30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സർ, ഞാൻ മീഡിയ വക്താവാണ്, ഇതിനൊരു മറുപടി താ… പുതിയ പോലീസ് മേധാവിയുടെ പത്രസമ്മേളനത്തിനിടെ നാടകീയ രം​ഗങ്ങൾ

തിരുവനന്തപുരം: ഡിജിപി റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ നാടകീയ രം​ഗങ്ങൾ.

മാധ്യമപ്രവർത്തകൻ എന്ന വ്യാജേന വാർത്താസമ്മേളനത്തിന് എത്തിയ ആൾ ഡിജിപിക്ക് മുന്നിൽ പരാതിയുമായി എത്തുകയായിരുന്നു. കുറച്ചു കടലാസുകളുമായാണ് ഇയാൾ പൊലീസ് മേധാവിയുടെ മുന്നിലെത്തിയത്.

നടപടിയെടുക്കാം എന്ന് ഡിജിപി മറുപടി നൽകിയെങ്കിലും ഇയാൾ പിന്തിരിയാൻ തയ്യാറായില്ല. പിന്നീട് പൊലീസ് ഇയാളെ ബലംപ്രയോ​ഗിച്ച് സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു. എന്നാൽ ഇദ്ദേഹം ആരാണ് എന്നതുൾപ്പെടെ സംഭവത്തിന്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.

പൊലീസ് ആസ്ഥാനത്തെ അഞ്ചാം നിലയിലെ കോൺഫറൻസ് ഹാളിലായിരുന്നു ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാർത്താ സമ്മേളനം നടന്നത്. കാര്യങ്ങളൊക്കെ സംസാരിച്ച ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഈ സമയത്താണ് ഒരാൾ പരാതി ഉന്നയിച്ചുകൊണ്ട് എഴുന്നേറ്റത്‌. എന്നാൽ ചോദ്യം അവ്യക്തമായിരുന്നു. താൻ സർവീസിൽ ഉണ്ടായിരുന്ന ആളാണ്. പൊലീസ് യൂണിഫോം സിനിമക്കാർക്ക് വിറ്റു തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹം പറഞ്ഞത്.

തെളിവായി കൈയിലുണ്ടായിരുന്ന പേപ്പറുകൾ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതിൽ അസ്വാഭാവികത തോന്നിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് കാര്യങ്ങൾ ചോദിച്ചത്. എന്നാൽ ഇയാൾ മാധ്യമപ്രവർത്തകനല്ല എന്നറിഞ്ഞതോടെ പൊലീസ് ഇടപെട്ട് ഇയാളെ മാറ്റുകയായിരുന്നു.

”30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സർ. ഞാൻ മീഡിയ വക്താവാണ്. ഇതിനൊരു മറുപടി താ.. .” എന്ന് അദ്ദേഹം ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. തുടർന്ന് പരാതി പരിശോധിക്കാം എന്ന് പറഞ്ഞ് അദ്ദേഹത്തെ പൊലീസ് മാറ്റുകയായിരുന്നു.

മാധ്യമപ്രവർത്തകൻ എന്ന് പറഞ്ഞായിരുന്നു ഇയാൾ അകത്തേക്ക് കയറിയത്. പിന്നീട് ചോദ്യം ചോദിക്കാൻ എന്ന വ്യാജേന ഡിജിപിയുടെ അടുത്തേക്ക് എത്തുകയായിരുന്നു.

ഇന്നു രാവിലെയാണ് റവാഡ ചന്ദ്രശേഖർ പൊലീസ് അസ്ഥാനത്തെത്തി സംസ്ഥആന പോലീസ് മേധാവിയായി അധികാരമേറ്റത്. പൊലീസ് മേധാവിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ ബാറ്റൺ ഏറ്റുവാങ്ങി.

ENGLISH SUMMARY:

as the new State Police Chief and held his first press conference, which witnessed some dramatic scenes. A man posing as a journalist attended the event and unexpectedly approached the DGP with a complaint. He walked up to the police chief carrying a few documents.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

വേട്ടയ്ക്കിടെ മാൻ ആണെന്നു കരുതി യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി; രണ്ടുപേർ അറസ്റ്റിൽ

വേട്ടയാടാൻ കാട്ടിലേക്കു പോയ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. സംഭവത്തിൽ ബന്ധുക്കളായ രണ്ടു...

വീരപ്പന് സ്മാരകം പണിയണം; തമിഴ്നാട് സർക്കാരിനോട് ആവശ്യവുമായി ഭാര്യ

ചെന്നൈ: വീരപ്പന് സ്മാരകം നിർമിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. വീരപ്പന്റെ...

ലിംഗനിർണയം നടത്തിയ ബീജം; ഇനി പിറക്കുന്നതൊക്കെ പശുക്കിടാങ്ങൾ മാത്രം

കോട്ടയം: പശുക്കിടാങ്ങൾക്കുമാത്രം ജന്മം നൽകാൻ ലിംഗനിർണയം നടത്തിയ ബീജം (സെക്‌സ്‌ സോർട്ടഡ്‌...

കുടിവെള്ള ടാങ്കിലെ ‘നീരാട്ട്’; ജല അതോറിറ്റിക്ക് നഷ്ടം 1.4 ലക്ഷം രൂപ

ആലപ്പുഴ: പള്ളിപ്പുറത്തെ കേരള വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിൽ കുളിക്കാനിറങ്ങിയ യുവാക്കളെ 14...

ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്; യുവാവിന്റെ തൊണ്ട മുറിഞ്ഞു, സംഭവം കൊല്ലത്ത്

കൊല്ലം: ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തി. കൊല്ലം ചിതറയിൽ...

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

Related Articles

Popular Categories

spot_imgspot_img