4 വയസുകാരൻ വാഷിംഗ് മെഷീന്റെ ഉള്ളിൽ കുടുങ്ങി
കോഴിക്കോട്: കളിക്കുന്നതിനിടെ വാഷിംഗ് മെഷീന്റെ ഉള്ളിൽ കുടുങ്ങിയ 4 വയസുകാരനെ ഫയർ ഫോഴ്സ് അതി സാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് ഒളവണ്ണക്കു സമീപം ഇരിങ്ങല്ലൂർ ഞണ്ടാടിത്താഴത്താണ് സംഭവം നടന്നത്.
വീട്ടിൽ വെച്ച് കളിക്കുന്നതിനിടെ വാഷിംഗ് മെഷീന്റെ ഉള്ളിൽ കയറിയ കുട്ടി അതിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്സ് വീട്ടിൽ എത്തിയാണ് കുട്ടിയെ രക്ഷിച്ചത്.
എന്നാൽ വീട്ടിലെത്തുന്നതുവരെ കുട്ടിയുടെ കയ്യോ കാലോ കുടുങ്ങിയെന്നാണ് ഫയർ ഫോഴ്സ് കരുതിയത്. പക്ഷെ വീട്ടിലെത്തിയപ്പോഴാണ് കുട്ടി വാഷിംഗ് മെഷീന് ഉള്ളിൽ പൂർണ്ണമായും അകപ്പെട്ടതാണെന്ന് സംഘത്തിന് മനസ്സിലായത്.
തുടർന്ന് ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഡബ്ല്യു സനലിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ ഭയന്ന് പോയ കുട്ടിയെ പുറത്തെത്തിക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യമായിരുന്നു
വീട്ടുകാരുടെയും പരിസരവാസികളുടെയും സഹായത്തോടെയാണ് ഫയർഫോഴ്സ് യാതൊരു പരിക്കുമില്ലാതെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെത്തിച്ചത്.
കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ടോപ്പ് ലോഡർ വാഷിംഗ് മെഷീനിൽ കുട്ടി കുടുങ്ങുകയായിരുന്നു എന്ന് വീട്ടുകാർ പറയുന്നു. രാത്രി ഒമ്പതരക്ക് തുടങ്ങിയ രക്ഷാദൗത്യം പത്തരയോടെയാണ് പൂർത്തിയാക്കിയത്.
മദ്യലഹരിയിൽ കിടന്നുറങ്ങിയപ്പോൾ ആരോ ചെയ്ത കൊലച്ചതി; ജനനേന്ദ്രിയത്തിൽ കയറ്റിയ നട്ടുമായി കഷ്ടപ്പെട്ടത് രണ്ടു ദിവസം; ഒടുവിൽ രക്ഷകരായത് ഫയർഫോഴ്സ്
കാസർകോട്: യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയ നട്ട് നീക്കം ചെയ്യാൻ രണ്ട് ദിവസം പഠിച്ചപണി പതിനെട്ടും നോക്കി. മൂത്രമൊഴിക്കാൻ പോലും പറ്റാതെ വന്നതോടെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അവരും കൈമലർത്തി.
ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ് എത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നട്ട് നീക്കം ചെയ്തു. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടാണ് സംഭവം.
രാത്രി എട്ട് മണിയോടെയാണ് നാൽപ്പത്താറുകാരൻ ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയത്.
വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ട് ജനനേന്ദ്രിയത്തിയത്തിൽ കുടുങ്ങിയെന്നായിരുന്നു ഇയാൾ പറഞ്ഞത്.
മൂത്രമൊഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. നട്ട് നീക്കം ചെയ്യാൻ ഡോക്ടർമാരുടെ സംഘം ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഡോക്ടർമാർ ഫയർഫോഴ്സിന്റെ സഹായ തേടിയത്.
ഡോക്ടർ വിവരമറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സംഘം എത്തി. അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അർധ രാത്രിയോടെയാണ് നട്ട് മുറിച്ചുമാറ്റിയത്.
കട്ടർ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാൻ സാധ്യത കൂടുതലായിരുന്നു.
അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിൻറെ രണ്ട് ഭാഗവും മുറിച്ചു മാറ്റയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു.
മദ്യലഹരിയിൽ കിടന്നപ്പോൾ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാൻ പോലും ഇയാൾ വളരെ പ്രയാസപ്പെട്ടിരുന്നു.
ലൈംഗികാവയവത്തിൽ കുടുങ്ങിയ നട്ട് ഊരിയെടുക്കാൻ രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.
Summary: A 4-year-old boy who got trapped inside a washing machine while playing was rescued by the Fire and Rescue team. The incident happened near Iringallur, Njandadithazham, in Olavanna, Kozhikode.