കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിലെ അശോക ലോട്ടറി ഏജൻസിയിൽ മോഷണം നടന്നിരുന്നു. തിങ്കളാഴ്ച രാത്രി 12 ന് താഴ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.
തുടർന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറിയും മോഷണം പോയി.
മുഖം മറച്ചും കൈയ്യുറ ധരിച്ചും എത്തിയ മോഷ്ടാവിൻ്റെ ദൃശ്യം കടയിലെ സിസിടിവിയിൽ പതിഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല.
എന്നാൽ തന്ത്രപരമായി മോഷ്ടിച്ച പ്രതി ലക്ഷങ്ങൾ കൈ വന്നപ്പോൾ മതി മറന്ന് പുറത്തിറങ്ങി.
മുഖംമൂടി മാറ്റി പൊതു വഴിയിൽ ക്യാമറയുടെ മുന്നിൽ കൂടെ കൂളായി നടന്നു. രാത്രി സ്റ്റാൻഡിൽ നിന്നും ഓട്ടോ വിളിച്ച് വീട്ടിൽ പോയി ഇതോടെ പോലീസിന് കാര്യങ്ങൾ എളുപ്പമായി.
അന്വേഷണത്തിൽ കരുണാപുരം കട്ടേക്കാനം ഷാജി രഘു ( 50 )അറസ്റ്റിലായി. സമാന രീതിയിൽ മുൻപും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നിട്ടുണ്ട്.
ഇതിന് പിന്നിൽ ഷാജിയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Summary: The accused in the theft at Ashoka Lottery Agency located in the new bus terminal at Kattappana has been arrested.