ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു
നടന്‍ ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വിവരം. ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2.9 മില്യണ്‍ ഫോളോവേഴ്‌സുള്ള ‘ഐആം ഉണ്ണിമുകുന്ദന്‍’ എന്ന യൂസര്‍ നെയിമിലുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടതായാണ് താരം അറിയിച്ചത്.
‘പ്രധാന അറിയിപ്പ്. എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു. അക്കൗണ്ടില്‍നിന്ന് വരുന്ന അപ്‌ഡേറ്റുകള്‍, ഡിഎമ്മുകള്‍, സ്റ്റോറികള്‍, കണ്ടന്റുകള്‍ എന്നിവ എന്നില്‍ നിന്നുള്ളതല്ല. ഹാക്കര്‍മാരാണ് പോസ്റ്റു ചെയ്യുന്നത് ആണ് അവ.
ഇപ്പോള്‍ ആ അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്, വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുത്. പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്’, എന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചു.
‘ഗെറ്റ് സെറ്റ് ബേബി’യാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘മാര്‍ക്കോ’യുടെ വൻ വിജയത്തെത്തുടര്‍ന്ന് താരം പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിരുന്നു.
ഒരു വയസ് പ്രായമുള്ള കുട്ടി ‘മാര്‍ക്കോ’ കാണുന്ന വീഡിയോ പങ്കുവച്ച് നടൻ നടൻ ഉണ്ണി മുകുന്ദന്‍; എങ്ങിനെ ന്യായീകരിക്കുമെന്ന് ആളുകൾ; വിവാദമായതോടെ പിൻവലിച്ചു
ഒരു വയസ് പ്രായമുള്ള കുട്ടി ‘മാര്‍ക്കോ’ കാണുന്ന വീഡിയോ പങ്കുവച്ച് നടൻ നടൻ ഉണ്ണി മുകുന്ദന്‍. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. എങ്കിലും ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
‘മാര്‍ക്കോയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍’ എന്ന ക്യാപ്ഷനോടെ, ‘ഐ ആം ക്രിമിനോളജിസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നും വന്ന വീഡിയോ ആയിരുന്നു ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടത്. ഈ പേജുമായി കൊളാബ് ചെയ്തുകൊണ്ടായിരുന്നു ഉണ്ണിയുടെ സ്റ്റോറി.
ഉണ്ണി മുകുന്ദനെയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും ടാഗ് ചെയ്തു കൊണ്ടുള്ളതായിരുന്നു വീഡിയോ. സ്റ്റോറിക്ക് പിന്നാലെ വലിയ വിമര്‍ശനമായിരുന്നു ഉണ്ണി മുകുന്ദന് നേരെ ഉയര്‍ന്നത്.
പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണേണ്ട A സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം, ഒരു കൊച്ചുകുഞ്ഞ് കാണുന്നതില്‍ നടന് പ്രശ്നം തോന്നുന്നില്ലേ എന്നായിരുന്നു ഒരു പക്ഷത്തിന്‍റെ വിമര്‍ശനം.
മോസ്റ്റ് വയലന്‍റ് സിനിമ എന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ അവകാശവാദം ഉന്നയിക്കുന്ന ചിത്രം കുട്ടികള്‍ കാണുന്നതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ഒരു വിഭാഗം ചോദിക്കുന്നു.
വിവാദങ്ങൾക്കിടെ ടൊവിനോയുമായുള്ള ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ
വിവാദങ്ങള്‍ക്കിടെ നടന്‍ ടൊവിനോ തോമസുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ട് നടൻ ഉണ്ണി മുകുന്ദന്‍. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയിട്ടാണ് താരം സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.
ആക്ടര്‍ ടൊവിനോ എന്ന് ഉണ്ണി മുകുന്ദന്‍ സേവ് ചെയ്ത നമ്പറുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് സ്റ്റോറിയിൽ ഉള്ളത്. രാവിലെ 7.34-ന് ഉണ്ണി മുകുന്ദന്‍ അയച്ച മെസേജിന് ടൊവിനോ പത്തുസെക്കന്‍ഡുള്ള വോയ്‌സ് മെസേജ് മറുപടി അയച്ചിട്ടുണ്ട്.
ഇതിന് മമ്മൂട്ടിയുടെ ചിത്രമുള്ള സ്റ്റിക്കറാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയിരിക്കുന്നത്. പിന്നാലെ മോഹന്‍ലാലിന്റെ ചിത്രമുള്ള സ്റ്റിക്കര്‍ ടൊവിനോയും തിരിച്ചയച്ചിട്ടുണ്ട്. തുടർന്ന് രാവിലെ ഉണ്ണി മുകുന്ദന്‍ അയച്ച, ബറോസിന്റെ സെറ്റില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രമുള്ള സ്റ്റിക്കറാണ് അവസാന മെസേജ്.
Summary: Actor Unni Mukundan’s Instagram account was hacked. He shared the news through a post on his official Facebook page, alerting fans and followers about the breach.