:
A horrific incident has been reported from Shivamogga, Karnataka, where a 55-year-old woman named Geethamma was beaten to death by her son, Sanjay, with the help of a woman named Asha and her husband Santosh.