യുകെയില്‍ സ്വവര്‍ഗാനുരാഗികളായ മലയാളി യുവാക്കള്‍ വിവാഹിതരായി; ആശംസകളുമായി പ്രിയപ്പെട്ടവർ

യുകെയില്‍ സ്വവര്‍ഗാനുരാഗികളായ മലയാളി യുവാക്കള്‍ വിവാഹിതരായി. യുകെയിലെ നോർത്താംപ്ടണിലുള്ള കിംഗ്‌സ്‌തോർപ്പിലുള്ള 1,000 വർഷം പഴക്കമുള്ള സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.

2017 ൽ ആരംഭിച്ച ബന്ധമാണ് ഇപ്പോൾ വിവാഹത്തിൽ എത്തിയത്. സുഹൃത്തുകളും ബന്ധുക്കളും പങ്കെടുത്ത സന്തോഷം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകള്‍.

തങ്ങളുടെ സന്തോഷത്തിന് സുഹൃത്തുക്കളും കുടുംബവും മുന്‍തൂക്കം നല്‍കിയെന്നാണ് ഇരുവരും പ്രതികരിച്ചത്.

ദമ്പതികൾ നടത്തിയ ധീരമായ ചുവടുവെപ്പിന് ഇരുവരുടെയും കുടുംബങ്ങൾ പിന്തുണ നൽകി. ഈ ഘട്ടത്തിലേക്ക് എത്തിയത് വളരെ പണിപ്പെട്ടാണ്.

ആത്മഹത്യാ ചിന്തകള്‍ പോലും അലട്ടിയിരുന്നുവെന്നും അതിനെയല്ലാം അതിജീവിക്കാന്‍ സാധിച്ചതായും ഇരുവരും പറഞ്ഞു.

ചെറുപ്പത്തില്‍ തന്നെ എതിര്‍ലിംഗത്തോട് താല്‍പ്പര്യമില്ലെന്ന് മനസ്സിലായിരുന്നു എന്നാണ് ഇരുവരും പ്രതികരിച്ചത്. വിവാഹത്തിലേക്ക് എത്തുന്ന ഘട്ടം എളുപ്പമായിരുന്നില്ലെന്നു ഇവര്‍ ചൂണ്ടിക്കാട്ടി.

തങ്ങളുടെ ലൈംഗിക അഭിരുചികള്‍ നേരത്തെ മനസ്സിലാക്കിയതു കൊണ്ട് തന്നെ മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു.

കുട്ടിയെ അഡോപ്റ്റ് ചെയ്യുക എന്നത് അടക്കം ഇനിയും കടമ്പകൾ ഒട്ടേറെ കടക്കാനുണ്ടെന്നും ഇരുവരും പറഞ്ഞു.

തങ്ങളുടെ തീരുമാനം വികാരങ്ങള്‍ അടക്കിപ്പിടിച്ചു ജീവിക്കുന്നവര്‍ക്ക് ആത്മവീര്യം പകരുന്നത് ആകട്ടെയെന്നും. സമൂഹം ഇത്തരക്കാരെ പിന്തുണക്കണമെന്നും അവര്‍ വ്യക്തമാക്കി. ഇരുവരെയും ആശിര്‍വദിക്കാന്‍ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികരുമുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

‘കെറ്റാമെലോണ്‍’നെ പൂട്ടി എൻസിബി; തകർത്തത് ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയെ

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ...

റാപ്പർ വേടന്റെ പാട്ട്; വിസി ഉടൻ റിപ്പോർട്ട് നൽകണമെന്ന് ചാൻസലർ

തിരുവനന്തപുരം: റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ...

ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച ജീവനക്കാർ അറസ്റ്റിൽ; മോഷണം പിടിച്ചതിങ്ങനെ:

ഇടുക്കി കുഴിത്തൊളുവിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച സ്ഥാപനത്തിലെ ജീവനക്കാർ...

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

മെഡിസെപ്; ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെ ഉപഭോക്തൃ കോടതിയെ സമീപിക്കാം: സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ

കൊച്ചി: കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ...

Related Articles

Popular Categories

spot_imgspot_img