രണ്ടുമാസത്തോളമായി സുൽത്താൻ ബത്തേരി നമ്പ്യാർ കുന്ന് പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുള്ളിപ്പുലി കൂട്ടിൽ കുടുങ്ങി. കല്ലൂർ ശ്മശാനത്തിന് സമീപം കേരള വനവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കൂട്ടിൽ വീണതെന്നാണ് കരുതുന്നത്. ക്യാമറ പരിശോധിക്കുന്നതിലൂടെയെ ഇക്കാര്യം വ്യക്തമാകൂ. മേപ്പാടി ഫോറസ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ഒരാഴ്ച മുമ്പ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ ആണ് പുലി കുടുങ്ങിയിട്ടുള്ളത്. ഇരയായി വച്ച ആടിനെ പിടിക്കാൻ കയറിയ പുലി കുടുങ്ങുകയായിരുന്നു.
രണ്ടു മാസത്തിനിടെ ചീരാലിലും നമ്പ്യാരും കുന്നിലു മായി 12 വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ചത്. ഇതിൽ ആറെണ്ണത്തിന് ജീവൻ നഷ്ടമായിരുന്നു.
നാട്ടുകാർ ഒരുമിച്ച് പ്രക്ഷോഭത്തിന് ഇറങ്ങാൻ ഇരിക്കെയാണ് പുലി കൂട്ടിൽ ആയിട്ടുള്ളത്. ഉദ്യോഗസ്ഥരെത്തി പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആയിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.