ഗില്ലിന്റെ ‘വസ്ത്ര’ത്തിൽ വിവാദം പുകയുന്നു
ബർമിങ്ങാം: ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ ശുഭ്മൻ ഗിൽ ധരിച്ച വസ്ത്രത്തെച്ചൊല്ലി വിവാദം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാരെ തിരികെ വിളിക്കുമ്പോൾ ക്യാപ്റ്റൻ ധരിച്ച വസ്ത്രത്തെ ചൂണ്ടിക്കാട്ടിയാണ് ചർച്ചകൾ നടക്കുന്നത്.
രാജ്യാന്തര ബ്രാൻഡായ അഡിഡാസ് കിറ്റ് സ്പോൺസർമാരായുള്ള ഇന്ത്യൻ ടീമിന്റെ മത്സരത്തിനിടെ, ഗിൽ നൈക്കിയുടെ വസ്ത്രം ധരിച്ചതാണു സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴി വെച്ചത്.
അഡിഡാസിന്റെ കരാർ നിലനിൽക്കെയാണ് ക്യാപ്റ്റൻ ഗിൽ നൈക്കിയുടെ വസ്ത്രം ധരിച്ച് ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് ഈ നടപടി നിയമ കുരുക്കാകുമെന്നാണു വിദഗ്ദർ പറയുന്നത്.
2023 മുതലാണ് ഇന്ത്യൻ ടീമിന്റെ കിറ്റ് സ്പോണ്‍സർമാരായി അഡിഡാസ് എത്തിയത്. അഞ്ചു വർഷത്തേക്കാണു കരാർ ഉള്ളത്.
അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിന്റെ മത്സരത്തിലും പരിശീലനത്തിലും യാത്ര സമയത്തും വരെ താരങ്ങള്‍ അഡിഡാസിന്റെ ജഴ്സിയാണു ധരിക്കേണ്ടത്.
പുരുഷ, വനിതാ ടീമുകൾക്കും യൂത്ത് ടീമുകളും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. അതിനാൽ തന്നെ സുപ്രധാന ടെസ്റ്റ് മത്സരത്തിലെ നിർണായക നിമിഷത്തിൽ നൈക്കിയുടെ വസ്ത്രം ധരിച്ച് ടിവിയിൽ പ്രത്യക്ഷപ്പെട്ട ഗില്ലിനെതിരെ നടപടി വരാൻ സാധ്യതയുണ്ട്.
2006 മുതൽ 2020 വരെ ദീർഘകാലം നൈക്കിയായിരുന്നു ഇന്ത്യൻ ടീമിന്റെ കിറ്റ് സ്പോൺസർമാര്‍ ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യൻ ടീമുമായുള്ള കരാർ അവസാനിച്ചെങ്കിലും ഗില്‍ ഉൾപ്പടെയുള്ള അത്‍ലീറ്റുകളെ നൈക്കി ഇപ്പോഴും സ്പോൺസർ ചെയ്യുന്നുണ്ട്.
ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം
ബർമിങ്ങാം: എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്ക് ചരിത്ര വിജയം. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഇന്ന് രണ്ടാം സെഷനില്‍ 271 റണ്‍സിന് പുറത്തായി.
ഇന്ത്യ 338 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ആകാശ് ദീപ് ഇന്ത്യക്ക് ആയി രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റ് സ്വന്തമാക്കി.
99 പന്തിൽ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 88 റൺസെടുത്ത താരത്തെ ആകാശ് ദീപാണ് എറിഞ്ഞു വീഴ്ത്തിയത്.
ആദ്യ ഇന്നിംഗ്സില്‍ 587 റണ്‍സ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിംഗ്സില്‍ അതിവേഗം 427/6 റണ്‍സ് നേടി. ഡിക്ലയര്‍ ചെയ്തതോടെ കളി പൂര്‍ണ്ണമായും ഇന്ത്യയുടെ വരുതിയിലായി.
608 എന്ന വലിയ ലീഡ് ഇംഗ്ലണ്ടിനെ പ്രതിരോധാത്തില്‍ ആക്കി.
ഇന്നലെ അവര്‍ ബാറ്റിംഗ് ആരംഭിച്ചത് മുതല്‍ ആകാശ് ദീപും സിറാജും തീ പന്തുകള്‍ എറിഞ്ഞു. എന്നാൽ മഴമൂലം ഒന്നര മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്.
മൂന്നിന് 72 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് എട്ടു റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ഒലി പോപ്പിന്റെ വിക്കറ്റ് നഷ്ടമായിരുന്നു.
50 പന്തിൽ നിന്ന് 24 റൺസെടുത്ത താരത്തെ ആകാശ് ദീപാണ് പുറത്താക്കിയത്. ഇതിനു പിന്നാലെ സ്കോർ 83-ൽ എത്തിയപ്പോൾ ഹാരി ബ്രൂക്കിനെ ആകാശ് ദീപ് വിക്കറ്റിനു മുന്നിൽ കുടുക്കി.
31 പന്തിൽ നിന്ന് 23 റൺസായിരുന്നു ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ ബ്രൂക്കിന്റെ ആകെ സമ്പാദ്യം.
ഇതിന്പിന്നാലെ ആറാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് – ജാമി സ്മിത്ത് സഖ്യം 70 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയ്ക്കു മുന്നിൽ പ്രതിരോധം തീർത്തിരുന്നു.
എന്നാൽ ഉച്ചഭക്ഷണ ഇടവേളയ്ക്കു തൊട്ടുമുമ്പ് സ്റ്റോക്ക്സിനെ വിക്കറ്റിനു മുന്നിൽ കുടുക്കി വാഷിങ്ടൺ സുന്ദർ ഈ കൂട്ടുകെട്ട് പൊളിച്ചു.
Summary: During the second India–England Test, controversy arose over Shubman Gill’s attire. Discussions sparked after attention was drawn to the outfit worn by the Indian batsman while players were being called back during the second innings.