web analytics

കെറ്റമെലോൺ കടത്ത്; ദമ്പതികൾ പിടിയിൽ

പാഞ്ചാലിമേട്: ഓസ്ട്രേലിയയിലേക്ക് ലഹരിമരുന്ന് കടത്തിയ കേസിൽ ഇടുക്കിയിലെ റിസോർട്ട് ഉടമയും ഭാര്യയും അറസ്റ്റിൽ.

പഞ്ചാലിമേട് സർണസെറ്റ് വാലി റിസോർട്ടുടമ ഡിയോൾ, ഭാര്യ അഞ്ജു എന്നിവരാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്.

ലോകവ്യാപക വേരുകളുള്ള ലഹരിശ്യംഖലയുടെ കണ്ണികളാണ് ഡിയോളും അഞ്ജുവും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കെറ്റമെലോൺ ലഹരിശൃംഖല തലവൻ എഡിസൻ ബാബുവുമായി ചേർന്നായിരുന്നു ഇവരുടെ ലഹരിയിടപാടുകൾ. എഡിസൺ ബാബുവിന്റെ സഹപാഠിയാണ് ഡിയോൾ.

ആഗോള ലഹരിമരുന്ന് ശൃംഖലകൾ കേന്ദ്രീകരിച്ചുള്ള എൻസിബിയുടെ അന്വേഷണത്തിനൊടുവിലാണ് മലയാളി ബന്ധം ഒന്നിന് പുറകെ ഒന്നായി പുറത്തുവരുന്നത്.

2023ൽ കൊച്ചിയിൽ പിടികൂടിയ ലഹരി പാഴ്സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് റിസോർട്ടുടമകളായ ദമ്പതികളുടെ അറസ്റ്റിലേക്ക് എത്തിച്ചത്.

2019 മുതൽ ഡിയോൾ വിദേശത്തേക്ക് കെറ്റമീൻ അയച്ചിരുന്നുവെന്നാണ് നർക്കേട്ടിക് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ. റേപ്പ് ഡ്രഗ് എന്നാണിത് അറിയപ്പെടുന്നത്.

കെറ്റമെലോൺ ഡാർക് വെബ് ലഹരിശൃംഖലയുടെ ബുദ്ധികേന്ദ്രം മൂവാറ്റുപുഴ സ്വദേശി എഡിസൻ ബാബുവുമായി ചേർന്നായിരുന്നു ഇവർ ഇടപാടുകൾ നടത്തിയിരുന്നത്.

എഡിസനും ഡിയോളും ഡാർക്നെറ്റ് ലഹരിശൃംഖല കേസിൽ പിടിയിലായ അരുൺ തോമസും സഹപാഠികളാണ്.

ആ കൂട്ടുകെട്ട് ലഹരിയിടപാടുകളിലും തുടരുകയായിരുന്നു. ബ്രിട്ടനിൽ നിന്ന് കെറ്റമീൻ എത്തിച്ച ശേഷമായിരുന്നു ഓസ്ട്രേലിയലേക്കുള്ള കടത്തെന്നാണ് എൻസിബി നൽകുന്ന വിവരം.

2023ലാണ് ഇടുക്കി പാഞ്ചാലിമേട്ടിൽ ഡിയോളും അഞ്ജുവും ചേർന്ന് റിസോർട്ട് തുടങ്ങിയത്.

അതേസമയം, കെറ്റമെലോൺ ഡാർക് നെറ്റ് ലഹരി ശൃംഖലയുമായി യാ ദമ്പതികൾക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക ലഭിക്കുന്ന വിവരം.

എഡിസൻ ബാബുവിൻറെ കൂടുതൽ ലഹരിയിടപാടുകളിലേക്കും എൻസിബി ഇപ്പോൾ അന്വേഷണം വ്യാപിപ്പിക്കുകയാണ്.

ലഹരിയിടപാടുകളിലൂടെ സമ്പാദിച്ച കോടികൾ എഡിസൻ പൂഴ്ത്തിയതായും എൻസിബി സംശയിക്കുന്നുണ്ട്.

എഡിസനെയും കൂട്ടരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

ലഹരിമരുന്ന് ശൃംഖലകളെ പൂട്ടാൻ വിവിധ രാജ്യങ്ങളിൽ എൻസിബി ഉൾപ്പെടെയുള്ള ഏജൻസികളുടെ പ്രത്യേക അന്വേഷണം പുരോഗമിക്കുകയാണ്.

ഓസ്ട്രേലിയയിലും അമേരിക്കയിലുമടക്കം മലയാളികൾ കണ്ണികളായ ലഹരി മാഫിയയുടെ സാന്നിധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ.

എഡിസൻ ബാബു കണ്ണിയായ ആഗോള ലഹരിമരുന്ന് ശൃംഖല നാല് ഭൂഖണ്ഡങ്ങളിൽ പത്തിലേറെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.

30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങി വിദേശ ദമ്പതിമാര്‍ പറന്നിറങ്ങി; വലയിലാക്കി ഡിആര്‍ഐ

30 കോടി രൂപയുടെ ലഹരിമരുന്ന് വിഴുങ്ങി കേരളത്തിലെത്തിയ വിദേശ ദമ്പതിമാരെ ഡിആര്‍ഐ സംഘം പിടികൂടി. ടാന്‍സാനിയന്‍ ദമ്പതികളാണ് പിടിയിലായത്.

ശരീരത്തിനുളളില്‍ പോയാലും ദഹിക്കാത്ത പ്രത്യേകതരം ടേപ്പില്‍ പൊതിഞ്ഞ് ഗുളിക രൂപത്തിലാണ് ഇവർ മയക്കുമരുന്ന് വിഴുങ്ങിയത്.

ടാന്‍സാനിയന്‍ ദമ്പതികളാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍ സിന്റെ പിടിയിലായത്.

ഒമാനില്‍ നിന്നുളള വിമാനത്തിലാണ് ഇവര്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്.

കൊക്കെയ്ന്‍ ആണ് ഗുളിക രൂപത്തില്‍ ഇവര്‍ വിഴുങ്ങിയത്. ഇവരെ ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

പുരുഷന്റെ വയറ്റില്‍ നിന്നും രണ്ടു കിലോ കൊക്കെയ്‌നാണ് കണ്ടെടുത്തത്. 15 കോടിയോളം രൂപ വിലമതിക്കുമെന്നാണ് വിലയിരുത്തല്‍.

സ്ത്രീയുടെ വയറ്റിലും രണ്ടു കിലോ കൊക്കെയ്ന്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇത്രയധികം കോടിയുടെ ലഹരിമരുന്ന് വിഴുങ്ങിയത് പിടികൂടുന്നത് ഇതാദ്യമാണ്. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

English Summary:
Idukki couple arrested by the Narcotics Control Bureau while tracing the route of ketamine being trafficked from Britain to Australia via India

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

Other news

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള എണ്ണ വിപണിക്ക് തിരിച്ചടി; ഇന്ധന നിയന്ത്രണങ്ങൾ ആലോചിച്ച് ഇന്ത്യ

ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള എണ്ണ വിപണിക്ക് തിരിച്ചടി; ഇന്ധന നിയന്ത്രണങ്ങൾ...

വിജയത്തിനിടയിലും കയ്പ്പായി വംശീയ അധിക്ഷേപം; സഞ്ജുവിനായി കേരളം ഒന്നിക്കുന്നു

വിജയത്തിനിടയിലും കയ്പ്പായി വംശീയ അധിക്ഷേപം; സഞ്ജുവിനായി കേരളം ഒന്നിക്കുന്നു കൊൽക്കത്ത: ട്വന്റി20 ലോകകപ്പിൽ...

ഹോർമുസ് കടലിടുക്ക് അടച്ചു; 27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; ₹10,000 കോടിയുടെ ചരക്ക് പ്രതിസന്ധി

ഹോർമുസ് കടലിടുക്ക് അടച്ചു; 27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; ₹10,000 കോടിയുടെ...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ അതികായനും വടകരയുടെ പ്രിയപ്പെട്ട ജനപ്രതിനിധിയുമായിരുന്ന മുതിർന്ന കോൺഗ്രസ്...

പശ്ചിമേഷ്യൻ സംഘർഷം: സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് യൂസഫലി

പശ്ചിമേഷ്യൻ സംഘർഷം: സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് യൂസഫലി ദുബായ്: ഇറാൻ–ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ...

Related Articles

Popular Categories

spot_imgspot_img