ട്രെയിന്‍ സര്‍വീസുകളില്‍ നാളെ മുതല്‍ നിയന്ത്രണം

ട്രെയിന്‍ സര്‍വീസുകളില്‍ നാളെ മുതല്‍ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ. അറ്റകുറ്റ പണികളുടെ ഭാഗമായാണ് നിയന്ത്രണം.

തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴിലെ പ്രവൃത്തികളുടെ ഭാഗമായാണ് താത്കാലിക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്ന് റെയില്‍വേ വ്യക്തമാക്കി.

മംഗളൂരു- കന്യാകുമാരി പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ബാധകമാകും.

നിയന്ത്രണങ്ങൾ ഇങ്ങനെ

ഞായര്‍ – തിങ്കള്‍ (ജൂലൈ 6,7) ദിവസങ്ങളില്‍ പരശുറാം എക്‌സ്പ്രസ് തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും.

ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – തൃശൂര്‍ പാസഞ്ചര്‍ (56605) ജൂലൈ 19, 28 എന്നീ തീയതികളില്‍ സര്‍വീസ് നടത്തില്ല.

ജൂലൈ 9നുള്ള തിരുച്ചിറപ്പള്ളി – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.

25നുള്ള എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12695) കോട്ടയത്ത് വെച്ച് സര്‍വീസ് അവസാനിപ്പിക്കും.

26 ന് തിരുവനന്തപുരം സെന്‍ട്രല്‍ – എംജിആര്‍ ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (12696 ) കോട്ടയത്ത് നിന്ന് മാത്രമാണ് സര്‍വീസ് ആരംഭിക്കുക.

29ന് തൃശൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസ് (16609 ) ഷൊര്‍ണൂരില്‍ നിന്നാണ് പുറപ്പെടുക.

ജൂലൈ 7, 8 തീയതികളില്‍ കന്യാകുമാരി – മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കും.

എറണാകുളം ജംഗ്ഷന്‍ – ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് (12645) ജൂലൈ 19 ന് രാത്രി എട്ട് മണിക്ക് പുറപ്പെടുന്ന രീതിയില്‍ സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്.

ട്രെയിൻ സര്‍വീസുകളിലെ മറ്റ് മാറ്റങ്ങള്‍ ഇങ്ങനെ

ജൂലൈ 8, 9 തീയതികളിലെ താംബരം – നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (20691 ) തിരുനെല്‍വേലിയില്‍ വെച്ച് യാത്ര അവസാനിപ്പിക്കും.

9 ന് നാഗര്‍കോവില്‍ – താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് (20692) തിരുനെല്‍വേലിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

ജൂലൈ 26- നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ് (16366) ചങ്ങനാശേരിയില്‍ വെച്ച് യാത്ര അവസാനിപ്പിക്കും.

25 ന് ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695) കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.

26 ന് മധുര-ഗുരുവായൂര്‍ എക്സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

ജൂലൈ 27- ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) കോട്ടയത്ത് നിന്നും സര്‍വീസ് ആരംഭിക്കും.

റെയിൽവേയുടെ നിർണായക മാറ്റങ്ങൾ

ന്യൂഡൽഹി: ഈ മാസം മുതൽ രാജ്യത്ത് ട്രെയിൻ ഗതാഗതത്തിൽ നിർണായക മാറ്റങ്ങളാണ് റെയിൽവേ നടപ്പിലാക്കിയത്.

ടിക്കറ്റ് നിരക്ക്, റിസർവേഷൻ ചാർട്ട് തയാറാക്കൽ, തത്കാൽ ബുക്കിങ്, ടിക്കറ്റ് റീഫണ്ട് തുടങ്ങിയവയിലാണു മാറ്റങ്ങൾ.

ബുക്കിങ് കൂടുതല്‍ അനായാസമാക്കുകയും യാത്രകളിലെ സമ്മര്‍ദം കുറക്കുകയുമാണ് ലക്ഷ്യമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ടിക്കറ്റ് നിരക്ക് വർധിച്ചു


അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചാർജ് വർധിപ്പിച്ചത്.

എസി കോച്ചുകളിൽ കിലോ മീറ്ററിന് രണ്ട് പൈസ വീതവും നോൺ-എ സി സ്ലീപ്പർ, ജനറൽ കോച്ചുകളിൽ കിലോ മീറ്ററിന് ഒരു പൈസ വീതവുമാണ് കൂട്ടിയത്.

വന്ദേഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും ഈ നിരക്ക് വർധന ബാധകമാണ്.

Summary: Train services across Kerala have been regulated by the Railways due to ongoing maintenance. Several schedules have been revised as part of the temporary restrictions.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

Related Articles

Popular Categories

spot_imgspot_img